തിരുവനന്തപുരം: ടോക്സിക് ബന്ധങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഫാസിൽ റസാഖിന്റെ 'മോഹ'ത്തിൻ്റെ അവസാന പ്രദർശനം നാളെ അജന്ത തിയറ്ററിൽ നടക്കും. 'തടവ്' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമായ 'മോഹം', മലയാള സിനിമ നൗ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. കഥാപരിസരത്തെയും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെയും പതിഞ്ഞ താളത്തിൽ അവതരിപ്പിക്കുന്ന 'മോഹ'ത്തിന്റെ ഒന്നാം പകുതിയിൽ നർമ്മവും പിരിമുറുക്കവും മനോഹരമായി ഇഴചേർത്തിരിക്കുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന അമല എന്ന കഥാപാത്രത്തിലൂടെയും അവളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ഷാനുവിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലളിതമെന്ന് തോന്നിക്കുന്ന കഥയിൽ നിന്ന് രണ്ടാം പകുതിയിൽ എത്തുമ്പോൾ ചിത്രം ഗൗരവകരമായ മാറ്റത്തിന് വിധേയമാകുന്നു. സ്നേഹബന്ധങ്ങളിലെ അടിച്ചമർത്തലുകളും അതിക്രമങ്ങളും സ്ത്രീകളെ എപ്രകാരം ബാധിക്കുന്നു എന്നാണ് ചിത്രം ചർച്ച ചെയ്യുന്നത്. ......
തിരുവനന്തപുരം: ചലച്ചിത്ര മേളയ്ക്കെത്തുന്ന ഡെലിഗേറ്റുകൾക്ക് സുഖയാത്രയൊരുക്കി കെഎസ്ആർടിസി. സിനിമ കാണാനായി തിയറ്ററിൽ നിന്നും തിയറ്ററിലേക്ക് പോകുമ്പോൾ ഉണ്ടാവുമായിരുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവായി. ദിവസവും ഏഴ് ട്രിപ്പുകളുള്ള പ്രത്യേക സൗജന്യ സർവീസുകളാണ് കെഎസ്ആർടിസി ഏർപ്പടുത്തിയത്. ടാഗോർ തിയറ്റർ പരിസരത്തു നിന്നും തുടങ്ങുന്ന ട്രിപ്പ് വിവിധ വേദിയിലൂടെ കിഴക്കേകോട്ടയിലെ ശ്രീ പത്മനാഭയിൽ അവസാനിക്കും. ......
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആവേശത്തിനിടയിൽ തന്റെ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ച് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാര ജേതാവ് പി പി കുഞ്ഞികൃഷ്ണൻ.
രാഷ്ട്രീയവും സിനിമയും ഒരുപോലെ സന്തോഷം നൽകുന്ന മേഖലകളാണെന്നും ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിനിമയിൽ എത്തുമ്പോൾ സംവിധായകന്റെയും തിരക്കഥയുടെയും കാഴ്ചപ്പാടിന് അനുസരിച്ച് മാറേണ്ടി വരുന്നു.
മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുഞ്ഞികൃഷ്ണൻ പറയുന്നു. സജീവ് പാഴൂർ തിരക്കഥയെഴുതി പ്രേംലാൽ സംവിധാനം ചെയ്ത 'പഞ്ചവത്സര പദ്ധതി' എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കിടയിലാണ് പുരസ്കാര വാർത്ത തേടിയെത്തിയത്.
ഐഎഫ്എഫ്കെ പോലൊരു മേള ലോകത്തിന് തന്നെ മാതൃകയാണെന്നും ഇത്രയേറെ ജനപങ്കാളിത്തമുള്ള ചലച്ചിത്രമേളകൾ അപൂർവ്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമകൾക്ക് ഏർപ്പെടുത്തുന്ന അനാവശ്യ സെൻസർഷിപ്പുകളോട് തനിക്ക് യോജിപ്പില്ല. ......
തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായി പാനൽ ചർച്ച. ഹോട്ടൽ ഹൊറൈസണിൽ നടന്ന ചർച്ചയിൽ സിനിമയിലെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളെക്കുറിച്ചും സിനിമാ മേഖലയിലെ വ്യവസ്ഥാപിത തടസ്സങ്ങളെക്കുറിച്ചും പ്രമുഖ വനിതാ ചലച്ചിത്ര പ്രവർത്തകർ സംവദിച്ചു.
ഈ വർഷത്തെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ്-മാർഷൽ, 'സോങ്ങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ്' സംവിധായിക അനുപർണ റോയ്, 'ക്യൂർപോ സെലെസ്റ്റെ'യുടെ സംവിധായിക നായ്ര ഇലിക് ഗാർസിയ, നടിയും ഹ്യൂമാനിറ്റേറിയൻ അംബാസഡറുമായ ഷീന ചൗഹാൻ, ‘ആദ്യസ്നേഹത്തിൻ്റെ വിരുന്നു മേശ’യുടെ സംവിധായിക മിനി ഐ.ജി. ......
തിരുവനന്തപുരം: 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യ വേദിയിൽ ശുചിത്വ മിഷന്റെ നൂതനാശയങ്ങൾ ഏറെ. ചലച്ചിത്രമേള ഹരിതമേളയായി മാറ്റുന്ന ബോധവൽക്കരണവും ആശയ പ്രചാരണവുമാണ് മിഷൻ നടത്തുന്നത്. മുഖ്യ വേദിയായ ടാഗോറും പരിസരവും സർഗാത്മകതയുടെ വർണ്ണങ്ങൾ ചാലിച്ച് മാലിന്യത്തിൽ നിന്ന് മറ്റൊരു ലോകം ഉണ്ടാക്കുകയാണ്. മാലിന്യങ്ങളിൽ നിന്ന് നിർമിച്ച ഉപയോഗപ്രദമായ വസ്തുക്കളുടെ പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്.മാലിന്യ നിർമാർജനത്തെ കുറിച്ചും എങ്ങനെ പ്രകൃതിക്കിണങ്ങുന്ന ജീവിതരീതി തെരഞ്ഞെടുക്കാമെന്നുമുള്ള ബോധ്യം ആളുകളിൽ ഉണ്ടാക്കാൻ ശുചിത്വ മിഷൻ്റെ ലെറ്റ്സ് ഹാവ് എ വെയ്സ്റ്റ് ചാറ്റ് എന്ന പ്രത്യേക പരിപാടിയും ശുചിത്വമിഷൻ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.വിവിധ തരം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഉണ്ടാക്കിയ പലതരം പ്രദർശന വസ്തുക്കൾ ടാഗോർ തിയ്യറ്ററിന്റെ പല ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ......
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാം എഡിഷനിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകൾക്ക് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ 'സെൻസർ ഇളവ്' (Censor Exemption) ലഭിക്കാത്തതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയിൽ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. മുൻനിശ്ചയിച്ച പ്രകാരം മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകി.കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരണപ്പെട്ടത്. ......
കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ട്, വര്‍മ്മ സബര്‍ബന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി നിര്‍വഹിച്ചു.
വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോസ്റ്റിന്‍ സെബാസ്റ്റിയന്, കസ്റ്റമര്‍ കെയര്‍ ജനറല്‍ മാനേജര്‍ സുരേഷ് ടി എസ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ, ഫിനാന്‍സ് ആന്റ് എച്ച് ആര് സീിയര്‍ മാനേജര്‍ ജിതേഷ് കെ എസ്, ഇന്റീരിയര്‍ സീനിയര്‍ മാനേജര്‍ അമൃത് കെ, സ്ഥലഉടമ ബെന്നി മാളിയേക്കല്‍, ക്രെഡായി കേരള ചെയര്മാന് റോയി പീറ്റര്‍, ഡോ. ......