കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് നാലുവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ശക്തമാകുന്നു. അന്യസംസ്ഥാനതൊഴിലാളിയുടെ മകനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
തിരുവനന്തപുരം : വാഹനഗതാഗത സോഫ്റ്റ്വെയറുകളുടെ ആഗോള ദാതാവായ ആക്സിയ ടെക്നോളജീസ് ഇന്ത്യയിലെ മുൻനിര സർക്കാരിതര വ്യവസായ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സിഐഐ)യുടെ 2025ലെ ഇന്ത്യയിലെ മികച്ച 50 നൂതന കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു.
12-ാമത് സിഐഐ ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ അവാർഡുകളിൽ എംഎസ്എംഇ വിഭാഗത്തിൽ അക്സിയയുടെ ലീല ഏജന്റിക്ക് എഐ പ്ലാറ്റ്ഫോമാണ് പുരസ്കാരം നേടിയത്. ഇന്റലിജന്റ് ഓട്ടോമേഷനിലൂടെയും ഏജന്റ് എഐ വഴിയും സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് വർക്ക്ഫ്ലോകളെ മികവുറ്റതാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന അടുത്ത തലമുറ എഐ സിസ്റ്റമാണ് ലീല ഏജന്റിക്ക് എഐ പ്ലാറ്റ്ഫോം. ......
വർക്കല: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. വർക്കല അകത്തുമുറി സ്റ്റേഷനിൽ ഇക്കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ......
തിരുവനന്തപുരം: പതിനഞ്ചാമത് കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന് മിന്നും വിജയം. 15 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടിയാണ് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ ചരിത്ര വിജയം സ്വന്തമാക്കിയത്. സെന്ററിൽ നിന്നും വിവിധ ഇനങ്ങളിലായി 48 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. സീനിയർ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ ആകാശ് ജെ.പി, 100, 200 മീറ്റർ ഓട്ടത്തിൽ അഖിൽ എസ്. ......
തിരുവനന്തപുരം: പതിമൂന്നാം വയസ്സിൽ അവിചാരിതമായി എടുത്തണിഞ്ഞ ആ ചുവന്ന കുപ്പായവും വെള്ളത്താടിയും കെ. ഡഗ്ലസ് എന്ന അൻപത്തിമൂന്നുകാരൻ ഇന്നും മാറ്റിവെച്ചിട്ടില്ല. ......
Thiruvananthapuram:The results of the election to the Thiruvananthapuram Bar Association held on 19 December 2025 were officially declared by the Returning Officer, Adv. A. Santhosh Kumar.
Adv. Gopidas was elected as the President of the Association, securing a clear mandate from the members. Adv.......
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ ആറാം ദിനം നടന്ന ഓപ്പൺ ഫോറം ഐഎഫ്എഫ്കെ പിന്നിട്ട ചരിത്ര നാൾവഴികളെ ഓർത്തെടുക്കുന്നതിനും, മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി.
ശരാശരിക്ക് മുകളിലുള്ളതും സാങ്കേതികപരമായും സൗന്ദര്യപരമായും ഏതെങ്കിലും വിധത്തിൽ പുതുമകൾ ഉൾക്കൊള്ളുന്നതുമായ സിനിമകളാണ് ആസ്വാദകർ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
യുവാക്കളുടെ സജീവ സാന്നിധ്യം ചലച്ചിത്രമേളയെ കൂടുതൽ ജീവസുറ്റതാക്കുന്നുവെന്നും അടൂർ പറഞ്ഞു.
ഐഎഫ്എഫ്കെയുടെ വളർച്ചയ്ക്ക് അടിത്തറ പാകുന്നതിൽ കേരള ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പങ്കിനെക്കുറിച്ച് സിനിമ നിരൂപകൻ വി കെ ജോസഫ് സംസാരിച്ചു. ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും ഉൾക്കൊണ്ട് തുറന്ന ചർച്ചകൾക്ക് വേദിയാകുന്ന ഓപ്പൺ ഫോറം ഐഎഫ്എഫ്ക യെ മറ്റു ചലച്ചിത്രമേളകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളിയുടെ സിനിമാ കാഴ്ച്ചകളിലും അഭിരുചികളിലും സ്വാധീനം ചെലുത്തിയ ഐഎഫ്എഫ്കെ യുടെ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന യാത്ര വിജയകരവും അതിശയിപ്പിക്കുന്നതുമാണെന്ന് സംവിധായകൻ ടി കെ രാജീവ് കുമാർ അഭിപ്രായപ്പെട്ടു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മോഡറേറ്റ് ചെയ്ത ഓപ്പൺ ഫോറത്തിൽ അക്കാദമി മുൻ വൈസ് ചെയർപേഴ്സണും ചലച്ചിത്ര മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായിരുന്ന ബീന പോൾ, സംവിധായകൻ കമൽ, മീര സാഹിബ്, സംവിധായകൻ വി ആർ ഗോപിനാഥ്, ഡോ. ......
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തീയറ്ററിൽ വൈവിധ്യങ്ങളുടെ കാഴ്ച ഒരുക്കുകയാണ് കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷന്റെ സ്റ്റാൾ. ചില്ലയിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥികൾ നിർമിച്ച ആഭരണങ്ങൾ, ടീ ഷർട്, ബാഗ്, തുടങ്ങിയവയാണ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. മുന്തിരി, പൈനാപ്പിൾ എന്നിവയുടെ ചായയും ഇവിടെ സൗജന്യമായി നൽകുന്നു. ......