തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസരംഗം തകര്‍ത്തു; രാഷ്ട്രീയ നാടക വേദിയാക്കി സര്‍വകലാശാലകളെ മാറ്റരുത്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലകേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തെയും ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. സര്‍വകലാശാലകളെ സംഘര്‍ഷഭരിതമാക്കുന്നത് വിദ്യാര്‍ഥികളയും രക്ഷകര്‍ത്താക്കളേയും ഒരു പോലെ ആശങ്കയിലാക്കുമെന്നത് മറക്കരുത്. ......
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ക്യാമറയുള്ള കണ്ണടയുമായി പ്രവേശിച്ചയാൾ പിടിയിലായി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് പിടിയിലായത്. ......
തിരുവനന്തപുരം: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പിഎംഐ ) കേരള ചാപ്റ്റർ സി. എക്സ് ഒ മീറ്റിന്റെ മൂന്നാം എഡിഷൻ തിരുവനന്തപുരം ഒ ബൈ താമരയിൽ നടന്നു. ......
തിരുവനന്തപുരം: കേരളത്തിലെ മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ ഏക സംഘടനയായ കേരളാ ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ (KCJSA) 22-ാം സംസ്ഥാന സമ്മേളനം 2025 ജൂലൈ 11, 12 തീയതികളിൽ തിരുവനന്തപുരത്ത് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. ജനാധിപത്യത്തിൽ ജുഡീഷ്യറിയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനും സാധാരണക്കാർക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം.
ജഗന്നാഥ ഷെട്ടി കമ്മിഷനും പതിനൊന്നാം ശമ്പള കമ്മിഷനും നിർദ്ദേശിച്ച സിവിൽ, ക്രിമിനൽ വിഭാഗം ജീവനക്കാരുടെ സംയോജനം കേരളത്തിൽ മാത്രം ഇതുവരെ നടപ്പിലാക്കാത്ത സാഹചര്യം സമ്മേളനം ചർച്ച ചെയ്യും. ......
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വൈക്കം തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പ് മേധാവി ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി നടത്തുന്ന പ്രചാരണാഘോഷങ്ങള്‍ക്കിടെയാണ് കോട്ടയത്തെ ദാരുണ സംഭവം.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിതീര്‍ക്കാനുളള പ്രചാരണത്തിന് തീവ്രതയേറ്റാനും അതിന്റെ പേരില്‍ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങള്‍ക്ക് വീര്യമേറ്റാനും ഈ അപകടം കാരണമായി എന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നു.
കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ മറ്റൊരു ഗൂഢാലോചന കൂടിയുണ്ട്.
സൗജന്യ ചികിത്സ നല്കുന്ന ആതുരാലയങ്ങളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധുമനുഷ്യരെ എറിഞ്ഞുകൊടുക്കുകയെന്ന മനുഷ്യത്വഹീനമായ ലക്ഷ്യം. ......
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ ഇടപെടല്‍ മൂലമാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ സമരത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ ഗോവിന്ദൻ തള്ളി. ആരും രാജിവെക്കാൻ പോകുന്നില്ലെന്നും നാല് വർഷമായി കേള്‍ക്കുന്നതാണ് രാജി ആവശ്യമെന്നുമായിരുന്നു വാർത്താ സമ്മേളനത്തില്‍ ഗോവിന്ദന്റെ പ്രതികരണം.
കെട്ടിടാപകടം ദൗർഭാഗ്യകരമാണ്. ......
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ രണ്ടാം ഭാഗം 95 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗം അംഗീകാരം നൽകി.
ഇതിൽ പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലെ 'ജനാധിപത്യം
ഒരു ഇന്ത്യൻ അനുഭവം' എന്ന അധ്യായത്തിലാണ് ഗവർണ്ണറുടെ അധികാരങ്ങളും ചുമതലകളും സവിസ്തരം പ്രതിപാദിക്കുന്നത്. കൂടാതെ അടയിന്തിരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറർ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോർട്ട് പൊളിറ്റിക്സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തിൽ വിശദീകരിക്കുന്നു.
അംഗീകാരം നൽകിയ പാഠപുസ്തകങ്ങൾ ഓണാവധിക്കു മുമ്പു തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേരും.
ഹയർ സെക്കണ്ടറി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഹയർ സെക്കണ്ടറി ക്ലാസ്സ് മുറികളിൽ വിശദമായ ചർച്ച സംഘടിപ്പിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ശേഖരിക്കുവാനും ജില്ലാ സംസ്ഥാനതലങ്ങളിൽ ശിൽപശാലകൾ നടത്തി പാഠപുസ്തക രചന ആരംഭിക്കുവാനും കരിക്കുലം കമ്മിറ്റി അനുമതി നൽകി. ......
തിരുവനന്തപുരം : പഠനത്തില്‍ മുന്നില്‍ നില്ക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി കിംസ്ഹെല്‍ത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 140 വിദ്യാർത്ഥികൾക്കാണ് തങ്ങളുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കിംസ്ഹെല്‍ത്ത് സ്കോളര്‍ഷിപ്പ് നൽകിയത്. ......