കൽപ്പറ്റ: ലക്കിടിയിൽ എംഡിഎംഎയുമായി പിടിയിലായ പ്രതികളിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്ന കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൊറയൂർ സ്വദേശി കെ. ......
ലണ്ടൻ: നാല് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന്റെ നിയമക്കുരുക്ക് കൂടുതൽ മുറുകുന്നു. 51 കാരനായ ബ്രാൻഡിനെതിരെ വരും ആഴ്ചകളിൽ കൂടുതൽ ബലാത്സംഗക്കേസുകൾ കോടതിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ......
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്നാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ വാദം. ......
മാനന്തവാടി: റോഡിലൂടെ സഹോദരനൊപ്പം നടന്നുപോകുന്നതിനിടെ കാറിടിച്ച് ആറാം ക്ലാസ് വിദ്യാർഥിനി ദിവ മരിച്ച സംഭവത്തിലും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ചകൾ. മാനന്തവാടി സെയ്ന്റ് പാട്രിക്സ് സ്കൂളിലെ വിദ്യാർഥിനിയും എടവക രണ്ടേനാൽ സ്വദേശിനിയുമായ ദിവയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് ഈ ദുരന്തം.
കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു കുട്ടികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. ......
മാനന്തവാടി: മകളെ അവസാനമായി കാണാനെത്തിയ അച്ഛന്റെ കൈയിൽ ചോക്കലേറ്റ് പെട്ടികൾ. അവ പേടകത്തിൽ വച്ചതോടെ പിടിച്ചുനിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ് ബന്ധുക്കളും നാട്ടുകാരും. ......
മാനന്തവാടി: ട്യൂഷന് പോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടി–കല്ലോടി റോഡിലെ രണ്ടേനാലിലാണ് നാടിനെ നടുക്കിയ അപകടം. ......
കൽപറ്റ: വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക കമ്മന സ്വദേശിയായ അദ്ദേഹം നാട്ടുകാർക്കിടയിൽ ‘നെല്ലച്ഛൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ......
കൽപറ്റ: വാട്സാപ് ഗ്രൂപ്പിലൂടെ വൻതുകയുടെ പണത്തട്ടിപ്പ്. വയനാട് കേന്ദ്രീകരിച്ച് ‘റിയ മണി ഹെൽപ്’ എന്ന പേരിൽ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടക്കുന്നത്. ......
സുൽത്താൻ ബത്തേരി: ലഹരിക്കെതിരെയുള്ള പൊലീസിന്റെ സംസ്ഥാനവ്യാപക 'ഓപ്പറേഷൻ തൂഫാൻ' മിഷൻ ശക്തമായി തുടരുന്നതിനിടയിൽ, വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതി തൊണ്ടിമുതലായ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ (സി.സി.പി.ഒ) ടി. ......
സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ......