സ്കോളേഴ്സ് എന്ന നിലയിൽ മതിപ്പുവിലയുള്ള പല വിദ്വാന്മാരുടെയും ഉള്ളിൽ സവർണ്ണബോധവും അല്പത്തരവും തൊഴിൽ അസൂയമൊക്കെ കറപിടിച്ചിരിക്കുന്നുണ്ടാ വാം. ചില സന്ദർഭങ്ങളിൽ അവരുടെ പ്രവൃത്തികൾ ഇതിനു ദൃഷ്ടാന്തമാകും. ......
'പറയനും പുലയനും വന്നതോടെ സംസ്കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടു' -കേരള സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയും ഓറിയന്റൽ സ്റ്റ്ഡീസ് വിഭാഗം ഡീനുമായ ഡോ. സി.എൻ. ......
രാജ്യത്തെ മത്സ്യത്തൊഴിലാളി മേഖലകൾ കേന്ദ്രീകരിച്ച് നവംബർ ആദ്യവാരം ആരംഭിച്ച മത്സ്യബന്ധന സെൻസസിന് (മറൈൻ സെൻസസ്) ഇത്തവണ പുതുമകളേറെ. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മത്സ്യബന്ധന സെൻസസ് പൂർണ്ണമായി ഡിജിറ്റൽ രൂപത്തിൽ നടത്തുന്നത്. ......
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഈയിടെ ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിക്ക് നൽകിയ ഒരു ഇന്റർവ്യൂവിൽ സുവ്യക്തമായി ആവശ്യപ്പെട്ടത് തന്റെ കക്ഷിയായ അവാമിലീഗിന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദം നൽകണമെന്നാണ്. ബംഗ്ലാദേശിലെ പ്രത്യേക കോടതി തനിക്ക് പരമാവധി ശിക്ഷ തന്നെ തരുമെന്ന് ഉറച്ച് വിശ്വാസമുള്ളതുകൊണ്ടാണ് ഹസീന മനഃപൂർവ്വമായി തെരഞ്ഞെടുപ്പ് വിഷയം എടുത്തിട്ടത്. ......
1977 ൽ ചവറ നിയോജക മണ്ഡലം രൂപീകൃതമായതിനു ശേഷം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എൻ.വിജയൻപിള്ളയുടെ വിജയം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായിരുന്നു. പൊതുപ്രവർത്തന രംഗത്ത് അര നൂറ്റാണ്ടുകാലത്തെ പാരമ്പര്യം അദ്ദേഹത്തിന് എംഎൽഎ ആയതിനുശേഷമുള്ള സേവന പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായിരുന്നു. ......
തിരുവനന്തപുരത്തെ കനകക്കുന്നിൻ്റെ താഴ്വരയിലും കാസർകോടിന്റെ മലയോരങ്ങളിലും ഒരുപോലെ ആ ഒരാഴ്ചക്കാലം മലയാളത്തിൻ്റെ സ്നേഹം അലതല്ലി. മുണ്ടും സെറ്റ് സാരിയുമണിഞ്ഞ വിദ്യാർത്ഥികളും അധ്യാപകരും. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ശബരിമലയോളം വൈകാരികവും പ്രതീകാത്മകവുമായ ഭാരം വഹിക്കുന്ന വിഷയങ്ങൾ വിരളമാണ്. പത്തനംതിട്ടയിലെ ഇടതൂർന്ന വനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ മലമുടിയിലെ ക്ഷേത്രം കേവലം ഒരു തീർത്ഥാടന കേന്ദ്രത്തിനപ്പുറം ഒരു സാംസ്കാരിക അച്ചുതണ്ടാണ്. ......
കേരള രാഷ്ട്രീയത്തിലെ ഏറ്റവും തിരക്കിട്ട കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തല. ചെറുപ്പത്തിൽത്തന്നെ എം.എൽ.എ, പിന്നീട് മന്ത്രി, പ്രതിപക്ഷ നേതാവ്... ......
ന്യൂഡൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) പുതിയ വോട്ടർ പട്ടികാ ശുദ്ധീകരണ നടപടിയായ 'സംസ്ഥാനതല തീവ്ര പുനഃപരിശോധന' (State-wide Intensive Revision - SIR) നിയമപരമായി നിലനിൽക്കുമോ എന്നതിനെച്ചൊല്ലി സുപ്രീം കോടതിയിൽ രൂക്ഷമായ വാദങ്ങൾ നടന്നു. ഈ നടപടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളുടെ പരിധി ലംഘിക്കുന്നതായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ബെഞ്ചിന് മുമ്പാകെ വാദിച്ചു.
നിയമപരമായ പ്രശ്നം: വ്യക്തിഗത പരിശോധനയോ കൂട്ടായ ശുദ്ധീകരണമോ?
രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമങ്ങൾ, വോട്ടർമാരെ വ്യക്തിഗതമായി, കേസ്-ബൈ-കേസ് അടിസ്ഥാനത്തിൽ പരിശോധിക്കാനാണ് അനുമതി നൽകുന്നതെന്നും, കൂട്ടായോ, സംസ്ഥാനതലത്തിലോ ഉള്ള പരിശോധനകൾക്ക് നിയമത്തിൽ വ്യവസ്ഥയില്ലെന്നും സിംഗ്വി ചൂണ്ടിക്കാട്ടി.
ജനപ്രാതിനിധ്യ നിയമം, 1950 (ROPA) അനുസരിച്ച്, വോട്ടർ പട്ടികയിൽ ഒരാളെ ഉൾപ്പെടുത്തുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള തർക്കങ്ങൾ കൈകാര്യം ചെയ്യേണ്ടത് ഫോം 7 വഴി മാത്രമാണ്. ......
വടക്കുകിഴക്കൻ ഡെൽഹിയിൽ 2020 ഫെബ്രുവരി 23 ന് പൗരത്വ നിയമഭേദഗതി സമരക്കാർക്കെതിരേ തീവ്ര സംഘപരിവാർ പ്രവർത്തകർ മാരകായുധങ്ങളുമായി നടത്തിയ കടന്നാക്രമണങ്ങളുടെയും സംഘർഷത്തിന്റെയും ഫലമായി 53 പേരാണ് കൊല്ലപ്പെട്ടത്. ഭരിക്കുന്നവരുടെയും പോലീസിന്റെയും പിന്തുണയോടെ ആസൂത്രിതമായി നടന്ന ഏകപക്ഷീയമായ ആക്രമണമായിരുന്നു അന്നത്തെ ഡൽഹി കലാപം. ......