ഹൃദയബദ്ധമായ പ്രകാശത്തിൻ്റെ വ്യാപനമാണ് ദീപാവലി ആഘോഷം. 'ദീപങ്ങളുടെ ആവലി' എന്നർഥമുള്ള ഈ ഉത്സവം, തിന്മയ്ക്കു മേൽ നന്മയുടെ വിജയത്തെയും അജ്ഞതയുടെ ഇരുളിനെ അകറ്റുന്ന അറിവിൻ്റെ വെളിച്ചത്തെയും പ്രതീകാത്മകമായി ഓർമ്മിപ്പിക്കുന്നു.
ആശ്വിനമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശി ദിവസമാണ് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ......
ഒരു കാലഘട്ടത്തിന്റെ വിശ്വാസത്തിന്റെയും സമ്പത്തിന്റെയും സാംസ്കാരിക കേന്ദ്രമായ ഗുരുവായൂർ ദേവസ്വം. ഓരോ നിമിഷവും കോടിക്കണക്കിന് ഭക്തർ മനസ്സുകൊണ്ടും വഴിപാടുകൾകൊണ്ടും നിറയ്ക്കുന്ന പുണ്യസ്ഥലം. ......
ശബരിമല അയ്യപ്പസ്വാമിയുടെ 1998 ൽ സ്വർണ്ണം പൊതിഞ്ഞ് വിജയമല്ല്യ സമർപ്പിച്ച ദ്വാരപാലകശിൽപ്പത്തിന്റെ പാളികൾ ചെമ്പായി. അപ്പോൾ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ? ഈ ചോദ്യം പ്രതിപക്ഷത്തുള്ളവർ ചോദിക്കുന്നതുപോലെയല്ല മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ആരാധ്യപുരുഷൻ, കേരളത്തിന്റെ നവോത്ഥാനം സംരക്ഷിക്കുന്ന സമിതിയുടെ പരമാധ്യക്ഷൻ സാക്ഷാൽ വെള്ളാപ്പള്ളി നടേശൻ ചോദിക്കുന്നത്. ......
ആർ.എസ്.എസിന്റെ ആസ്ഥാന കേന്ദ്രമായ നാഗ്പൂരിലെ സെൻട്രൽ ജയിലിൽ നാല് മാസത്തിലേറെയായി തടവിൽ കഴിയുന്ന ഒരു മലയാളിയുണ്ട്. 2017 ൽ രൂപീകൃതമായ ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ്സ് അസ്സോസിയേഷന്റെ (ഡി.എസ്.എ) സംസ്ഥാന സമിതിയംഗവും ആക്റ്റിവിസ്റ്റും മാധ്യമ പ്രവർത്തകനുമായ റിജാസ് എം ഷീബ സൈദീക്കിനെയാണ് (26) ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചത്. ......
അമേരിക്കൻ രാഷ്ട്രീയത്തിൽ “രാജാവില്ല – ജനാധിപത്യം മാത്രം” എന്ന മുദ്രാവാക്യം ഉയർത്തി ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. “No Kings Protest” എന്ന പേരിൽ ഉയർന്ന ഈ പ്രക്ഷോഭം, അമേരിക്കയുടെ രാഷ്ട്രീയ ഭാവിയെ പുനർനിർവചിക്കുന്ന ശക്തമായ ജനസമരമായി മാറിക്കൊണ്ടിരിക്കുന്നു.
പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അധികാര സ്വാധീനത്തിനും ഭരണഘടനാ പരിധികൾ മറികടക്കുന്ന തീരുമാനങ്ങൾക്കും എതിരായ പ്രതിഷേധമാണ് No Kings Protest. ......
കേരള നിയമസഭയുടെ ചരിത്രത്തിൽ സമീപകാലത്ത് ഇത്രയധികം നിയമപരമായ തർക്കങ്ങൾക്കും രാഷ്ട്രീയമായ വിവാദങ്ങൾക്കും വഴിവെച്ച ഒരു സമ്മേളന പ്രഖ്യാപനം ഉണ്ടായിട്ടില്ല. നവംബർ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടനാപരമായ മര്യാദകളെയും പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് ഉയർന്നിരിക്കുന്നു. ......
'മാതൃഭൂമി'ക്കെതിരെ രൂക്ഷവിമർശനമൊരുക്കി വീണ്ടും സംഘപരിവാർ കേന്ദ്രങ്ങൾ.. 'മാതൃഭൂമി' പത്രവും മറ്റ് പ്രസിദ്ധീകരണങ്ങളും തമസ്ക്കരിക്കണമെന്ന നിർദ്ദേശം അണികൾക്ക് നൽകി ബഹിഷ്ക്കരണം ശക്തമാക്കാനുള്ള നീക്കങ്ങളാണിപ്പോൾ അണിയറയിൽ നടക്കുന്നത്. ......
ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണചടങ്ങിലാണ്, ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നൽകപ്പെടുന്നത്. ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയവർക്ക് രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്ക്കാരങ്ങൾ പോലെ കേന്ദ്ര ഗവൺമെന്റ് നൽകുന്ന ആദരബഹുമതിയാണിത്. ......
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ പിണറായി സർക്കാർ സംഘടിപ്പിച്ച പമ്പയിലെ അയ്യപ്പസംഗമത്തിലെ ഏറ്റവും സവിശേഷതയായി അവകാശപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന എസ്.എൻ.ഡി.പി-എൻ.എസ്.എസ് മുന്നണി നേതാക്കളുടെ സംഗമമാണ്. രണ്ട് സമുദായങ്ങളുടെയും ഐക്യം ആഗ്രഹിക്കുകയും താൽപ്പര്യപ്പെടുകയും ചെയ്യുന്ന പതിനായിരങ്ങൾക്ക് ഇത് ആവേശമായി.
എൻ.എസ്.എസ് ലെയ്സൺ സർക്കാർ ഓഫീസർ എന്ന നിലയിൽ രണ്ട് ഐക്യങ്ങളുടെയും തുടക്കവും ഒടുക്കവും അനുഭവിച്ചയാളാണ് ഞാൻ. ......
പ്രണയത്തിൽ പരാജയപ്പെട്ട സ്ത്രീയെ ഇന്നും സമൂഹം “വഴിപിഴച്ചവൾ” എന്ന നിലയിലാണ് കാണുന്നത്. ജീവിതത്തിൽ മുന്നേറുന്ന മലയാളി സ്ത്രീകൾക്കും പ്രണയത്തിൽ തോൽവിയെ മറികടക്കുന്നത് എളുപ്പമല്ല. ......