തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്മാന്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ ഏകദേശ രൂപം പുറത്തുവന്നതോടെ, തിരുവനന്തപുരം ജില്ലയിൽ ഈഴവ സമുദായത്തോടുള്ള അവഗണനയിൽ പാർട്ടിയിൽ പ്രതിഷേധം ശക്തമാകുന്നു. നിർണ്ണായകമായ വോട്ടുബാങ്കായിട്ടും സമുദായത്തെ ഒരു സീറ്റിലൊതുക്കാനുള്ള നീക്കം വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കൾ.
പട്ടികയിലെ പ്രധാന തർക്കവിഷയങ്ങൾ
ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും നായർ, ക്രൈസ്തവ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുൻഗണന നൽകിയപ്പോൾ ഈഴവ പ്രാതിനിധ്യം വെറും പേരിലൊതുങ്ങി എന്നാണ് ആക്ഷേപം.
നേമത്ത് തരൂർ തരംഗം ലക്ഷ്യം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ നേരിടാൻ ശശി തരൂരിനെ തന്നെ ഇറക്കാനാണ് ഹൈക്കമാൻഡ് ആലോചന. ......
തിരുവനന്തപുരം: ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ രണ്ടര വയസ്സുകാരി കുത്തിവെപ്പ് നൽകിയതിന് പിന്നാലെ മരിച്ചു. ഉറിയാക്കോട് സ്വദേശികളായ സിദ്ദിഖ്–ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരണപ്പെട്ടത്. ......
തിരുവനന്തപുരം : നാലാഞ്ചിറ സർവോദയ വിദ്യാലയ (ഐസിഎസ്ഇ) രണ്ടാം സ്ഥാനവും, കല്ലയം ലെക്കോൾ ചെമ്പക സിറീൻ വാലി സ്കൂളിന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ അടുത്തറിയുന്നതിനായി ഫൈറ്റ് എഗൈന്‍സ്റ് ക്യാന്‍സര്‍ ടുഗെതര്‍' (ഫാക്ട്) എന്ന പേരില്‍ കിംസ്ഹെല്‍ത്ത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായി സംഘടിപ്പിച്ച ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ നവീന ആശയങ്ങളുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ട ക്യാമ്പയിനില്‍ ക്യാന്‍സര്‍ അവബോധം, പ്രതിരോധം നേരത്തെയുള്ള നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ 19 സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രൊജക്ടുകള്‍ അവതരിപ്പിച്ചത്.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ......
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പിന് കൈമാറി.
സംഭവവുമായി നിലവിൽ ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിൽ ആരോപണവിധേയയായ ഡോക്ടർക്ക് മെമ്പർഷിപ്പ് ഉള്ള ഡോക്ടർ സംഘടനയിലെ അംഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ......
കൊച്ചി: നിക്ഷേപകര്‍ക്കും മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കും (എംഎഫ്ഡി) മികച്ച സേവനം നല്‍കുന്നതിനായി ബന്ധന് എഎംസി ലിമിറ്റഡ് (ബന്ധന് എഎംസി) തിരുവനന്തപുരത്ത് ബ്രാഞ്ച് ഓഫീസ് തുറന്നു. നന്തന്‍കോട്, എസ്ബിഐ പിബി ബ്രാഞ്ചിന് സമീപമുള്ള ഷാരോണ്‍ ടവറിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ഓഫീസ് തുറന്നത്. ......
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ......
തിരുവനന്തപുരം: ഇന്ത്യയില്‍ മുസ് ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവന ബിജെപി ഭരണകൂടത്തെ തൃപ്തിപ്പെടുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രാജ്യത്തെ യഥാര്‍ഥ സാമൂഹിക, രാഷ്ട്രീയ സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്ന കാന്തപുരത്തിന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വസ്തുതാ വിരുദ്ധവുമാണ്. ......
തിരുവനന്തപുരം: കേരള നിയമസഭാ സമുച്ചയത്തിലെ എം.എൽ.എ ഹോസ്റ്റൽ വളപ്പിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ‘പമ്പ ബ്ലോക്ക്’ ഫെബ്രുവരി 24-ന് വൈകുന്നേരം 3.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പഴയ കെട്ടിടം പൂർണ്ണമായും പൊളിച്ചുനീക്കി ഏകദേശം 1.16 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പണിതീർത്ത ഈ ബഹുനില മന്ദിരം നിയമസഭാ അംഗങ്ങളുടെ താമസസൗകര്യത്തിൽ വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. ......