തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം.
പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഡോക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
'ഇത് തിരുത്തല്ല, തകര്‍ക്കല്‍' എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തില്‍ ഹാരിസിന്റെ ആരോപണത്തിന്റെ മറവില്‍ ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ശ്രമമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തികാരായി മാധ്യമങ്ങളും നടത്തുന്നതെന്നും കുറ്റപ്പെടുത്തുന്നു.
ഡോ. ......
ജി എസ് ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജി എസ് ടി സംഘടിപ്പിച്ച ചടങ്ങിൽ വകുപ്പിന്റെ പുരസ്കാരം മന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന് സമ്മാനിച്ചു.
നികുതി നൽകുന്നതും രാഷ്ട്ര സേവനമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതി പിരിവിന് നിർണായക പങ്കുണ്ടെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിന്ന് അർഹതപ്പെട്ട ജി എസ് ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൃത്യമായി ജി എസ് ടി അടയ്ക്കുന്ന സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.
മികവുപുലർത്തിയ ജീവനക്കാർക്കും പുരസ്കാരംനൽകി. ......
സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭർത്താവ് കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.
ആത്മഹത്യാപ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ പ്രതി അപ്പീല്‍ നല്‍കിയിരുന്നു. ......
കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ നേരിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ക മ്മീഷൻ്റെ ഉത്തരവ് ചോദ്യംചെയ്തു സമർപ്പിച്ച ഹർജി സംസ്ഥാന കമ്മീഷൻ തള്ളിക്കളഞ്ഞത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരംഭിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികൾ, സർക്കാരും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരമായില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാൻ സാധിക്കു എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ കമ്മീഷൻ നേരത്തെ ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ സമർപ്പിച്ചത്.
മെഡിസെപ്പ് പ്രകാരം ഇൻഷുറൻസ് ക്ലെയിം ലഭിച്ചില്ലെന്ന എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ സി.ഡി ജോയിയുടെ ഇൻഷുറൻസ് ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ 2 മീഷനിൽ നൽകിയ പരാതിയിൽ സർക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിൽ പോകാതെ തന്നെ നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ല എന്ന് ഇൻഷുറൻസ് കമ്പനി വാദം ഉയർത്തി.
ഈ വാദം നിരാകരിച്ച എറണാകുളം ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷൻ പ്രസിഡണ്ട് ജസ്റ്റിസ് ബി സുധീന്ദ്രകുമാർ, ജുഡീഷ്യൽ അംഗം ഡി. ......
റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി.
ബിജെപി അനുകൂല സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് നടപടി.
ലഹരി ഉപയോഗിച്ചെന്ന് പരാതികൾ ഉയർന്നിട്ടുള്ള വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് സിൻഡിക്കേറ്റംഗത്തിന്റെ പരാതി.
തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ......
തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷ് ആണ് മരിച്ചത്. ......
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
പവന് 120 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,320 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി.
ജൂണ്‍ 13ന് ഏപ്രില്‍ 22 ലെ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ......
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. യൂറോളജി വിഭാഗം മേധാവി ഡോ. ......
തിരുവനന്തപുരം: ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതിനെതിരെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രൂക്ഷ വിമർശനവുമായി രംഗത്ത്. ......
പതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ സജീവിന്റെ മകൻ അഫ്സലിനാണ് 30 വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. ......