ഇടതുമുന്നണിയിലെ ഘടകകക്ഷികളോടുള്ള സി.പി.എം സമീപനം വിവേചനപരമെന്ന ആരോപണം ശക്തമാകുന്നു. മുന്നണിയിലെ ഒരു ഘടകകക്ഷിയിൽ വിഭാഗീയതയുണ്ടാവുകയും പാർട്ടി പിളരുകയും ചെയ്താൽ, ഔദ്യോഗിക പക്ഷത്തെ മുന്നണിയിലെ ഘടകകക്ഷിയായി നിലനിർത്തുകയും, മറുഭാഗത്തിന് മുന്നണിക്ക് പുറത്തുനിന്ന് പ്രവർത്തിക്കാൻ അവസരം നൽകുകയുമായിരുന്നു നാളിതുവരെ തുടർന്നുവന്നിരുന്ന കീഴ്വഴക്കം.
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എൻ.സി.പിയിൽ അസ്വാരസ്യങ്ങളും, ഗ്രൂപ്പ് വടംവലികളും ശക്തമായിട്ട് നാളുകൾ ഏറെയായി. ......
കേരളത്തിൽ ഏറെ കൊട്ടിഘോഷിക്കപ്പെടുന്നതാണ് പട്ടയമേളകൾ. പക്ഷേ ഈ മേളയിലൂടെ ലഭിക്കുന്ന പട്ടയങ്ങൾ അർഹതപ്പെട്ടവർക്ക് ഉപകാരപ്രദമാകുന്നില്ല എന്നതാണ് വാസ്തവം. ......
ഏറെക്കാലമായി ഇടയ്ക്കിടെ പ്രഖ്യാപിച്ച് കൊണ്ടിരുന്ന 'ഒരാൾക്ക് ഒരു പദവി' നയം നടപ്പാക്കുന്നിനായി മുസ്ലിംലീഗ് അഴിച്ച് പണിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കുമെന്ന് പാർട്ടി നേതൃത്വം പറയുന്നു. ......
ദേശീയഗീതമായ വന്ദേമാതരത്തെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി ദേശീയ തലത്തിൽ കോൺഗ്രസിനെതിരേ വിവാദം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധി എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനത്തിലെ ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ വന്ദേമാതരത്തെ അപമാനിച്ചെന്നും അത് നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ നടപടിയാണെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് വിവാദം ആളിക്കത്തിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്.
രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ചു എന്നാരോപിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇതിനോടകം സോണിയാഗാന്ധിക്കെതിരെ പല ബി.ജെ.പി സംഘപരിവാർ പ്രവർത്തകരും കേസുകൊടുത്തുകഴിഞ്ഞു. ......
ലയണൽ മെസ്സിയേയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിദേശനാണ്യവിനിമയച്ചട്ടലംഘനമുൾപ്പെടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. ഫുട്ബോൾ കളിയോടും മെസ്സിയോടുമുള്ള മലയാളികളുടെ അടങ്ങാത്ത ആവേശം മുതലെടുത്ത് സാമ്പത്തികലാഭവും രാഷ്ട്രീയലാഭവും ലക്ഷ്യമിട്ട തട്ടിപ്പിന്റെ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് മുൻകായിക മന്ത്രിയും സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമാണ്.
'നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും' എന്ന പ്രയോഗം എങ്ങനെയും പണം ഉണ്ടാക്കിയാൽ മതി സമൂഹത്തിൽ സ്ഥാനക്കയറ്റം ലഭിക്കും എന്നത് സൂചിപ്പിക്കാൻ മലയാളി ഉപയോഗിക്കാറുള്ളതാണ്. ......
ഇടതുപക്ഷത്തിന്റെ പല മന്ത്രിമാർ തോറ്റെങ്കിലും പത്തനാപുരത്ത് മന്ത്രിയായിരുന്ന കെ.ബി. ഗണേശ് കുമാറിനെ തോൽപ്പിച്ചത് എൻ.എസ്.എസാണ് എന്നൊരു കേൾവിയുണ്ട്.......
സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ മൂന്ന് പ്രധാന അവികസിത-വികസ്വര പ്രാദേശിക ശക്തികൾ വിശുദ്ധ നഗരമായ മക്കയിൽ വെച്ച് ഒപ്പുവെച്ച സമഗ്ര പ്രതിരോധ-സാമ്പത്തിക അച്ചുതണ്ട് ആഗോള രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 'മക്ക കരാർ' അല്ലെങ്കിൽ 'മക്ക പ്രഖ്യാപനം' എന്ന പേരിൽ അറിയപ്പെടുന്ന ഈ നയതന്ത്ര മുന്നേറ്റം, പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും സാമ്പ്രദായിക ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ പാടെ തിരുത്തിയെഴുതുന്ന ശക്തിപ്രകടനമായി വിലയിരുത്തപ്പെടുന്നു. ......
നീതിനിഷേധത്തിന്റെ 50 വർഷങ്ങൾ. നീതി തേടിയുള്ള കർഷകകുടുംബത്തിന്റെ പോരാട്ടവും 50 വർഷങ്ങൾ പിന്നിട്ടു.......
ഇറാന്റെ വധഭീഷണിയെ പേടിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ നിന്ന് ഒളിച്ച് മാറിക്കയറി യാത്ര ചെയ്ത ഡൊണാൾഡ് ട്രംപിന്റെ കഥ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈയിടെ ആഘോഷമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 8 നായിരുന്നു സംഭവം. ......
പൊന്നും വിലയുള്ള കരിമണലിന്റെ നാട്ടിൽ വീണ്ടുമൊരു സംഘർഷത്തിനിടവരുത്താനുള്ള നിമിത്തവുമായി അമൂല്യലോഹങ്ങളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഖനന നിയന്ത്രണ ഭേദഗതി ബിൽ ലോക് സഭയും രാജ്യസഭയും പാസ്സാക്കിയതോടെ ഖനനം സ്വകാര്യ കുത്തകകൾക്കു കൂടി കൈയടക്കാനാവുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ......