തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള പരിപാടിയെയും പങ്കെടുത്തവരെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 14ന് രാത്രി വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പരിപാടിക്കെതിരെയാണ് അജിത് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയത്. ......
തിരുവനന്തപുരം : എ ഐ -നേറ്റീവ്പ്രോഡക്റ്റ് എൻജിനീയറിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേഖലയിൽപ്രവർത്തിക്കുന്ന എക്സ്പീരിയൻ ടെക്നോളജിസ്, തിരുവനന്തപുരംടെക്നോപാർക്കിൽ പുതുതായി ആരംഭിച്ച 58,000 ചതുരശ്രഅടി വിസ്തീർണമുള്ള ഡെവലപ്മെന്റ് സെന്റർ പ്രശസ്ത എയറോസ്പേസ് എൻജിനീയറുംമിസൈൽ ശാസ്ത്രജ്ഞയുമായ ഡോ. ടെസ്സി തോമസ് ഉദ്ഘാടനംചെയ്തു. ......
വർക്കല: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായി രണ്ടാഴ്ചയ്ക്കുശേഷം എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന ഭർത്താവും പൊലീസ് പിടിയിലായി. വർക്കല മുത്താന സ്വദേശി അൻസർ (31) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കല്ലമ്പലത്ത് ലഹരിക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തസ്ലീന, മുഹമ്മദ് ഷാൻ, അയിരൂർ കേസിൽ അറസ്റ്റിലായ സതീഷ് എന്നിവർക്കായി വൻതോതിൽ എംഡിഎംഎ എത്തിച്ചിരുന്നത് അൻസറാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രണ്ടാഴ്ച മുമ്പ് നീറുവിളയിൽ വാടകയ്ക്കെടുത്ത വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി തസ്ലീന പിടിയിലായത്. ......
കഴക്കൂട്ടം സൈനിക സ്കൂളിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ദേശസ്നേഹത്തോടെയും ആവേശത്തോടെയും ഇന്ന് ആഘോഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം സമർപ്പിച്ച നേതാക്കളുടെയും ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെയും അദമ്യമായ ചൈതന്യത്തിനും, പരമമായ ത്യാഗങ്ങൾക്കും, അചഞ്ചലമായ സമർപ്പണത്തിനും ആദരാഞ്ജലി അർപ്പിക്കുന്നതായിരുന്നു ഈ ചടങ്ങ്.
കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറ പരേഡ് ഗ്രൗണ്ടിൽ എത്തിയതോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കമായത്. ദേശീയ പതാക അതിന്റെ പൂർണ്ണ പ്രതാപത്തോടെ ഉയർത്തുകയും, തുടർന്ന് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ......
തിരുവനന്തപുരം:സ്ത്രീകളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമിട്ട് കേരള സർക്കാർ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. 'Resurge - Safe Women Safe Kerala' എന്ന ആശയത്തിന്റെ ഭാഗമായി നടത്തുന്ന 'വനിതകളുടെ ഒത്തുചേരൽ' ഇന്ന് അരങ്ങേറുകയാണ്.
"ഒന്നിച്ച് ശക്തരാകാം!" എന്ന ആപ്തവാക്യവുമായി ഒത്തുകൂടുന്ന ഈ കൂട്ടായ്മ സ്ത്രീശാക്തീകരണത്തിന് പുതിയ ഊർക്കം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിൽ യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആയുർവേദ കോളേജ് ജംഗ്ഷൻ വരെയാണ് ഈ ഒത്തുചേരൽ/റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് രാത്രി 9:30 മണിക്ക് നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ വനിതകൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുന്നു. ......
തിരുവനന്തപുരം: ലഹരിക്കെതിരെ നടപടിയെടുക്കുന്നവരെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ......
ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് നെയ്യാറ്റിൻകര ബ്ളോക്ക് കമ്മിറ്റി ഗുരുപൂർണിമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ നടൻ പ്രേംകുമാർ വ്യാപാരി ദിന സന്ദേശം നൽകി സംസാരിച്ചു.ചലച്ചിത്രപിന്ന ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ചടങ്ങിൽ ആശംസപ്രസംഗംനടത്തുകയും , ഗാനം ആലപിക്കുകയും,ചടങ്ങിൽ പങ്കെടുത്തവർക്ക് ഓണക്കിറ്റ് വിതരണം നടത്തുകയും ചെയ്തു . വി രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പാളയം അശോകൻ മുഖ്യപ്രഭാഷണം നടത്തി. ......
തിരുവനന്തപുരം : കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകറെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പരിശീലന ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ഓഗസ്റ്റ് 20 ന് ആരംഭിക്കുന്ന കെ സി എൽ സീസൺ 3-നായി ടീം അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടന്നു.
കഴിഞ്ഞ സീസണിലെ കിരീടവിജയത്തിന്റെ ആത്മവിശ്വാസവുമായി എത്തുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഇത്തവണയും കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ 'വിക്രം 1' ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി എന്‍ജിനീയര്‍മാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. 14 അംഗ മലയാളി സംഘത്തില്‍ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.
വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കല്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച പത്തനംതിട്ട പറക്കോട് സ്വദേശി നിര്‍മല്‍ നെല്‍സണ്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സ്റ്റേജിന്റെ രൂപകല്‍പ്പനയില്‍ പങ്കാളിയായ ആലപ്പുഴ വെട്ടിക്കോട് സ്വദേശി അജിത് കുമാര്‍ എസ്, ഫ്ളൂയിഡ് കണ്ട്രോള് സിസ്റ്റത്തിന്റെ രൂപകല്പനയും പരിശോധനയും നിര്‍വഹിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ......