കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ദക്ഷിണ കേരളത്തിലെ ജില്ലകളിൽ രാഷ്ട്രീയ പ്രവർത്തനം കൊടുമ്പിരികൊണ്ടിരിക്കുന്നു. ......
വാഷിങ്ടൺ: ഏഴു വർഷത്തിന് ശേഷം സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിലെത്തുമ്പോഴും ചർച്ചകളിൽ നിറയുന്നത് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകമാണ്. സൗദി അറേബ്യയുടെ ശക്തനായ വിമർശകനും വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കു നേരേ ഉയർന്ന ആരോപണങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ......
നാല് മാസങ്ങൾക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പുവരാനിരിക്കെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ സെമിഫൈനൽ മത്സരമായിക്കണ്ട് ജീവന്മരണ പോരാട്ടമായി ഏറ്റെടുത്ത് മുന്നണികൾ. 2019 ലെ ലോക്സഭാ ഇലക്ഷനിലെ ദയനീയ പരാജയത്തെ മറികടന്ന് 2020 ൽ തദ്ദേശ ഇലക്ഷനിലുണ്ടാക്കിയ വമ്പൻ മുന്നേറ്റമാണ് ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന ബോധ്യം ഉള്ള സി.പി.എം മുന്നണി 2020 ലെ തന്ത്രങ്ങൾ കൂടുതൽ മികച്ച നിലയിൽ മെനയുന്ന തിരക്കിലാണ്.
കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മുന്നണിയാകട്ടെ 2020 ലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ തങ്ങൾക്ക് സംഭവിച്ച പിഴവുകൾ പരിഹരിച്ചും സർക്കാർ വിരുദ്ധ വോട്ടുകളെ പരമാവധി സമാഹരിച്ചും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമെങ്കിലും വിജയം ഉറപ്പിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. ......
266 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ ആശാ സമരത്തിലെ രക്തസാക്ഷി ആരെന്ന ചോദ്യത്തിന് നമ്മുടെ മുന്നിൽ ഉത്തരമുണ്ട്, ചലച്ചിത്ര അക്കാദമി മുൻ ചെയർപേഴ്സൺ പ്രേംകുമാർ. ഈ സമരത്തിന്റെ പേരിൽ ഏറ്റവുമധികം വിലനൽകേണ്ടി വന്നതും അദ്ദേഹത്തിനായിരിക്കും. ......
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.......
കേരളത്തിലെ ഒരു തീരദേശ ഗ്രാമം അതിന്റെ നിലനിൽപ്പിനായി ജനകീയ സമിതി രൂപീകരിച്ച് തുടരുന്ന പോരാട്ടത്തിന് ആറ് കൊല്ലം പിന്നിടുന്നു.
എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ ചെല്ലാനത്തെ ജനങ്ങൾ 2019 ഒക്ടോബർ 28 നാണ് ചെല്ലാനം, കൊച്ചി ജനകീയവേദി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് സമരമുഖത്തിറങ്ങിയത്. ജീവനും സ്വത്തിനും സംരക്ഷണം തേടിയുള്ള പോരാട്ടമുഖത്താണ് അവർ നിലയുറപ്പിച്ചത്.
അതിശക്തമായ കടൽക്ഷോഭത്തിനാണ് വർഷങ്ങളായി ചെല്ലാനം സാക്ഷ്യം വഹിക്കുന്നത്. ......
ഗാസയിൽ അന്താരാഷ്ട്ര സമാധാനസേനയെ വിന്യസിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ യുഎസ് സമർപ്പിച്ച പ്രമേയത്തിന് അംഗീകാരം നൽകിയത് പലസ്തീൻ പ്രശ്നത്തിൽ ഒരു നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം പാസായി. ......
സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിയുന്ന ഐഎസ് വധു ഷമീമ ബീഗം വീണ്ടും വാർത്തകളിൽ നിറയുന്നു. ഇരുപത്താറുകാരിയായ ഷമീമയ്ക്ക് ബ്രിട്ടീഷ് മണ്ണിലേക്ക് മടങ്ങിവരാനുള്ള സാധ്യതകൾ വീണ്ടും ഉയർന്നിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
ഓരോ വർഷവും നവംബർ 12 ഇന്ത്യയിൽ സേവന പ്രക്ഷേപണ ദിനമായി (Public Service Broadcasting Day - ജൻ പ്രസാരൺ ദിവാസ്) ആചരിക്കുന്നു. കേവലം ഒരു തീയതി എന്നതിലുപരി, രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ആകാശവാണി (All India Radio - AIR) സ്റ്റുഡിയോയിൽ ആദ്യമായും അവസാനമായും സന്ദർശനം നടത്തി, ജനങ്ങളെ അഭിസംബോധന ചെയ്തതിൻ്റെ മഹത്തായ ഓർമ്മപ്പെടുത്തലാണ് ഈ ദിനം.
ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക ഘട്ടമായിരുന്നു 1947 നവംബർ 12. ......
തിരുവനന്തപുരം/ന്യൂഡൽഹി: കോൺഗ്രസ് നേതാവും തലസ്ഥാനത്തെ എം.പി.യുമായ ശശി തരൂർ അടുത്തകാലത്തായി സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ കെ. മുരളീധരൻ ഉൾപ്പെടെയുള്ള കേരള നേതാക്കളുടെ വിമർശനം കടുക്കുകയാണ്. ......