തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്സ്- ട്രിവാന്‍ഡ്രം റോയല്‍സ് മത്സരത്തിന്റെ കളിനിമിഷങ്ങളില് മതിമറന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലെ ഇരുനൂറോളം കുട്ടികളാണ് മത്സരം കാണാനെത്തിയത്. ......
തിരുവനന്തപുരം: ജില്ലയിലെ ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 'മത്സ്യശക്തി' പദ്ധതി കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) സ്കീമിന് കീഴിലാണ് പദ്ധതി. ......
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച രാത്രി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട് വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ റോഡിൽതടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ......
തിരുവനന്തപുരം : ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം 14,575 കോടി വളര്‍ച്ചയുമായി ടെക്നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികമാണ് വളര്‍ച്ച.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്നോപാര്‍ക്കിന്റെ മൊത്തം വരുമാനം 13,255 കോടി രൂപയായിരുന്നു. ......
തിരുവനന്തപുരം : വിമാനത്താവളം വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ തടസ്സപ്പെടുത്തുമെന്ന ഭീഷണിയുമായി വന്നിരിക്കുന്ന സമീപവാസികൾഇരിക്കുന്ന കൊമ്പു മുറിക്കുന്ന ചിന്താഗതിക്കാരാണെന്ന് ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.ഇത്തരം വികസന വിരോധികൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ എടുത്ത് മുമ്പോട്ട് പോകണം. ചുരുക്കം ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സംസ്ഥാന പുരോഗതിയെ തകർക്കരുത്, ഡി എസ് ജെ പി പ്രസിഡന്റ് കെ എസ് ആർ മേനോൻ ആവശ്യപ്പെട്ടു. "കേരളത്തിൽ ഹൈവേ വികസനം യുദ്ധകാല അടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഞായറാഴ്ച്ച നടന്ന അദാണി ട്രിവാന്‍ഡ്രം റോയല്‍സ്- കാലിക്കറ്റ് ഗ്ലോബ്സ്റ്റാര് മത്സരം കാണാന്‍ വൈക്കം സാന്‍സ്വിത സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളെത്തി. ക്രിക്കറ്റ് മത്സരം തത്സമയം കാണാണമെന്ന ആഗ്രഹം സെന്ററിലെ ചില കുട്ടികള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു അവസരമൊരുങ്ങിയത്. ......
തിരുവനന്തപുരം: തലസ്ഥാത്ത് വെച്ച് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനവുമായി കൂട്ടിയിടിച്ചതാണ് വാക്കേറ്റത്തിനും തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതിനും കാരണമായത്. ......