തിരുവനന്തപുരം: പച്ചപ്പട്ടുടുത്ത സഹ്യന്റെ മടിത്തട്ടിലേക്ക് കോടമഞ്ഞിനെ പുതപ്പിച്ചു നിൽക്കുന്ന പൊന്മുടി, സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. എന്നാൽ ആ സ്വപ്നഭൂമിയിലേക്ക് വിരുന്നെത്തുന്നവർ കാണുന്നത് അധികൃതരുടെ അലംഭാവം തീർത്ത ശ്വാസംമുട്ടിക്കുന്ന കാഴ്ചകളാണ്. ......
തിരുവനന്തപുരം: സ്ത്രീശക്തിയുടെ പ്രതീകമായ കണ്ണകിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശില്പം ആറ്റുകാൽ ദേവീ ക്ഷേത്ര പരിസരത്ത് ഒരുങ്ങുന്നു. ആഴിമലയിലെ വിസ്മയിപ്പിക്കുന്ന ശിവരൂപം പണിതീർത്ത പ്രശസ്ത ശില്പി ദേവദത്തനാണ് ഈ വമ്പൻ ശില്പത്തിന്റെയും പിന്നിൽ.
കണ്ണകിയുടെ ഐതിഹാസിക കഥ പറയുന്ന 'ചിലപ്പതികാര'ത്തിലെ രൗദ്രഭാവത്തിലുള്ള കണ്ണകിയെയാണ് ഇവിടെ ആവിഷ്കരിക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായകമായ ജില്ല പിടിച്ചെടുക്കാൻ പുതിയ തന്ത്രങ്ങളുമായി യുഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മിന്നും പ്രകടനം നിയമസഭയിലും ആവർത്തിക്കാനുറച്ച്, സ്ഥാനാർഥി നിർണ്ണയത്തിനുള്ള തിരക്കിട്ട ചർച്ചകൾ ഇന്ദിരാഭവനിലെ അടച്ചിട്ട മുറികളിൽ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വെറും ഒരു സീറ്റിലൊതുങ്ങിയ മുന്നണി, ഇത്തവണ പത്തിൽ കുറയാത്ത മണ്ഡലങ്ങളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മിഷൻ 2026'ന് രൂപം നൽകിയിരിക്കുന്നത്.
ലക്ഷ്യം 10 സീറ്റുകൾ; തന്ത്രം 'സീറോ റിസ്ക്'
തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ സീറ്റുകൾ ഇരട്ടിയാക്കിയതും ജില്ലാ പഞ്ചായത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനവുമാണ് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത്. ......
തിരുവനന്തപുരം : തിരുവനന്തപുരം കിംസ്ഹെൽത്തും എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി (EBOSS) സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി അന്താരാഷ്ട്ര കോൺഫറൻസ് ഇബിഒഎസ്എസ്.2 (EBOSS.2) ഒ ബൈ താമരയിൽ ആരംഭിച്ചു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ......
തിരുവനന്തപുരം: മാധ്യമം, മംഗളം അടക്കം മാധ്യമങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച (ജനുവരി 28) രാവിലെ 10 ന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. മാസങ്ങളായി തുടരുന്ന ശമ്പള കുടിശ്ശികയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തുന്ന സമരത്തിന് നേരെ മാനേജ്മെൻ്റുകൾ നിഷേധ സമീപനം തുടരുന്ന സാഹചര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന വർഗ - ബഹുജന സമരങ്ങൾ കൺവെൻഷൻ പ്രഖ്യാപിക്കും. ......
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എംഎസ്, മനോജ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ......
Thiruvananthapuram: As part of the Mathrubhumi International Festival of Letters (MBIFL '26), a significant discussion/face-to-face session titled "Guru - Daivam - Swathanthryam" (Guru - God - Freedom) will be held today, January 26, 2026.
The event is scheduled to take place at 5:30 PM at the Kanakakkunnu Palace grounds, the primary venue for the festival.
Key Participants
The session will feature two prominent personalities:
Swami Sandrananda: Secretary of Aruvipuram Math and Temple.
K. Madhu: Noted journalist and writer.
This discussion is one of the highlights of the ongoing literary celebrations in the capital city. ......
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ച സംഭവത്തിൽ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്കെതിരെ തിരുവനന്തപുരം കോർപറേഷൻ കർശന നടപടി സ്വീകരിച്ചു. അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കണമെന്ന നിർദേശം അവഗണിച്ചതിനെ തുടർന്നാണ് 20 ലക്ഷം രൂപ പിഴ ചുമത്തി സിറ്റി ജില്ലാ പ്രസിഡന്റിന് നോട്ടിസ് നൽകിയത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും നഗരത്തിൽ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങളോടു കൂടിയ ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ......
തിരുവനന്തപുരത്തെ തിരക്കേറിയ വേദിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ഗംഭീരമായി മുന്നേറുന്നു. പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ച് ആ സംഭവം നടന്നത്! ജനക്കൂട്ടത്തിനിടയിൽ ഉയർന്നുകണ്ട ഒരു ചിത്രം കണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം ഒന്ന് നിർത്തി.
വേദിയിലെ ആ മാന്ത്രിക നിമിഷം:
ആയിരക്കണക്കിന് ആളുകൾക്കിടയിൽ തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് എന്ന യുവാവ് പിടിച്ചുയർത്തിയത് വെറുമൊരു ചിത്രമായിരുന്നില്ല; പ്രധാനമന്ത്രിയുടെ തന്മയത്വമുള്ള ഒരു രേഖാചിത്രമായിരുന്നു അത്. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ മഹാരഥന്മാര് ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ......