തൃശൂർ: തൃശൂരിൽ അമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. മുണ്ടൂർ ശങ്കരകണ്ടത്ത് അയിനിക്കുന്നത്ത് ഗംഗാധരന്റെ ഭാര്യ തങ്കമണി (77) കൊല്ലപ്പെട്ട കേസിൽ മകൾ സന്ധ്യ (45), അയൽവാസിയും കാമുകനുമായ നിധിൻ (29) എന്നിവരാണ് അറസ്റ്റിലായത്. ......
തൃശൂര്‍: ഏഷ്യയിലെ ആദ്യത്തെ ലിസ്റ്റഡ് ഡിപ്പോസിറ്ററിയും 16.7 കോടിയിലധികം ഡീമാറ്റ്അക്കൗണ്ടുകളുടെ വിശ്വാസ്യതയും നേടിയ സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്എല്‍) ആദ്യമായി വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ഐഡിയത്തോണ്‍ ഇന്നൊവേഷന് ചലഞ്ച് ആരംഭിച്ചു. സിഡിഎസ്എല്ലിന്റെ വാര്‍ഷിക റിഇമാജിന് സിമ്പോസിയത്തിന്റെമൂന്നാം പതിപ്പിന് കീഴിലുള്ള ഒരു സംരംഭമാണ് റി ഇമാജിന്‍ ഐഡിയത്തോണ്‍.വിപണി പങ്കാളിത്തം കൂടുതല്‍ ഉത്തരവാദിത്തമുള്ളതും ഉള്‍ക്കൊള്ളുന്നതുമാക്കി മാറ്റുന്നതിനായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്ന പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ യുവ മനസ്സുകളെ പാകപ്പെടുത്തുക എന്നതാണ് ഐഡിയ ത്തോണിലൂടെ ലക്ഷ്യമിടുന്നത്.നിക്ഷേപക അറിവും ബോധപൂര്‍വവും ഉത്തരവാദിത്തമുള്ളതുമായ പങ്കാളിത്തവും വര്‍ദ്ധിപ്പിച്ചുകൊണ്ട് വിപണിയെ ജനകീയമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സിഡിഎസ്എല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നെഹാല്‍ വോറ പറഞ്ഞു. ......
തൃശൂർ: നട്ടെല്ല് ശസ്ത്രക്രിയയിൽ സംസ്ഥാനത്ത് പുതിയ നാഴികകല്ലാവുന്ന യൂണിലാറ്ററൽ ബൈപോർട്ടൽ എൻഡോസ്കോപ്പിക് (യുബിഇ) സിസ്റ്റം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ചു.
ജർമ്മൻ മെഡിക്കൽ ടെക്നോളജി കമ്പനിയായ റിച്ചാർഡ് വുൾഫ് ജിഎംബിഎച്ച് വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമാണ്.
ഹെർണിയേറ്റഡ് ഡിസ്കുകൾ പോലുള്ള അവസ്ഥകളെ ചികിത്സിക്കുന്നതിനായി യുബിഇ സിസ്റ്റം സഹായിക്കും.
അസാധാരണമായ കൃത്യതയിലുടെ ചികിത്സയുടെ ആഘാതം കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണിതെന്ന് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ പറഞ്ഞു.
"യുബിഇ സാങ്കേതികത മികച്ച ഒരു ബൈപോർട്ടൽ രീതിയാണ് ഉപയോഗിക്കുന്നത്. ഒന്ന് വഴി നട്ടെല്ലിൻ്റെ ആന്തരിക ദൃശ്യങ്ങളും മറ്റൊന്ന് വഴി ചികിത്സാ നടപടിക്രമവും സാധ്യമാവും," ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ന്യൂറോസർജറി മേധാവി ഡോ. ......
തൃശൂർ: പുതുക്കാട് മണ്ഡലത്തിൽ ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. പുതുക്കാട് മണ്ഡലത്തിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലായി പുതുതായി രൂപീകരിക്കപ്പെട്ട 14 വാർഡുകളും സിപിഎം ഏകപക്ഷീയമായി കയ്യടിക്കിയതാണ് ഘടകകക്ഷിയായ സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.
മണ്ഡലം അടിസ്ഥാനത്തിൽ നാല് വാർഡുകളെങ്കിലും ആവശ്യപ്പെട്ട സിപിഐയ്ക്ക് ഒന്നുപോലും നൽകാൻ സിപിഎം തയ്യാറായില്ല. ......
ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിനെതിരെയാണ് ഗുരുവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......
തൃശ്ശൂർ: ലോകത്തിന്റെ വിവിധ സംസ്ക്കാരങ്ങളെ സ്വാംശീകരിച്ച പൈതൃകം കൊച്ചി നഗരം ഭാഷയുടെ കാര്യത്തിലും നിലനിറുത്തിയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ്) സംഘടിപ്പിച്ച ക്രിയോലൈസേഷന് സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ആറാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി-6) മുന്നോടിയായി സംഘടിപ്പിക്കുന്ന ഔട്ട് റീച്ച് സംവാദ പരമ്പരയുടെ ഭാഗമായാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സെമിനാര്‍ നടന്നത്.
‘ക്രിയോലൈസേഷൻ’ എന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. വിവിധ സംസ്ക്കാരത്തില്‍ നിന്നുള്ള ഭാഷകള്‍ കാലാന്തരത്തില്‍ തനത് ഭാഷയെ സ്വാധീനിക്കുന്നതിനെയാണ് ഈ പേരു കൊണ്ട് ഉദ്ദേശിക്കുന്നത്. ......
തൃശ്ശൂർ : ഒന്നിലേറെ സംസ്ക്കാരങ്ങളും ഭാഷകളും കൂടിച്ചേര്‍ന്നുണ്ടാകുന്ന പുതിയ ഭാഷാസംസ്ക്കാരത്തെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സംവാദം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നവംബര്‍ 7ന്, (വെള്ളിയാഴ്ച) നടക്കും. അടുത്ത മാസം 12 ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'കല.. ......
തൃശ്ശൂർ: നടൻ പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയറായിട്ടുള്ള ഇടതുപക്ഷക്കാരനാണെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. ഇടതുപക്ഷ മുന്നണി സർക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് വലിയ അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു. ......
തൃശൂർ: ടാറ്റാ ടീ കണ്ണൻ ദേവൻ, സംസ്ഥാനത്തിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, അഭിമാനബോധം എന്നിവ പകർത്തിയ സിനിമാറ്റിക് ബ്രാൻഡ് ഫിലിം അവതരിപ്പിച്ചു. പതിറ്റാണ്ടുകളായി കണ്ണൻ ദേവൻ ബ്രാൻഡിനെ പരിപോഷിപ്പിച്ച നാടിന്റെ ശക്തി, കലാവൈഭവം, ചൈതന്യം എന്നിവ ചിത്രീകരിക്കുന്ന ഈ ഫിലിം കേരളത്തിനുള്ള ഹൃദയംഗമമായ ഒരു മംഗളപത്രമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.ടാറ്റാ ടീ കണ്ണൻ ദേവൻ എപ്പോഴും ഒരു ബ്രാൻഡിനേക്കാൾ കൂടുതലാണെന്നും അത് കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണെന്നും ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിന്റെ പാക്കേജഡ് ബിവറേജസ്, ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. ......
എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിന്റെ സമഗ്ര വികസന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ സംവാദ പരമ്പരയായ ‘എസ്.ജി കോഫി ടൈംസ്’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കമ്മ്യൂണിസം കൊണ്ട് പിന്നാക്കം പോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നത്. ......