ബംഗ്ലാദേശിൽ (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) ബി.എൻ.പി അധികാരത്തിലെത്തി. പാർട്ടി നേതാവായ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ......
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന കോൺഗ്രസിലിപ്പോൾ വലിയൊരു ശാന്തത കളിയാടുകയാണ്. സ്വച്ഛസുന്ദരമായ ഒരു ജലാശയത്തിന്റെ മുകൾത്തട്ടിൽ എന്ന പോലെയുള്ള ശാന്തത. ......
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്കെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കഴിയാഞ്ഞതുകൊണ്ട് പ്രതികൾ ഓരോരുത്തരായി സ്വാഭാവിക ജാമ്യം നേടി ജയിലിനു പുറത്തു വന്നു തുടങ്ങി. ഏറ്റവും അവസാനം ജാമ്യം നേടി പുറത്തുവന്നത് ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്. ......
മലയാളിയുടെയും മിക്ക ഇന്ത്യ ഉപഭാഷാ ദേശീയതകളുടെയും പരസ്യ ലൈംഗികത ഒരു വല്ലാത്ത പ്രതിസന്ധിയിൽ എത്തിപ്പെട്ടു നിൽക്കുകയാണ്. വളരെ മാന്യമായി പറഞ്ഞാൽ കൊളോണിയൽ - വിക്ടോറിയൻ പ്യൂരിറ്റാനിസം നൽകിയ ചാരിത്ര്യബോധമൊക്കെ വ്യവസായ വൽക്കരണം, നഗരവൽക്കരണം, ആഗോളവൽക്കരണം ഇന്റർനെറ്റ്/മൊബൈൽ സാങ്കേതിക പരിസ്ഥിതി എന്നിവ പാടേ പൊളിച്ചെഴുതിക്കഴിഞ്ഞു. മനുഷ്യൻ അടിച്ചേൽപ്പിച്ച വംശീയവും വിഭാഗീയവുമായ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച മനുഷ്യലൈംഗികത ലോകമെമ്പാടും ഇന്ന് മാനവിക സ്ഥാപനങ്ങളെ - കുടുംബത്തെയടക്കം - ദുർബലപ്പെടുത്തി കഴിഞ്ഞു. ......
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ അൻപതാം വാർഷികം മാധ്യമങ്ങൾ ആഘോഷപൂർവ്വം പ്രസിദ്ധീകരിച്ചു കണ്ടു. ഇവിടെ ഈ പദ്ധതിയെപ്പറ്റി കഴിഞ്ഞ തലമുറയ്ക്ക് മാത്രം അറിയാവുന്ന ചില വസ്തുതകൾ, ഇപ്പോഴത്തെ തലമുറയുടെയും പുതിയ തലമുറയുടെയും അറിവിലേക്കായി കുറിക്കട്ടെ.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, കാരണമേതുമാകട്ടെ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ദശാബ്ദങ്ങൾക്ക് ശേഷവും ഇടുക്കി പദ്ധതി പൂർത്തിയാകില്ലായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാൻ. ......
സംസ്ഥാന സർക്കരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥകളിൽ നിന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സഹയാത്രികരായ നാഷണൽ ലീഗിനെ അവഗണിച്ചതിനെതിരെ, പ്രതിഷേധം ശക്തമാകുന്നു. മൂന്ന് ജാഥകളിലേക്കും സ്ഥിരാംഗങ്ങളായി പ്രതിനിധികളെ നൽകണമെന്ന് ഇടതുമുന്നണി നേതൃത്വം നാഷണൽ ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എന്നും വ്യക്തിപ്രഭാവത്തേക്കാൾ ഉപരിയായി പ്രസ്ഥാനങ്ങൾക്കാണ് മുൻഗണന ലഭിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഈ രീതിക്ക് കാര്യമായ മാറ്റം സംഭവിച്ചു. ......
ശബരിമല: കാനനവാശന്റെ തിരുമുറ്റത്ത് ഭക്തിയുടെ നിറവിൽ പതിനെട്ടാം പടിക്ക് മുന്നിൽ തൊഴുതുനിൽക്കുന്ന ഭക്തൻ അറിയുന്നില്ല, താൻ അർപ്പിക്കുന്ന പടിപൂജയ്ക്ക് പിന്നിൽ ലക്ഷങ്ങൾ മറിയുന്ന ഒരു അദൃശ്യ കമ്പോളം പ്രവർത്തിക്കുന്നുണ്ടെന്ന്. സ്വർണ്ണക്കൊള്ളയും കാണിക്ക മോഷണവും ചർച്ചയായ സന്നിധാനത്ത് ഇപ്പോൾ പുതിയൊരു 'ലോബി' പത്തിവിരിച്ചിരിക്കുന്നു—പടിപൂജാ ലോബി!
ബുക്കിംഗ് 'ഹൗസ് ഫുൾ'; പക്ഷേ ആർക്കുവേണ്ടി?
ഒരു ഭക്തന് തന്റെ ആയുസ്സിൽ ഒരിക്കലെങ്കിലും പടിപൂജ നടത്തണമെന്നുണ്ടെങ്കിൽ ഇന്ന് ബുക്ക് ചെയ്താൽ 2045 വരെ കാത്തിരിക്കണം. ......
ഭാരതീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പാരമ്പര്യമുള്ള പ്രസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പുറത്തുനിന്നുള്ള ശത്രുക്കളല്ല, മറിച്ച് അകത്തുനിന്നുള്ള പടലപ്പിണക്കങ്ങളും അധികാര കേന്ദ്രീകരണവുമാണെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നു. ഇതിന് അടിവരയിടുന്നതായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ തിരുവനന്തപുരത്ത് നടത്തിയ സ്ഫോടനാത്മകമായ പ്രതികരണങ്ങൾ. ......
സാക്ഷരതയിലും ജീവിതനിലവാരത്തിലും നമ്മൾ ഏറെ മുന്നിലാണെന്ന് അഭിമാനിക്കുമ്പോഴും, നമ്മുടെ വീടിന്റെ അകത്തളങ്ങളിൽ സ്നേഹത്തിന്റെ വിളക്കുകൾ അണഞ്ഞുതുടങ്ങുന്നു എന്ന യാഥാർത്ഥ്യം നാം വിസ്മരിക്കുന്നു. "അനാഥ മന്ദിരങ്ങൾ നിറയെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ്, എന്നാൽ വൃദ്ധസദനങ്ങൾ നിറയെ സമ്പന്നരുടെ മാതാപിതാക്കളും" എന്ന വാചകം കേവലം ഒരു നിരീക്ഷണമല്ല, മറിച്ച് നമ്മുടെ നട്ടെല്ലിന് തറയ്ക്കുന്ന ഒരു വലിയ സത്യമാണ്.
വിശപ്പിന്റെ അനാഥത്വവും സമ്പന്നതയുടെ തടവറയും
ദാരിദ്ര്യം മൂലം ഒരു നേരത്തെ ആഹാരത്തിനും വിദ്യാഭ്യാസത്തിനുമായി അനാഥാലയങ്ങളിൽ അഭയം പ്രാപിക്കുന്ന കുട്ടികൾ ഒരുവശത്ത്. ......