കൊടുങ്ങല്ലൂർ: എറിയാട് യു ബസാറിനു സമീപം യുവതി ജീവനൊടുക്കിയതിന് പിന്നിൽ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മർദവുമെന്ന് ആരോപണം. യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശേരി ഷിനി(35)യുടെ മരണത്തിലാണ് സ്വകാര്യ പണമിടപാടുകാർക്കെതിരെ ആരോപണം ഉയരുന്നത്. ......
ചാവക്കാട്: ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), ഇയാളുടെ സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷെക്കീർ (37) എന്നിവരാണ് പിടിയിലായത്. ......
തൃശൂർ: നിർമ്മിത ബുദ്ധി ഉപയോഗിച്ചാൽ പ്രതിസന്ധി കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിർമിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കയ്യിലെത്തുന്നതോടെ പ്രതിസന്ധികൾ കൂടുമെന്നാണ് എം വി ഗോവിന്ദന്റെ വിശദീകരണം. ......
തൃശ്ശൂർ ജില്ലയിലെ ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർധിക്കുന്നെന്ന് സിപിഎം. ക്രൈസ്തവ മേഖലയിൽ ഇടതുപക്ഷത്തിന് വൻതോതിൽ വോട്ടുചോർച്ചയുണ്ടായി.......
തൃശ്ശൂർ: ചെറിയനാട് ഭാസ്കരകാരണവർ വധക്കേസിലെ ഒന്നാംപ്രതി ഷെറിൻ അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞത് വിഐപി പരിഗണനയോടെയെന്ന് വെളിപ്പെടുത്തൽ. ഷെറിനൊപ്പം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഉണ്ടായിരുന്ന തൃശ്ശൂർ സ്വദേശിനി സുനിതയാണ് സംസ്ഥാനത്തെ ജയിലിൽ നടക്കുന്ന വഴിവിട്ട പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ......
തൃശൂർ: യുവതിയുടെ വീട്ടിലെത്തി ഇരുപത്തിമൂന്നുകാരൻ തീകൊളുത്തി മരിച്ചു. തൃശ്ശൂർ കുട്ടനെല്ലൂരിലാണ് സംഭവം.......

തൃശൂർ: കേരളത്തിന്റെ ഹരിത പൈതൃകവും ജൈവവൈവിധ്യവും വിളംബരം ചെയ്യുന്ന ഹോർത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കൽ ഗാർഡൻ ചെറുതുരുത്തിക്ക് സമീപം നെടുമ്പുരയിൽ ഉദ്ഘാടനം ചെയ്തു.
പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻഡ്രിക് വാൻ റീഡ്, സഹായിയായ ഇട്ടി അച്യുതൻ വൈദ്യയുമായി ചേർന്ന് പ്രദേശത്തെ സസ്യജാലങ്ങളെയും ഔഷധ സസ്യങ്ങളെയും സൂക്ഷ്മമായി രേഖപ്പെടുത്തിയിരുന്നു. ആ ബൃഹത്തായ പുസ്തകമാണ് ഹോർട്ടസ് മലബാറിക്കസ് അഥവാ മലബാറിന്റെ പൂന്തോട്ടം.
പതിനേഴാം നൂറ്റണ്ടിൻ്റെ ഗ്രന്ഥം തുറന്ന് സസ്യങ്ങൾ പൂന്തോട്ടത്തിലെത്തുന്ന അപൂർവ്വ കാഴ്ച്ചയാണ് 27 ഏക്കർ വിസ്തൃതിയുള്ള ഉദ്യാനം പ്രധാനമായി ഒരുക്കിയിട്ടുള്ളത്. വൃക്ഷത്തൈ നട്ടുകൊണ്ട് സസ്യോദ്യാനത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു.
ഹെൻഡ്രിക് വാൻ റീഡിന് ആദരവ് മാത്രമല്ല ഈ ഉദ്യാനം.കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും അതിന്റെ ഔഷധസസ്യ പാരമ്പര്യവും, ഇവിടുത്തെ ആവാസ വ്യവസ്ഥയും പഠനവും ആഘോഷവുമാവുന്ന ഇടമാണിതെന്ന് മന്ത്രി പറഞ്ഞു.
"പശ്ചിമഘട്ടവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിന്റെ പരിസ്ഥിതി പ്രദേശിക പങ്കാളിത്തത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു," എം.ബി. ......
തൃശൂർ: എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36)യാണ് പിടിയിലായത്.......
തൃശൂർ: ജപ്പാനിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി പിടിയിൽ. ചിറ്റിശ്ശേരി കരയാം വീട്ടിൽ വിനോദിനെ (40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജപ്പാനിലെ കമ്പനിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃക്കൂർ സ്വദേശിയുടെ പരാതിയിസാണ് വിനോദ് കുടുങ്ങിയത്.
തൃക്കൂർ സ്വദേശിയിൽ നിന്ന് മൂന്നു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ......