രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനുള്ള ഒരുക്കത്തിലാണ് നിയമസഭ. 2026 ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ വളപ്പില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ പ്രവേശനം തീര്‍ത്തും സൗജന്യമാണ്. ......
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് തുടക്കമായി. 14 മുതൽ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിലാണ് ഫിലിം മാർക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ്അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ......
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി ആർ സിനി (50) ആണ് മരിച്ചത്. ......
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരം നഗരസഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 100 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 50 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ......
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം.
30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ് ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി നിർവഹിച്ചു.
30 വയസ് തികയുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു.
കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്തെ ഏറ്റവും മികച്ചതാക്കാൻ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. നടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാനവും സർക്കാരും ശക്തമായി അതിജീവിതയ്ക്കൊപ്പമാണെന്ന് സാംസ്കാരിക മന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിലിയൻ സംവിധായകൻ പാബ്ലോ ലോറെയ്ൻ മുഖ്യാതിഥിയായി.
'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിനെ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് നൽകി ആദരിച്ചു.
ചലച്ചിത്ര രംഗത്തെ 50 വർഷത്തെ സംഭാവനയ്ക്ക് പ്രമുഖ സംവിധായകൻ ആർ രാജീവ് നാഥിനെ വേദിയിൽ ആദരിച്ചു. ......
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയം നേടി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. ......
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ 'പലസ്തീൻ 36' ഉൾപ്പെടെ 11 ചിത്രങ്ങൾ.
ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്നു. 98-ാമത് ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ചിത്രമാണിത്. ......
തിരുവനന്തപുരം: പ്രഗത്ഭ ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ് നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും. ഇതിൻ്റെ ഭാഗമായി മേളയിൽ 2000-ത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ‘ജനനി’ സിനിമയുടെ പ്രത്യേക പ്രദർശനം നടക്കും.
1951-ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച രാജീവ് നാഥ്, 1978-ൽ ‘തണൽ’ എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. ......
തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമ പ്രേമികൾക്കായി ‘ഇന്ത്യൻ സിനിമ നൗ’ എന്ന വിഭാഗത്തിൽ ഏഴ് ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. അനൂപ് ലോക്കുർ സംവിധാനം ചെയ്ത ഡോണ്ട് ടെൽ മദർ, രവിശങ്കർ കൗശിക്കിന്റെ ഫ്ലെയിംസ്, തനിഷ്ഠ ചാറ്റർജിയുടെ ഫുൾ പ്ലേറ്റ്, പ്രഭാഷ് ചന്ദ്രയുടെ ഹാർത്ത് ആൻഡ് ഹോം, ഇഷാൻ ഘോഷിന്റെ മിറാഷ്, അനുപർണ റോയ് സംവിധാനം ചെയ്ത സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ്, നിഷാന്ത് കാളിന്ദിയുടെ തിയറ്റർ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
അനൂപ് ലോക്കുർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ ഡോണ്ട് ടെൽ മദർ, 1990-കളിലെ ബെംഗളൂരു നഗരത്തിൽ ഒരു കുട്ടി നേരിടുന്ന അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്നു. ......