തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അനിമേഷന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമായി ഫ്രാന്‍സില്‍ 1960 മുതല്‍ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രങ്ങളാണ് 'സിഗ്നേച്ചേഴ്സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.'ദ ഗേള്‍ ഹു സ്റ്റോള്‍ ടൈം' എന്ന ചൈനീസ് ചിത്രം 1930കളിലെ ചൈനയില്‍ സമയത്തെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചതിനെ തുടര്‍ന്ന് പ്രബലശക്തികളുടെ ലക്ഷ്യകേന്ദ്രമാവുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കഥ പറയുന്നു.ഫ്രാന്‍സ്, അമേരിക്കന്‍ സംയുക്ത സംരംഭമായ 'ആര്‍ക്കോ' വിദൂരഭാവിയില്‍ നടക്കുന്ന ഒരു കല്‍പ്പിതകഥയാണ്. ഭൂതകാലത്തിലേക്കു വീഴുന്ന ആര്‍ക്കോ എന്ന 12കാരന്റെയും 2075ല്‍നിന്ന് അവനെ രക്ഷിക്കാനത്തെുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെയും സൗഹൃദത്തിലൂടെ പുരോഗമിക്കുന്ന ഒരു ടൈംട്രാവല്‍ ആണ് ഈ ചിത്രം. ......
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയേയും മേയർ ആര്യാ രാജേന്ദ്രനേയും ഒഴിവാക്കി പൊലീസിന്റെ കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യാ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദ് മാത്രമാണ് പ്രതി. കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദു നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
2024 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ......
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. രാവിലെ പത്തുമണിക്ക് രജിസ്ട്രേഷന് തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര് പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു. 16 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 12000ത്തോളം ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം. registration.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. ......
തിരുവനന്തപുരം: കോൺഗ്രസിൽ കാര്യങ്ങൾ 'ശക്തമായി' മുന്നോട്ട് പോകുന്നുണ്ടോ എന്ന ചോദ്യം ഉയർത്തിയാൽ തലസ്ഥാനത്തെ നേതാക്കൾ കൈമലർത്തും. കാരണം, ഇവിടെ ഡിസിസി പ്രസിഡന്റിന്റെ കസേരയിലിരുന്ന് താത്കാലികമായി ഭരണം നടത്തുന്നത്, സ്വന്തം പേര് അന്വർത്ഥമാക്കാൻ പാടുപെടുന്ന എൻ. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ മുന്നണികൾ 'തലയിൽ കൈവെച്ചിരിക്കുന്ന' അവസ്ഥയാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അവകാശപ്പെട്ടിട്ടും, നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും വിമതശല്യം കൊണ്ട് ശരിക്കും വലഞ്ഞിരിക്കുകയാണ്.
എൽ.ഡി.എഫ്: 'ചെങ്കൊടി' താഴെ വെച്ച് 'സ്വതന്ത്രവേഷം'!
നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം സി.പി.എമ്മിലെ പ്രമുഖർ തന്നെ പാർട്ടി തീരുമാനങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തു വന്നിരിക്കുന്നു.
ഉള്ളൂരിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയായ കെ. ......
തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശിനിയുടെ 16 വയസുള്ള മകനെ ഐഎസിൽ ചേർക്കാൻ നിർബന്ധിച്ചെന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി വെഞ്ഞാറമൂട് പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ഇടപെട്ടത് മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരെന്ന് റിപ്പോർട്ട്. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി അവിടെ താമസിക്കുന്നവരിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയത്. ......
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ, 2025 നവംബർ 22-ന് (ശനിയാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ്. ഉത്തരവിറക്കി. ......