അമലിന്റെ കുടുംബത്തിന് നന്ദി പറഞ്ഞ് അജ്മല്‍ ആശുപത്രി വിട്ടു. രണ്ടാഴ്ച മുന്‍പാണ് മലപ്പുറം പൊന്നാനി സ്വദേശി അജ്മല്‍ (33) ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ......
തിരുവനന്തപുരം : ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച്, പൊതുജങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി 'പെഡൽ ഫോർ ഫാസ്റ്റ്' സൈക്ലത്തോണുമായി കിംസ്ഹെൽത്ത്. കോസ്മോസ്, സൈക്ലോ ട്രിവിയൻസ്, ഇൻഡസ് സൈക്ലിംഗ് എംബസി എന്നിവരുമായി ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ 250-ഓളം സൈക്കിളിസ്റ്റുകൾ പങ്കെടുത്തു.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്, തിരുവനന്തപുരം റൂറൽ, ദിനിൽ ജെ.കെ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. അനുദിനം വർധിച്ചു വരുന്ന സ്ട്രോക്ക് രോഗികളുടെ എണ്ണം മുൻനിർത്തി, പൊതുജനങ്ങൾക്കിടയിൽ സ്ട്രോക്കിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും സ്ട്രോക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
സമയമാണ് സ്ട്രോക്ക് പരിചരണത്തിൽ ഏറ്റവും നിർണായക ഘടകമെന്നും കൃത്യമസയത്ത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും കിംസ്ഹെൽത്ത് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ. ......
തിരുവനന്തപുരം: ഓഫീസ് ലോക്കറിൽ 100 രൂപ അധികം കണ്ടെടുത്ത സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ സസ്പെൻഷൻ നടപടി. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നുള്ള ഏഴുപേർക്കെതിരെയാണ് നടപടി.. അവധിയിലായിരുന്ന ഉദ്യോഗസ്ഥനെയടക്കം സസ്പെൻഡ് ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം നാലരയോടെ വിതുരയിൽ നിന്നെത്തിയ ഉദ്യോഗാർത്ഥി കെ-ടെറ്റ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ......
തിരുവനന്തപുരം : കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (കോട്ട) ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷനും (അയോട്ട) സംയുക്തമായി, ലോക ഒക്യുപേഷണൽ തെറാപ്പി ദിനം ആചരിച്ചു. തിരുവനന്തപുരത്ത് നടന്ന ആഘോഷ പരിപാടികൾ, മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർപേഴ്സൺ, എം. അബ്ദുനാസർ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷന്റെ പുതിയ മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു. ......
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- അരീക്കൽ ആയുർവേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന അച്ചടി ദൃശ്യ മാദ്ധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുമികച്ച ന്യൂസ് ഫോട്ടോഗ്രഫർക്കുള്ള അവാർഡ് കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിനാണ്. മകന്റെ കൈകൾ, മരിക്കാത്ത കൈകൾ എന്ന ചിത്രത്തിനാണ് അവാർഡ്. ......
കോഴിക്കോട് സ്വദേശിനിയായ യുവതിയെ ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടകര സ്വദേശിനി അസ്മിനയെ (40) കാമുകൻ കായംകുളം സ്വദേശി ജോബി ജോർജ് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ......