ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന് വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന് വിഭാഗം, സിടി സ്കാന്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ......
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ പ്രമുഖരെ മത്സരിപ്പിക്കാൻ ബിജെപി. തിരുവനന്തപുരം കോർപറേഷനിൽ ശക്തരായ നേതാക്കളെ ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. ......
തിരുവനമ്പുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ മാസം 22ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവപ്രിയയെ 25ന് ഡിസ്ചാർജ് ചെയ്തിരുന്നു. ......
തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ തലസ്ഥാന നഗരിയിൽ മെട്രോ ട്രെയിൻ യാഥാർത്ഥ്യമാകുന്നു. തിരുവനന്തപുരം മെട്രോയ്ക്കുള്ള അലൈൻമെന്റ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതോടെ നിർമ്മാണത്തിനുള്ള ആദ്യ കടമ്പ കടന്നു. ......
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സംസ്ഥാന സർക്കാർ അംഗീകാരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തയ്യാറാക്കിയ രൂപരേഖയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയതിനെത്തുടർന്ന് ഗതാഗത വകുപ്പ് ഉത്തരവിറക്കി.
പ്രധാന സവിശേഷതകൾ:
അലൈൻമെന്റ്: പാപ്പനംകോട് നിന്ന് ആരംഭിച്ച് ഈഞ്ചയ്ക്കലിൽ അവസാനിക്കുന്നു.
പ്രധാന സ്ഥലങ്ങൾ: കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം.
ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങൾ: തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ്.
ദൈർഘ്യം: 31 കിലോമീറ്റർ.
സ്റ്റേഷനുകളുടെ എണ്ണം: 27.
ഇന്റർചേഞ്ച് സ്റ്റേഷനുകൾ: കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം.
കേന്ദ്ര നിർദ്ദേശം പരിഗണിച്ച് വിമാനത്താവളത്തിനും കൊച്ചുവേളി റെയിൽവേ സ്റ്റേഷനും സമീപത്തുകൂടിയാണ് അലൈൻമെന്റ് നിശ്ചയിച്ചത്.
നിർമ്മാണ ചുമതല കൊച്ചി മെട്രോയ്ക്ക്:
ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ മേൽപാലങ്ങളുടെ നിർമ്മാണ ചുമതല അടക്കം കൊച്ചി മെട്രോ റെയിലിനാണ്. ......
തിരുവനന്തപുരം : തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. ......
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. ......