തൃശ്ശൂർ: സംസ്ഥാന പൊലീസ് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടിയുടെ ഭാഗമായി തൃശ്ശൂരിൽ വൻ ലഹരിവേട്ട. 320 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ......
തൃശൂർ: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിനെ തുടർന്നുണ്ടായ വരുമാനത്തിലെ കനത്ത ഇടിവും പ്രവർത്തനച്ചെലവിലെ വർധനവും മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ജൂലൈ ഒന്നുമുതൽ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തൃശ്ശൂർ ജില്ലയിലെ ഏകദേശം 200 സ്വകാര്യ ബസുകൾ ‘ജി ഫോം’ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ......
തൃശൂർ: സ്വരാജ് റൗണ്ടിന് സമീപം പ്രവർത്തിച്ചിരുന്ന രഹസ്യ പെൺവാണിഭ കേന്ദ്രത്തിൽ നടന്ന കൊലപാതകത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഒഡീഷ സ്വദേശി ധൻപതി നായിക് (27) മരിച്ച സംഭവത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേർ അറസ്റ്റിലായതിന് പിന്നാലെ, കേന്ദ്രത്തിന്റെ പ്രവർത്തനരീതിയും അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്.
സംഭവം നടന്ന കോരപ്പത്ത് ലൈനിലെ വാടകവീട്ടിൽ കഴിഞ്ഞ ഏഴ് മാസമായി പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ......
തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്.......
ഇന്ന് ദുബൈയിലേക്ക് പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്.......
തൃശ്ശൂരിൽ ഭാര്യയെ മർദിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റായ ശ്രീകുമാറിനെതിരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ജൂൺ 9-ന് വൈകിട്ട് 7.30ഓടെ നടന്ന സംഭവത്തിലാണ് നടപടി. ......
തൃശൂർ : കേരളത്തിലെ ഇവന്റ് മാനേജര്മാരുടെ സംഘടനയായ 'ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള(ഇമാക്) യുടെ സൈലന്റ് ഹീറോസ് അവാർഡുകൾ വിതരണം ചെയ്തു. തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന പുരസ്കാര നിശയുടെ എട്ടാം പതിപ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ......
പുല്പള്ളി: ദേശീയ പഞ്ചഗുസ്തി രംഗത്ത് വയനാട് വീണ്ടും ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. ഗുജറാത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിലെ ഏഴ് പെൺതാരങ്ങൾ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ......
തൃശൂർ: ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണത്തിൽ അഗതിമന്ദിരത്തിൽ കഴിയുന്ന ഭർത്താവിനെയും ക്വട്ടേഷൻ ഏറ്റെടുത്ത യുവാവിനെയും ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. ......
പരിസ്ഥിതി ദിനത്തിൽ ചെടി നട്ട് മടങ്ങുന്ന രീതിക്ക് പകരം, വർഷം മുഴുവൻ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും അവയുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എർത്ത് കെയർ 365 ഗ്രീൻ ഫോഴ്സ് രൂപീകരിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രീൻ തിരിച്ചറിയൽ കാർഡുകളും എർത്ത് ഓഗർ മെഷീനുകളും വിതരണം ചെയ്ത് കേണൽ രാജേന്ദ്ര ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.
തൃശൂർ: പരിസ്ഥിതി പ്രശ്നങ്ങൾ ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ അവയ്ക്ക് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനായി സസ്റ്റെയിനബിൾ ഇക്കോ ഫ്രണ്ട്ലി ടൂറിസം ഫോറം ആവിഷ്കരിച്ച 10 വർഷത്തെ കർമ്മപരിപാടി സംഘടനാ പ്രസിഡന്റ് സുധാകരൻ ചെങ്ങാലൂർ അവതരിപ്പിച്ചു.
പരിസ്ഥിതി ദിനത്തിൽ ഒരു ചെടി നട്ട് മടങ്ങുക എന്നതല്ല പദ്ധതിയുടെ ലക്ഷ്യമെന്നും, തരിശായി കിടക്കുന്ന സ്ഥലങ്ങളിലും താൽപര്യമുള്ളവരുടെ സ്വകാര്യ ഭൂമികളിലും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ട് അവയുടെ ദീർഘകാല പരിപാലനം ഉറപ്പാക്കുന്നതിനായാണ് എർത്ത് കെയർ 365 ഗ്രീൻ ഫോഴ്സ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെടികൾ നടുന്നതിനാവശ്യമായ കുഴികൾ എടുക്കുന്നതിനുള്ള എർത്ത് ഓഗർ മെഷീനുകൾ ടീം അംഗങ്ങൾക്ക് വിതരണം ചെയ്തു. ......