തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലർ കെ അനിൽകുമാറിന്റെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ കയ്യേറ്റ ശ്രമവുമായി ബിജെപി പ്രവർത്തകർ. ഓഫീസിനുള്ളിലാണ് അനിൽകുമാർ തൂങ്ങിമരിച്ചത്. ......
തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബി ജെ പി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്.
തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബി ജെ പി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ......
മർദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച, ജില്ലാ ജയില്‍ തടവുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.
സ്കാനിംഗിൽ തലച്ചോറിൽ രക്ത സ്രാവം കണ്ടതോടെ ശസ്ത്രക്രിയ നടത്തിയിരുന്നു
പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മുൻ താത്കാലിക ജീവനക്കാരനായിരുന്ന ബിജുവിനാണ് മർദ്ദനമേറ്റത്.
അതേസമയം ഇയാള്‍ക്ക് എവിടെ വച്ചാണ് മർദ്ദനമേറ്റതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഗുരുതരമായ ആന്തരിക ക്ഷതമാണ്. ......
കെ എ ബാഹുലേയനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് ശേഷം 4 മണിക്ക് എകെജി സെൻ്ററിലാണ് കൂടിക്കാഴ്ച. ഗുരുദേവ ദർശനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സിപിഐഎമ്മിൽ നിന്ന് ലഭിച്ചാൽ സഹകരിക്കുമെന്ന് കെ എ ബാഹുലേയൻ പറഞ്ഞു. ......
തിരുവനന്തപുരം: ക്ഷീര കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും, കര്‍ഷകരുടെ ഉത്പാദന ചിലവുകളും കണക്കിലെടുത്ത് പാല് വില വര്‍ദ്ധിപ്പിക്കണമെന്ന് എറണാകുളം മേഖലാ യൂണിയന് നിരന്തരം മില്‍മ ഭരണ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും ഫെഡറേഷന് ചെയര്മാന് രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് എറണാകുളം മേഖലാ യൂണിയന് ആരോപിച്ചു.
29.08.2025 ല്‍ കൂടിയ ഭരണസമിതി യോഗത്തില്‍ 15.09.2025 ന് ചേരുന്ന ഭരണ സമിതി യോഗത്തില്‍ പാല് വില വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് ലംഘിക്കപ്പെട്ടു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്ന ഒരു ഭരണസമിതിയുടെ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കുന്നതിന് പകരം രാഷ്ട്രീയ തീരുമാനങ്ങള്‍ മാത്രം എടുക്കുന്ന ചെയര്‍മാന്റെ തീരുമാനങ്ങളുമായി വിയോജിപ്പ് രേഖപ്പെടുത്തി.
2022ല്‍ തന്നെ 49 രൂപ ഉത്പാദന ചിലവുണ്ടെന്ന് മില്‍മ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിട്ടും അതിനു ശേഷം ഉത്പാദന വസ്തുക്കളുടെ വില വര്‍ദ്ധനവും കൂലി വര്‍ദ്ധനവും മൂലം ക്ഷീര കര്‍ഷകര്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കുറഞ്ഞത് 6 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് എറണാകുളം മേഖലാ യൂണിയന്റെ ആവശ്യം.
കര്‍ഷക പ്രതിനിധികള്‍ വരേണ്ട ഭരണ സമിതിയില്‍ ജനാധിപത്യം അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റര്‍മാര്‍ വഴി തിരഞ്ഞെടുക്കപ്പെട്ടവര്‍ വന്നാല്‍ ക്ഷീര കര്‍ഷകര്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല.
ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ (15.09.2025) ല്‍ നടന്ന ഭരണസമിതി യോഗത്തില്‍ നിന്നും എറണാകുളം മേഖലാ യൂണിയന് പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. ......
തിരുവനന്തപുരം : റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്ഗോയുടെ എംആര്‍സിഎസ് പാർട്ട് ബി എക്സാം തിരുവനന്തപുരം കിംസ്ഹെല്‍ത്തിൽ നടന്നു. യുകെയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര എക്സാമിനറുമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികൾ മൂന്ന് ദിവസം നീണ്ട് നിന്ന പരീക്ഷയില്‍ പങ്കെടുത്തു.
ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിള്‍ നിന്നും ഉയര്‍ന്ന തലത്തിൽ ശസ്ത്രക്രിയാ പരിശീലനത്തിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണിത്. ......