തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട നെല്ലിപ്പൊയിൽ-കോടീരി പട്ടികവർഗ്ഗ പുനരധിവാസ മേഖലയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനായി 2.46 കോടി രൂപയുടെ ഭരണാനുമതി നൽകി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് ഉത്തരവിറക്കി. ഭൂമിരഹിതരായ പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നെല്ലിപ്പൊയിൽ-കോടീരി പ്രദേശത്ത് 376 ഗുണഭോക്താക്കൾക്കായി 40 സെന്റ് വീതം ആകെ 60.8744 ഹെക്ടർ വനഭൂമി അനുവദിച്ചിരുന്നു. ......
തിരുവനന്തപുരം: തെലങ്കാന സ്വദേശിയായ യുവ വ്യവസായിയെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയുടെ സ്വത്തുക്കളും പണവും തട്ടിയെടുത്തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ് (37), തനിക്ക് ജനിച്ച ആൺകുഞ്ഞ് വ്യവസായിയുടേതാണെന്ന് ആരോപിച്ച് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് വിവരം. ......
കഴക്കൂട്ടം സൈനിക സ്കൂളിൽ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്(ജൂലൈ 18) സ്കൂളിൽ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൾക്കു പുറമേ സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ, ഫാക്കൽറ്റി, കേഡറ്റുകൾ, ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ......
തിരുവനന്തപുരം : ഹൃദയമിടിപ്പ് അപകടകരമാംവിധം കുറഞ്ഞ 27-കാരന് അത്യാധുനിക 'കാർഡിയോ-ന്യൂറോ അബ്ലേഷൻ' ചികിത്സാരീതിയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ഈ അത്യാധുനിക കീഹോൾ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ജോലിസ്ഥലത്ത് അമിതമായ ക്ഷീണവും ബോധക്ഷയവും നേരിട്ടിരുന്ന യുവാവിനെ ക്ഷീണിതനായ നിലയിലാണ് കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ......
തിരുവനന്തപുരം: ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മന്ത്രി ശ്രീ. പി.കെ. ......
തിരുവനന്തപുരം; പാസ്പോർട്ട് കാലാവധി കഴിഞ്ഞ പല ഹാജിമാരുടേയും പാസ്പോർട്ട് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിൽ ഹജ്ജ് അപേക്ഷ തീയതി ഓഗസ്റ്റ് 15 വരെയെങ്കിലും നീട്ടണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തോടും, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയോടും അഭ്യർത്ഥിച്ചു.
പാസ്പോർട്ട് കാലാവധി തീർന്നവരുടെ പാസ്പോർട്ട് പുതുക്കുന്നതിന് വേണ്ടി സംസ്ഥാനം നേരത്തെ കേന്ദ്ര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ......
പി എൻ പണിക്കർ ദേശീയ വായനാദിനമാസാഘോഷം, വായിച്ചു വളരുക ക്വിസ്, ചിത്രരചന മൽസരം എന്നിവ മുൻ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി യായിരുന്ന ടി കെ എ നായർ തിരുവനന്തപുരം കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ......
തിരുവനന്തപുരം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതുതായി രൂപീകരിച്ച തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി ഭക്തി നിർഭരമായ ചടങ്ങിൽ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. ......
തിരുവനന്തപുരം:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള (IDSFFK) 2026 സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. ......