സുൽത്താൻബത്തേരി: സി.എസ്.ഐ മലബാർ മഹാ ഇടവകയുടെ ചരിത്രത്തിൽ പുതുവഴി തുറന്ന് ആദ്യമായി രണ്ട് വനിതകൾ വൈദികപട്ടം സ്വീകരിച്ചു. തിരുവനന്തപുരം കണ്ണമൂല ഐക്യ വൈദിക സെമിനാരിയിലെ അധ്യാപിക സജു മേരി എബ്രഹാമും കോഴിക്കോട് സി.എസ്.ഐ. ......
കൽപ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾപ്പോര് രൂക്ഷമാകുന്നു. വയനാട്ടിൽ ഹൈക്കമാൻഡിനെതിരെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെയും പോസ്റ്റർ പതിച്ചു. ......
ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു .
മുരുക്കം പാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. ......
കൽപറ്റ: തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ കേരളത്തിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. വയനാട് ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരണത്തിനായുള്ള നീക്കങ്ങൾ സജീവമായിരിക്കുന്നത്. ......
കല്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച് നൽകിയ ഒന്നാംഘട്ട വീടുകളുടെ ഗൃഹപ്രവേശന കർമ്മം നാളെ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകളിലാണ് നാളെ മുതൽ താമസം തുടങ്ങുന്നത്. ഈ വീടുകളുടെ സമർപ്പണചടങ്ങ് ഫെബ്രുവരി 28ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിലാണ് ഗൃഹപ്രവേശന ചടങ്ങുകൾ. ......
മാനന്തവാടി: ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്നാൻ (17) എന്നിവരാണ് മരിച്ചത്. കേരള കർണാടക അതിർത്തി ഗ്രാമമായ ബാവലിയിലെ പുഴയിൽ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളാണ് ആഷിഖും അദ്നാനും. ......
താമരശ്ശേരി: കൊടുവള്ളി–പൂനൂർ–നരിക്കുനി മേഖലകളിൽ ലഹരി വിൽപന നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ‘കുഞ്ഞാവ’ എന്ന പേരിൽ അറിയപ്പെടുന്ന പൂനൂർ സ്വദേശി ജ്യോതിഷ് (32) ആണ് എക്സൈസിന്റെ പിടിയിലായത്. ......
സുൽത്താൻബത്തേരി: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരാണ് മരിച്ചത്. ......
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയും സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖും തമ്മിലുണ്ടായ ചെറിയ അസ്വാരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ......