യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതികഠിനമായി പരിശ്രമിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനായാൽ തനിക്ക് സ്വർഗം ലഭിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. ......
കേരളത്തിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് ഇക്കഴിഞ്ഞ ജൂലൈ 12 ന് പ്രഖ്യാപിച്ചത്, നരേന്ദ്രമോദി കഴിഞ്ഞാൽ ബി.ജെ.പിയുടെ രാജ്യത്തെ ഏറ്റവും പ്രധാന നേതാവും കിംഗ്മേക്കറുമായ അമിത്ഷായാണ്. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമിത്ഷാ ഇങ്ങനെ അവകാശപ്പെട്ടത്. ......
ഛത്തീസ്ഗഢിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകളുടെ മോചനത്തെച്ചൊല്ലി ക്രൈസ്തവ സഭാനേതൃത്വത്തിൽ, അഭിപ്രായ വ്യത്യാസങ്ങൾ ശക്തമാകുന്നു. സിസ്റ്റർ പ്രീതിമേരിയും, സിസ്റ്റർ വന്ദനാ ഫ്രാൻസിസും ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോൾ, അതിന് വഴിയൊരുക്കിയത് തങ്ങളാണെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദങ്ങളാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
മതപരിവർത്തനമടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി, കള്ളക്കേസ് നൽകിയ സംഘപരിവാർ കേന്ദ്രങ്ങൾ ഇപ്പോൾ മുതലക്കണ്ണീരുമായി രംഗത്തെത്തിയിരിക്കുന്നത് ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് മാത്രമാണെന്ന വികാരമാണ് വലിയ വിഭാഗം വിശ്വാസികൾക്കുമിടയിൽ ഉയർന്നിട്ടുള്ളത്. ......
വിദ്യാർത്ഥി രാഷ്ട്രീയം ഇന്ന് മൺമറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലമാണ്. തിരഞ്ഞെടുപ്പും പ്രകടനങ്ങളും ചില കലാലായങ്ങളിൽ വർഷത്തിൽ ഒരിക്കൽ അരങ്ങേറുന്നുണ്ടെങ്കിലും കാര്യമായ രാഷ്ട്രീയ ചർച്ചകളോ സംവാദങ്ങളോ നടക്കുന്നില്ലാ. ......
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഒരു കേസിൽ തനിക്കനുകൂലമായി വിധി പുറപ്പെടുവിക്കാൻ ഉന്നത ജുഡിഷ്യറിയിലെ ഒരു ജഡ്ജി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ജഡ്ജി വെളിപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനം. ......
മാവ് എത്ര വലുതാണെങ്കിലും ചെറിയൊരു കാറ്റിൽപ്പോലും കടപുഴകി വീഴുമെന്നപോലെയാണ് കോൺഗ്രസിലെ ചില നേതാക്കളുടെ അവസ്ഥ. ഒരുപാട് വലുതാകുമെങ്കിലും ബലഹീനതകൾ ഏറെയുള്ള ഒരു മരമാണ് മാവ്. ......
പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് ഇന്ത്യയിൽ പൂർണ്ണ നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള ചരിത്രപരമായ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 'ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ആക്ട്, 2025' എന്ന പേരിലുള്ള ഈ നിയമം, രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരും. ......
തിരുവനന്തപുരം:മലയാള സിനിമയിലെ അരക്ഷിതാവസ്ഥക്കും അസമത്വത്തിനും അന്ത്യം കുറിക്കാൻ സുപ്രധാന ചുവടുവെപ്പുകളുമായി സർക്കാർ മുന്നോട്ട്. ചലച്ചിത്ര മേഖലയിലെ ചൂഷണവും വിവേചനവും ഇല്ലാതാക്കുന്നതിന് ഒരു പുതിയ നയം രൂപീകരിക്കാനും നിയമനിർമ്മാണം നടത്താനും സർക്കാർ തീരുമാനിച്ചു. ......
അടുത്തിടെ നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട ചില ദേശീയ ദിനപ്പത്രങ്ങളും, പ്രമുഖ ചാനലുകളും അതീവപ്രാധാന്യത്തോടെ ഒരു സെൻസേഷണൽ വാർത്ത പ്രചരിപ്പിക്കുകയുണ്ടായി. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ 39 കാരനായ ഹിന്ദുവ്യാപാരി ലാൽചന്ദിനെ മുസ്ലീം ഭീകരർ കോൺക്രീറ്റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു അതിക്രൂരമായി കൊലപ്പെടുത്തി എന്നായിരുന്നു ആ വാർത്ത. ......
കൊല്ലം: നാൽപ്പത്തിയഞ്ച് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ജനജീവിതം ദുരിതത്തിൽ. ഓണത്തിരക്ക് കൂടിയായതോടെ വാഹനങ്ങൾ മണിക്കൂറുകളോളം സർവ്വീസ് റോഡുകളിൽ കുരുങ്ങിക്കിടക്കുകയാണ്. ......