തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ചരിത്രം കുറിച്ചുകൊണ്ടാണ് 2021-ൽ എൽ.ഡി.എഫ് സർക്കാർ രണ്ടാമതും അധികാരത്തിലേറിയത്. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ സി.പി.ഐ.എമ്മിനെ നയിക്കും എന്ന വാർത്തകൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. ......
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം അനേകം ധീരരുടെ ജീവരക്തത്തിൽ കുതിർന്നതാണെന്ന് സുവിദിതമാണ്. അവരിൽതന്നെ സമാനതകളില്ലാത്ത ത്യാഗമനുഷ്ഠിച്ച പോരാളികളിൽ മുൻനിരയിൽ സ്ഥാനം നേടിയിട്ടുള്ള വിപ്ലവകാരിയാണ് ജതിൻ ദാസ് എന്നറിയപ്പെടുന്ന ജതീന്ദ്രനാഥ് ദാസ്. ......
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കു ശേഷം ഹൈക്കോടതിയിലേക്ക് അപ്പീൽ നടപടിയുടെ ഭാഗമായി നീങ്ങുന്നത് കേരളത്തിനു പരിചിതമല്ലാത്ത തരത്തിലുള്ള സാമൂഹിക വിചാരണയ്ക്കു ശേഷം. ക്രിമിനൽ കേസുകളിൽ സമൂഹം കോടതിയുടെ റോൾ അഭിനയിക്കുന്നതിന്റെ അരോചകത്വവും ദോഷവും ഏറെ പ്രകടമാകുന്നതായുള്ള പേരുദോഷം ഏറുകയാണിതിനിടെ. ......
ജനാധിപത്യ പ്രക്രിയയിലെ ഏറെ സുന്ദരമായ ഒരു നിമിഷമാണ് തങ്ങൾക്ക് ജനങ്ങളുടെ അംഗീകാരം പോരാ എന്നു ഭരണകർത്താക്കൾ മനസ്സിലാക്കുന്ന സുദിനം. എല്ലാ പ്രചരണത്തിന്റെയും അടിവേര് തോണ്ടിയ സത്യം വോട്ടിംഗ് മെഷീൻ വിളിച്ചു കൂവുന്നു. ഭരണത്തിന്റെ രുചി വിചാരിച്ചതുപോലെ മധുരിക്കുന്നില്ല; നല്ല ചവർപ്പുമുണ്ട് എന്നവർ പറയുന്നു. ......
ഐ.പി.സി സെക്ഷൻ 442 പ്രകാരം പോലീസ് സ്റ്റേഷനുകൾ "വീട്" (House) എന്ന നിർവചനത്തിന്റെ പരിധിയിൽ വരുമെന്ന കേരള ഹൈക്കോടതിയുടെ സമീപകാല വിധി, ക്രിമിനൽ അതിക്രമം (Criminal Trespass) എന്ന നിയമസങ്കൽപ്പത്തെ വിപുലീകരിക്കുന്ന ഒന്നാണ്. സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിയമപാലകരുടെ ഔദ്യോഗിക കൃത്യനിർവഹണം സംരക്ഷിക്കാനും ഈ വിധി ശ്രമിക്കുമ്പോൾ തന്നെ, നിയമവ്യാഖ്യാനം, ആനുപാതികത (Proportionality), പോലീസ് സ്റ്റേഷനുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശന സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് ഗൗരവകരമായ ചില ചോദ്യങ്ങളും ഇത് ഉയർത്തുന്നുണ്ട്. ......
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റത്ത്, തമിഴ്നാട്ടിലെ പുരാതന നഗരമായ മധുരയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന ഒരു പാറക്കെട്ടാണ് തിരുപ്പറൻകുൺട്രം മല. ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തിനപ്പുറം, ഈ മല ആയിരക്കണക്കിന് വർഷങ്ങളായി വിവിധ സംസ് കാരങ്ങളുടെയും, വിശ്വാസങ്ങളുടെയും, ഭരണകൂടങ്ങളുടെയും കഥകൾ അതിന്റെ പാറക്കെട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ബി.സി.ഇ. ......
സംസ്ഥാന ഭരണത്തെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും അവരോട് ചേർന്നുനിൽക്കുന്ന ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെയും മൂല്യച്യുതിയും ജീർണ്ണതയും ഒരു പി ആർ വർക്കുകൊണ്ടും മൂടിവയ്ക്കാൻ കഴിയാത്തവിധം വ്രണം പോലെ പൊട്ടിയൊലിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തിനും ഏതിനും കൂട്ടുനിൽക്കുന്ന ഐ.എ.എസുകാരേയും ഐ.പി.എസുകാരെയും താക്കോൽ സ്ഥാനങ്ങളിൽ കുടിയിരുത്തുക, കുറ്റകൃത്യങ്ങളിലും ദുഷ്ചെയ്തികളിലും ഒരുപോലെ പങ്കുചേർന്ന്, അവിഹിത നേട്ടങ്ങൾ ഉണ്ടാകുക, പരസ്പരം സഹായവും സംരക്ഷണവും ഒരുക്കുക അങ്ങനെയൊരു ദൂഷിതവലയം അണിഞ്ഞിരുന്ന പൊയ്മുഖം ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
ശിവശങ്കർ ഐ.എ.എസ് മുതൽ നിലവിലെ ചീഫ് സെക്രട്ടറി എ. ......
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളെ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ തലയിൽ കെട്ടിവെച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയാവുന്നു. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന അധ്യക്ഷ - ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ ചിലയിടങ്ങളിലെങ്കിലും അട്ടിമറികളും കൂറുമാറ്റവുമൊക്കെ നടന്നു. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ഒന്നാകെ ബിജെപിക്ക് പിന്തുണ നൽകിയത് ഉൾപ്പെടെ ജയിച്ചവർ സ്വന്തം പാർട്ടിയെ തോൽപ്പിച്ച നിരവധി സംഭവങ്ങളുണ്ടായി. ......
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ ഏറ്റവും നിർണ്ണായകമായ ഒരു തത്വമാണ് 'ഏക പൗരത്വം' (Single Citizenship). അമേരിക്കയെപ്പോലെയുള്ള ഫെഡറൽ രാജ്യങ്ങളിൽ ഒരാൾക്ക് ഒരേസമയം രാജ്യത്തിന്റെ പൗരത്വവും (National Citizenship) താൻ താമസിക്കുന്ന സ്റ്റേറ്റിന്റെ പൗരത്വവും (State Citizenship) ഉണ്ടായിരിക്കും. ......