കുടുംബസമേതം എല്ലാ ഓണഅവധിക്കും ഒരു യാത്ര പതിവാണ്. ഇപ്രാവശ്യം നേപ്പാൾ ആണ് തിരഞ്ഞെടുത്തത്. അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു.......
മൂവാറ്റുപുഴ ജില്ല സജീവ പരിഗണനയിലാണ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ജനസംഖ്യ ആനുപാതികമായി പുതിയ ജില്ലകൾ രൂപീകരിക്കണം എന്ന ചർച്ചകൾ സജീവമാവുകയാണ്. തിരൂർ, നെയ്യാറ്റിൻകര, വടകര ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്ന് കഴിഞ്ഞു. ......
നാൽപ്പത്തിയാറ് കൊല്ലത്തെ നീണ്ട ഇടവേളക്കാലത്തെ സി.പി.ഐ(എം) ബന്ധം അറുത്തുമുറിക്കാൻ സി.പി.ഐ തീരുമാനിച്ചു. 80 ൽ ഇ.കെ. നായനാരും വി.എസ്.......
ജർമ്മൻ കവിയും നാടകകൃത്തുമായ ബെർതോൾഡ് ബ്രെഹ്തിന്റെ പ്രസിദ്ധമായ വരികളിലൊന്നാണ്.
'മുറ്റത്തെ പാഴ്മരം കാണിക്കുന്നത് മണ്ണ് മോശമാണെന്നാണ്. എന്നാൽ വഴിയെ പോകുന്നവർ മരത്തെ ശപിക്കുന്നു.'
തെറ്റുതിരുത്തൽ നടപടിയെന്ന പേരിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങൾ ഈ വരികളാണ് ഓർമ്മപ്പെടുത്തുന്നത്. ......
എറണാകുളം നോർത്തിലെ ലിസി ആശുപത്രിയുടെ ഭാവി വികസനത്തിന്റെ പേരിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ച് എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പിന് പരാതി. ആശുപത്രിയുടെയും ലിസി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നിയന്ത്രണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ നിയമാനുസൃത നടപടികൾ പാലിച്ചില്ലെന്നും ഭൂമിയുടെ ഉടമസ്ഥർക്ക് നൽകേണ്ട തുക സംബന്ധിച്ചും ഇടപാടിന്റെ സാമ്പത്തിക സുതാര്യതയെക്കുറിച്ചും ഗുരുതര സംശയങ്ങളുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
നന്ദകുമാർ, വിനയകുമാർ, വിനോദ്കുമാർ, ഗീതാഞ്ജലി എന്നിങ്ങനെ നാല് ഭൂവുടമകളിൽ നിന്നായി 196.23 ആർ നാലേക്കർ 85 സ്ഥലം വാങ്ങിയാണ് ലിസി ആശുപത്രിയേയും ആശുപത്രി നടത്തിപ്പുകാരായ എറണാകുളം അങ്കമാലി രൂപതയേയും വഞ്ചിച്ചിരിക്കുന്നത്. ......
പ്രകൃതിദുരന്ത ചരിത്രങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധയും, പ്രശംസയും നേടിയ വയനാട് മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ടൗൺഷിപ്പ് രണ്ടാംഘട്ട നിർമ്മാണത്തിന്റെയും താളം തെറ്റുന്നു. പ്രകൃതിദുരന്തം നടന്നിട്ട് രണ്ടുവർഷങ്ങൾ പിന്നിട്ടിട്ടും ദുരന്തം മുൻനിർത്തിയുള്ള രാഷ്ട്രീയ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.
2024 ജൂലായ് 30 ന് അർദ്ധരാത്രി പിന്നിട്ടതോടെയാണ് കേരളജനത അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കേരള ചരിത്രത്തിൽ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ......
കുറെക്കാലം മുമ്പാണ് ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്തിന്റെ പേരിൽ കോടതിയിൽ കേസുകളും പോലീസ് നടപടികളും തിരുവനന്തപുരം കണ്ണമ്മൂലയിൽ ഉണ്ടായത്. ഇപ്പോഴിതാ ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥലവും കോടതി കയറുന്നു!
ചട്ടമ്പിസ്വാമികളുടെ 173-ാമത് ജയന്തി സമ്മേളനം പന്മന ആശ്രമത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പോലീസ് സംരക്ഷണയിൽ നടന്നതും ഒരു വിഭാഗം സ്വാമിഭക്തന്മാർ ആശ്രമത്തിനു പുറത്ത് സമാധി സ്മാരക മണ്ഡപത്തിൽ പുഷ്പാഭിഷേകവും പ്രാർഥനയും തുടർന്ന് കൃഷ്ണായനം കളരിയിൽ ജയന്തി സമ്മേളനം നടത്തിയതും സ്വാമിഭക്തന്മാരുടെ ഇടയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ......
കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയാകാത്ത ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി പൂർത്തിയാക്കാൻ മൂന്നാമതും റീടെണ്ടർ വിളിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. സിവിൽ വർക്ക് 99% വും എഞ്ചിനീയറിംഗ് വർക്ക് 86% വും പൂർത്തിയാക്കിയശേഷം വർക്കെടുത്ത കരാറുകാർ ശ്രീശരവണ എഞ്ചിനീയറിംഗ് ഭവാനി ലിമിറ്റഡ് കൂടുതൽ കോടികൾ തട്ടിയെടുക്കാൻ പത്തുവർഷക്കാലം രാഷ്ട്രീയ ഉദ്യോഗസ്ഥലോബിയുമായി ഒത്തുകളിച്ച് നടത്തിയ വൻതട്ടിപ്പിന്റെ കഥകളാണ് പുറത്തുവരുന്നത്.
ഭരണമാറ്റത്തിനുശേഷം കെ.എസ്.ഇ.ബി പിന്തുണ നഷ്ടപ്പെടുകയും ഹൈക്കോടതികൂടി എതിരാക്കുകയും ചെയ്തതോടെ കരാറുകാരുടെ സെക്യൂരിറ്റി തുകയായ 30 കോടി രൂപ കെ.എസ്.ഇ.ബി പിടിച്ചെടുത്തു. ......
തിരുവനന്തപുരം:ലോകകപ്പ് ഫുട്ബോൾ വരുമ്പോൾ കളം വാഴാൻ അർജന്റീനയും ബ്രസീലും പോർച്ചുഗലും ഫ്രാൻസുമൊക്കെയായി ചേരിതിരിഞ്ഞ് ഉറക്കം കളയുന്ന ഒരു ജനതയുണ്ട് നമുക്ക് ചുറ്റും. ഇതിനിടയിൽ, "സായിപ്പന്മാരുടെ ടീമുകളെ സ്വപ്നം കാണുന്നതിന് പകരം ഇന്ത്യൻ ടീം ലോകകപ്പ് കളിക്കുന്ന കാലത്തിനായി പ്രാർത്ഥിച്ചുകൂടെ" എന്ന ചില ദേശീയവാദികളുടെ ചോദ്യം പലപ്പോഴും കാറ്റിൽപ്പറത്തപ്പെടുകയാണ് പതിവ്. ......
കേരളം ഇന്ന് നേരിടുന്ന വൈദ്യുതി പ്രതിസന്ധി വെറും ഒരു കാലാവസ്ഥാ പ്രശ്നമോ ഡിമാൻഡ് വർധനയോ മാത്രമല്ല. അതിന്റെ വേരുകൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു നിർണായക തീരുമാനത്തിലേക്ക് നീണ്ടുപോകുന്നു. ......