തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു പത്താം ക്ലാസ് വിദ്യാർത്ഥികൾ തൂങ്ങി മരിച്ച നിലയിൽ. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണൻ (15), മാറാനല്ലൂർ മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവി എന്നിവരാണ് മരിച്ചത്. ......
തിരുവനന്തപുരം: പ്രശസ്ത തെന്നിന്ത്യൻ നടി പാർവതി നായർ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ) ഇന്ത്യയും ആക്ഷൻ ഫോർ എലിഫൻ്റ്സ് യുകെയുമായി ചേർന്ന് തിരുവനന്തപുരത്തെ ശ്രീ ബാലഭദ്രകാളി ക്ഷേത്രം ക്ഷേത്രത്തിലേക്ക് ഒരു മെക്കാനിക്കൽ ആനയെ സംഭാവന ചെയ്തു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവിദാസൻ എന്ന മെക്കാനിക്കൽ ആനയെ അനാച്ഛാദനം ചെയ്തു.
"ദൈവത്തിൻ്റെ സൃഷ്ടിയുടെ സുരക്ഷ ഉറപ്പുനൽകിക്കൊണ്ട് നമ്മുടെ മതപരമായ കടമകൾ നിർവഹിക്കാൻ സാങ്കേതികവിദ്യ ഞങ്ങളെ അനുവദിക്കുന്നു," മൃഗസംരക്ഷണത്തിൻ്റെ ദീർഘകാല പിന്തുണയുള്ള പാർവതി നായർ പറഞ്ഞു. ......
റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളായി സെന്ററല്‍ കമ്മിറ്റി മെമ്പര്‍ സുബ്രിലിന്‍ നിക്കോളെ, പാര്‍ട്ടി മെമ്പര്‍ ടിമോക്കോ സെര്‍ഗേ എന്നിവര്‍ കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍. ......
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ചനിലയിൽ. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ......
തിരുവനന്തപുരം: കോൺഗ്രസ് വേദിയിലെത്തിയ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുൻ മന്ത്രിമാർ കൂടിയായ സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനും പങ്കെടുത്തത്. ......
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സായി ഗ്രാം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറിനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനന്ദ് കുമാറിനെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ......
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ കാമുകി ഫർസാനയെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി പ്രതി അഫാൻ. പണയം വെക്കാൻ ഫർസാന ഒരു മാല നൽകിയിരുന്നെന്നും സാമ്പത്തിക പ്രതിസന്ധിയിൽ താൻ നട്ടംതിരിയുന്നതിനിടെ ഇത് തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചത് പകയായെന്നും അഫാൻ പറഞ്ഞു. ......
തിരുവനന്തപുരം: വിസ്മയ വരകള്‍ കൊണ്ട് വിഖ്യാത നോവല്‍ ഹാരിപോട്ടര്‍ പുനരാവിഷ്കരിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വീഥിയില്‍ ജീവന്‍തുടിക്കുന്ന, മിഴിവേകുന്ന ചിത്രങ്ങള്‍ 63 ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ കരവിരുതില്‍ ഭദ്രമാക്കിയ സന്തോഷത്തിലാണിവര്‍. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശകര്‍ക്ക് വാലി ഓഫ് ഹൊഗ്വാര്‍ട്ട്സ് എന്ന ചിത്രവീഥിയിലൂടെ ഹാരിപോട്ടര്‍ പരമ്പര ഇനി അനുഭവിച്ചറിയാം.
കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് ചിത്രവീഥി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രകലാവൈഭവം കണ്ടപ്പോള്‍ നിറങ്ങളില്‍ കുളിച്ച ഒരു പ്രതീതിയാണുണ്ടായതെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രതിഭകളെ വാര്‍ത്തെടുക്കുമ്പോഴാണ് ഒരു സ്ഥാപനം സാംസ്കാരികമായും സര്‍ഗപരമായും മുന്നേറുന്നത്. ......