കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി സർക്കാർ ഒരുക്കിയ സ്വർഗ്ഗതുല്യമായ ടൗൺഷിപ്പ് യാഥാർത്ഥ്യമാകുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് മേപ്പാടിയിൽ പൂർത്തിയായി. ......
വയനാട്: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പ്രിയപ്പെട്ടവരെയും സമ്പാദ്യങ്ങളെയും കവർന്നെടുത്ത ആ കറുത്ത രാത്രിയുടെ മുറിവുകൾക്ക് കരുതലുമായി മാതൃകാ ടൗൺഷിപ്പ് ഉയരുന്നു. ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പുത്തൻ ജീവിതത്തിന്റെ താക്കോൽ കൈമാറുന്ന ചരിത്രനിമിഷത്തിന് ഈ മാസം 25-ാം തീയതി വയനാട് സാക്ഷിയാകും. ......
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് സുരേഷിനെ ക്ഷണിച്ചു. ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തും.......
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു. കർണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.
കാറിൽ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകൾ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. ......
ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി സ്വീകരിച്ച് ബാങ്കിങ് വഴിയിലൂടെ വെളുപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ രംഗത്തെത്തി. സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി മലബാർ മീറ്റ് ഫാക്ടറിയിലെ ജീവനക്കാരനായ എം. ......
പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠൻ്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച അയൽവാസി വേട്ടറമ്മൽ രാജു ജോസിനെ(55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ......
സിപിഐഎമ്മിൽ ഇനിയും തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രൻ-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയൻ ആരോപിക്കുന്നു. ......
സുൽത്താൻ ബത്തേരി: മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. വയനാട് സുൽത്താൻബത്തേരിയിലാണ് ഡിവൈഎഫ്ഐ മുൻ വയനാട് ട്രഷറർ ലിജോ ജോണി കൊലവിളി പ്രസംഗം നടത്തിയത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ......
ബത്തേരി: കേരളത്തിൽ ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫ് മോഹങ്ങൾക്ക് തടയിടാനും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം നിയമസഭയിലും ആവർത്തിക്കാനുമായി കോൺഗ്രസിന്റെ ദ്വിദിന നേതൃക്യാമ്പ് 'ലക്ഷ്യ 2026' വയനാട്ടിൽ തുടക്കമായി. 140 നിയമസഭാ മണ്ഡലങ്ങളിൽ ചുരുങ്ങിയത് 100 സീറ്റുകളെങ്കിലും നേടി അധികാരം പിടിച്ചെടുക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ കെ.പി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും ഒത്തുചേർന്നത്.
മുഖ്യ തീരുമാനങ്ങളും തന്ത്രങ്ങളും:
100+ സീറ്റുകൾ എന്ന മിഷൻ: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കുകൾ പ്രകാരം നിലവിൽ 80 മണ്ഡലങ്ങളിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്. ......