പ്രസ്തുത ആശുപത്രിയിലെ ചികിത്സയിലോ, ചികിത്സാ രീതിയിലോ, അപാകതകൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അത്യപൂർവ്വമായി സംഭവിക്കുന്ന സങ്കീർണത കാരണം രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. നിലവിലുള്ള സംവിധാന പ്രകാരം രോഗിക്ക് ലഭിക്കേണ്ട എല്ലാത്തരത്തിലുള്ള ചികിത്സയും ആശുപത്രിയിൽ നിന്നും നൽകിയിട്ടണ്ടെന്നാണ് ഈ ഘട്ടത്തിൽ മനസിലാക്കുന്നത്.
ഗുരുതരമായ അവസ്ഥയിൽ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയും ചെയ്തിരുന്നു. എന്നിട്ടും ആശുപത്രിക്കെതിരെ പ്രചരണങ്ങൾ നടത്തുന്നത് ചെറിയ ചിലവിൽ ചികിത്സ നൽകുന്ന ചെറുകിട ആശുപത്രികളിലെ ശസ്ത്രക്രിയകളും മറ്റ് ചികിത്സ രീതികളും നിലച്ചു പോകാൻ കാരണമായേക്കാമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ക്ലിനിക്കൽ എസ്കാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള ലൈസൻസ് രജിസ്ട്രേഷൻ സംബന്ധിച്ച് ഹൈകോടതിയിൽ കേസ് നടക്കുന്നതിനാൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ എടുത്തില്ലെങ്കിലും ശിക്ഷ നടപടികളുമായി മുന്നോട്ടു പോകരുത് എന്ന ഹൈകോടതി വിധി നിലവിലുണ്ട് . ......
കേരള യൂണിവേഴ്സിറ്റിയിൽ ദേശവിരുദ്ധ സെമിനാർ സംഘടിപ്പിക്കാനുള്ള ശ്രമം വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ തടഞ്ഞു. തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് തടഞ്ഞത്. ......
തിരുവനന്തപുരത്ത് നന്തൻകോട് കൂട്ടക്കൊലക്കേസില്‍ വിധി തിങ്കളാഴ്ച. കുടുംബത്തിലെ നാലുപേരെ പ്രതി കേഡല്‍ ജിൻസണ് കൊലപ്പെടുത്തിയ കേസില്‍ എട്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത്._
_രണ്ടു തവണ കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു.
ഏക പ്രതി കേദല്‍ ജെന്സന് രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. ......
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. സ്വർണം കാണാതായതിന് പിന്നിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യംനൽകിയ ശേഷം ബലാത്സംഗത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ......
സംസ്ഥാന നിയമസേവന അതോറിറ്റിയുടെ (KELSA) പുതിയ സംരംഭമായ ‘സമയം’ പദ്ധതി ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സിവിൽ സ്വഭാവമുള്ള തർക്കങ്ങളിൽ പാരാലീഗൽ വോളണ്ടിയർമാരെ (PLVs) ഉപയോഗിച്ച് പോലീസ് സഹായത്തോടെ പ്രശ്നം പരിഹരിക്കാനുള്ള ഈ നീക്കം, നിലവിലുള്ള നിയമവ്യവസ്ഥയ്ക്കും അഭിഭാഷകരുടെ തൊഴിൽപരമായ തത്വങ്ങൾക്കും എതിരാണെന്ന വാദവുമായി തിരുവനന്തപുരം ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം ആരംഭിച്ചിരിക്കുന്നു. ......
തിരുവനന്തപുരം : പ്രകൃതി-വന സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, പേപ്പാറ അണക്കെട്ടിന് സമീപം പരുത്തിപ്പള്ളി റേഞ്ചിലുള്ള കുട്ടപ്പാറയിൽ സംഘടിപ്പിച്ച പരിസ്ഥിതി പുനരുജ്ജീവന പദ്ധതിയിൽ പങ്കാളിയായി. കേരള വനംവന്യജീവി വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി 2500 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ......