നീതിന്യായ നിർവ്വഹണത്തിൽ, കോടതികൾക്ക് നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത പല വസ്തുതാപരമായ കാര്യങ്ങളും കണ്ടെത്താൻ സഹായിക്കുന്ന ഒരു പ്രധാന കണ്ണിയാണ് അഡ്വക്കേറ്റ് കമ്മീഷണർമാർ. നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് കോടതികൾ നിയമിക്കുന്ന ഇവർ, തെളിവുകൾ ശേഖരിക്കുന്നതിനും, വസ്തുക്കൾ പരിശോധിക്കുന്നതിനും, ഉത്തരവുകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനും, കോടതി ഏൽപ്പിക്കുന്ന മറ്റ് ചുമതലകൾ നിർവഹിക്കുന്നതിനും സഹായിക്കുന്നു. ......
കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ 2004-ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം സ്ത്രീകൾക്ക് പൂർവ്വിക സ്വത്തിൽ ജന്മാവകാശം ഉറപ്പാക്കുന്ന സുപ്രധാന കോടതി വിധി നിലവിൽ വന്നു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ 'മേരി റോയ് കേസി'ന് സമാനമായ വലിയ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാണിത്.
ഹിന്ദുക്കളുടെ വിവാഹം, പിന്തുടർച്ച, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ നിലവിലുള്ള പ്രധാന നിയമങ്ങളിൽ ഒന്നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം. ......
സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന തൊഴിലാളി സംഘടനകൾ ദേശവ്യാപകമായി ഇന്ന് പണിമുടക്കുകയാണ്. ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ രംഗത്തിറങ്ങാൻ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ തങ്ങളുടെ അണികളോടും അനുഭാവികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ......
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ നവംബറിൽ വിമാനം പറന്നു പൊങ്ങും. മുംബയ്യിലെ രണ്ടാമത്തെ വിമാനത്താവളമായ നവിമുംബയിൽ നിന്ന് ഇൻഡിഗോ വിമാനമാണ് ആദ്യം സർവീസ് നടത്തുക. ......
ആർക്കും ഭൂരിപക്ഷം കിട്ടാത്ത 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, പിന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് ജയിച്ച 1967 ലെ തെരഞ്ഞെടുപ്പിലുമാണ് മലപ്പുറത്തെ നിലമ്പൂർ ജന്മമെടുക്കുന്നത്. രണ്ട് തെരഞ്ഞെടുപ്പിലും ജയിച്ചത് കെ. ......
സ്ത്രീസുരക്ഷ, സ്ത്രീ സംരക്ഷണം, സ്ത്രീസൗഹൃദം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ടതും അവർക്ക് ആവശ്യമുള്ളതുമായ മുൻപറഞ്ഞ എല്ലാ കാര്യങ്ങളിലും കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഇവിടത്തെ ഉത്തരവാദിത്തത്തിൽപ്പെട്ട ചിലർ, ലഭിക്കുന്ന എല്ലാ അവസരങ്ങളിലും പ്രഖ്യാപനങ്ങൾ നടത്തുന്നതായി കാണുന്നുണ്ട്. ഈ അവസരത്തിൽ നമ്മൾ സാധാരണക്കാർ കാണുകയും കേൾക്കുകയും ചെയ്യുന്ന അനുഭവങ്ങൾ നോക്കുമ്പോൾ ഇതിനുള്ള വിശ്വാസ്യത ഒന്ന് പരിശോധിക്കേണ്ടതാണെന്ന് തോന്നുന്നു.
ഈ അടുത്ത ദിവസങ്ങളിലെ ഒരു പ്രധാന വാർത്ത നോക്കാം:-
ശാസ്ത്ര സാങ്കേതിക സർവ്വകലാശാലവൈസ് ചാൻസലറായി വിരമിച്ച ഡോ.സിസാ തോമസ് എന്ന മഹനീയ വനിതയ്ക്ക് ലഭിക്കേണ്ടുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാതെ കഴിഞ്ഞ രണ്ടു വർഷമായി അവരെ മാനസികമായും അതുവഴി ശാരീരികമായും പീഡിപ്പിക്കപ്പെടുന്നതായും സി എ ടി യിൽ നിന്നും അനുകൂല വിധി നേടിയിട്ടും അതു നടക്കാതെ ഹൈക്കോടതിയിൽ നിന്നും ഇപ്പോൾ അന്ത്യശാസനമെന്ന രീതിയിൽ ആനുകൂല്യങ്ങൾ നൽകണമെന്നും വിധിയുണ്ടായതായി നമ്മൾക്കെല്ലാം അറിയാം. ......
തിരുവനന്തപുരം: കേരള സർവകലാശാലാ സിൻണ്ടിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ അസാധുവാക്കാൻ പാസ്സാക്കിയ പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്ന് നിയമ വിദഗ്ദ്ധർ. സർവകലാശാലാ ചട്ടങ്ങൾക്കും ഭരണപരമായ നിയമങ്ങൾക്കും വിരുദ്ധമാണ് ഈ പ്രമേയമെന്നാണ് വിലയിരുത്തൽ.
പ്രധാന കണ്ടെത്തലുകൾ:
* അധികാരപരിധി ലംഘനം: രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിനാണുള്ളത്. ......
ന്യൂഡൽഹി: ഇന്ത്യയുടെ സുപ്രീംകോടതിയുടെ ജീവനക്കാരുടെ നേരിട്ടുള്ള നിയമനങ്ങളിൽ ഒബിസി, എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രധാന തീരുമാനം 2025 ജൂലൈയിൽ പ്രാബല്യത്തിൽ വന്നു. സാമൂഹിക നീതിക്ക് ഇത് പുതിയ ദിശാബോധം നൽകുന്നുണ്ടോ അതോ വൈകിയെത്തിയ അംഗീകാരമാണോ എന്ന ചോദ്യങ്ങൾ ഉയർത്തുന്ന ഈ നീക്കം, രാജ്യത്തിന്റെ രാഷ്ട്രീയ-നിയമ മണ്ഡലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
മാറ്റത്തിന്റെ തുടക്കം:
സുപ്രീംകോടതിയുടെ ജീവനക്കാരുടെ നിയമനം നിയന്ത്രിക്കുന്ന 1961-ലെ “Officers and Servants (Conditions of Service and Conduct) Rules”-ലെ Rule 4A ഭേദഗതി ചെയ്തുകൊണ്ടാണ് ഈ തീരുമാനം നടപ്പാക്കിയത്. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടെ ഏറെ ചർച്ച ചെയ്യപ്പെടാതെ പോവുകയും, വോട്ടെടുപ്പിന്റന്ന് ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു വിഷയമായിരുന്നല്ലോ ശശി തരൂറിന്റെ നരേന്ദ്രമോദി പ്രേമം. ബി.ജെ.പിയിലേക്ക് ചേക്കേറി അധികാരത്തിന്റെ ഭാഗമായ മാറുവാനുള്ള താൽപ്പര്യത്താൽ നിരന്തരമെന്നോണം മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ തരൂർ, ഒടുവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസംതന്നെ പാർട്ടി നേതൃത്വത്തോട് പലകാര്യങ്ങളിലും തനിക്ക് വിയോജിപ്പുണ്ടെന്ന് പറയുകകൂടി ചെയ്തതോടെ കോൺഗ്രസിൽ നിന്നുള്ള പടിയിറക്കം ഒന്നുകൂടി അടിവരയിട്ട് സൂചിപ്പിച്ചിരിക്കുകയാണ്. ......
സംശുദ്ധ രാഷ്ട്രീയത്തിന്റെ പകരംവയ്ക്കാനില്ലാത്ത നേതാവ്, കോൺഗ്രസ് പാർട്ടിക്കുവേണ്ടി ജീവിച്ചയാൾ, കോൺഗ്രസിന്റെ സൗമ്യമുഖം, ശാന്തതയുടെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പര്യായം, ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച പക്വതയാർന്ന നേതൃത്വം......
ഇതൊക്കെയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ തെന്നല ജി.ബാലകൃഷ്ണപിള്ള.
കുന്നത്തൂർതാലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എന്ന ജന്മികുടുംബത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ ജനനം. എൻ.ഗോവിന്ദപിള്ളയുടെയും ഈശ്വരി അമ്മയുടെയും മകനായി 1931 മാർച്ച് 11-നായിരുന്നു ജനനം. ......