തിരുവനന്തപുരം: കിംസ്ഹെല്‍ത്ത് ഓര്‍ത്തോപീഡിക്സ് ആന്‍ഡ് ട്രോമ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ. മുഹമ്മദ് നസീര്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്ഗോയുടെ അന്താരാഷ്ട്ര ഉപദേഷ്ടാവായി തെരഞ്ഞെടുക്കപ്പെട്ടു. ......
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ആവേശത്തിന്റെ പുതിയ റൺവേ ഒരുക്കി കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) ട്രോഫി ടൂറിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. പര്യടനത്തിന്റെ മൂന്നാം ദിനം തലസ്ഥാനത്ത് എത്തിയ ട്രോഫിക്ക്, ജില്ലയുടെ സ്വന്തം ടീമായ ട്രിവാൻഡ്രം റോയൽസിന്റെ സാന്നിധ്യം ഇരട്ടി ആവേശം പകർന്നു.
ടീമിന്റെ പ്രമുഖ താരങ്ങളായ അബ്ദുൾ ബാസിത്, സഞ്ജീവ് സതീശൻ, അദ്വൈത് പ്രിൻസ്, അനുരാജ് ജെ.എസ് എന്നിവർ ആരാധകർക്കും യാത്രക്കാർക്കും ഇടയിലേക്ക് എത്തിയതോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ആവേശത്തിലമർന്നു. ......
തിരുവനന്തപുരം: രാജ്യം എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ ആരോഗ്യമേഖലയിൽ നിർണായക സാന്നിധ്യമായ എച്ച്എല്‍എല്‍ ലൈഫ്കെയർ ലിമിറ്റഡ് എച്ച്എല്‍എല്‍ തങ്ങളുടെ പ്രവർത്തനങ്ങളുടെ അറുപതാം വാർഷികത്തിൽ എത്തിനിൽക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍. ......
തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന, കര്‍ഷക ക്ഷേമവകുപ്പിന്റെ മികച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്കാരത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനു (കെഎസ് യുഎം) കീഴിലുള്ള ഡ്രോണ്‍ നിര്‍മ്മാണ കമ്പനിയായ ഫ്യൂസലേജ് ഇന്നൊവേഷന്‍സ് അര്‍ഹമായി. കാര്‍ഷിക വിളവ് വര്‍ദ്ധിപ്പിക്കാനും രാസകീടനാശിനി ഉപയോഗം കുറയ്ക്കാനും സഹായകമായ ഫ്യൂസലേജിന്റെ തദ്ദേശ കാര്‍ഷിക ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ പരിഗണിച്ചാണ് അംഗീകാരം.
വളം, കീടനാശിനി എന്നിവ കൃത്യതയോടെ ഉപയോഗിക്കാനുള്ള ഡ്രോണുകളാണ് ഫ്യൂസലേജ് വികസിപ്പിച്ചത്. ......
വിരമിച്ച ശേഷമുള്ള കാലമത്രയും പൊതുഖജനാവിൽനിന്ന് പെൻഷൻ കൊടുക്കുന്നത് പ്രൊഡക്ടീവ് അല്ലാത്ത ചെലവാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കൃത്യമായി പലതും ചെയ്യാൻ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തിയിട്ട് അവർക്ക് ചെലവിന് കൊടുക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്കാന് ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്? സംസ്ഥാന സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്.
താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്.എസ്.എസുകാരനാണെന്നാണ് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്.
ഗവര്‍ണറുടെ വഴിവിട്ട നടപടികളില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അഭിപ്രായം വ്യക്തമാക്കണം. ......
ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ ആശയങ്ങൾ നെഞ്ചിലേറ്റി, അരുവിപ്പുറം മഠം സമൂഹത്തിൽ വിദ്യാഭ്യാസത്തിലൂടെയും, ആത്മീയമായ ഉണർവിലൂടെയും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. മഠത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി സ്വാമി സന്ദ്രാനന്ദയുടെ ദീർഘവീക്ഷണവും, അക്ഷീണമായ പ്രയത്നങ്ങളും ഈ മുന്നേറ്റത്തിന് വലിയ ശക്തി നൽകുന്നു. ......
തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി.) പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തലസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത പിടിവലി. നേതാക്കളായ ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ്, എം. എം.വിൻസന്റ് എം.എൽ.എ, ടി. ......
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സമ്മേളനം എസ്.എന്‍.ഡി.പി യോഗം തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റും എസ്.എന്‍ ട്രസ്റ്റ് അംഗവുമായ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ ഹിന്ദുക്കള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പ്രേംരാജ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ......