തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ......
തിരുവനന്തപുരം: തങ്ങളുടെ വിവാഹത്തെ കുറിച്ച് ചിലർ ഉന്നയിക്കുന്ന “ലൗ ജിഹാദ്” ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സോഷ്യൽ മീഡിയയിൽ വൈറലായ താരം മൊണാലിസ ഭോസ്ലെ വ്യക്തമാക്കി. വിവാഹം തങ്ങളുടെ പരസ്പര തീരുമാനമാണെന്നും അതിൽ മതപരമായ യാതൊരു നിർബന്ധവും ഇല്ലെന്നും അവർ പറഞ്ഞു.
എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് തങ്ങളുടെ ആഗ്രഹം സഫലമായതെന്ന് മൊണാലിസ പ്രതികരിച്ചു. ......
തിരുവനന്തപുരം: ഓട്ടിസം ചികിത്സാ രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി മലയാളി വികസിപ്പിച്ച ഹെർബൽ ഓയിൽ ഫോർമുലേഷന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഓട്ടിസം ചികിത്സയ്ക്കായി രൂപകൽപ്പന ചെയ്ത ഒരു ഹെർബൽ ഓയിൽ ഫോർമുലേഷന് പേറ്റന്റ് ലഭിക്കുന്നത്. ......
തിരുവനന്തപുരം : മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന ട്യൂമർ ബാധിച്ച 19 വയസ്സുകാരനിൽ അതിസങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. അതിനൂതനമായ 'ക്രാനിയോഫേഷ്യൽ റീസെക്ഷൻ' ശസ്ത്രക്രിയയിലൂടെയാണ് കോളേജ് വിദ്യാർത്ഥിയായ തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത്.
മൂക്കിൽ നിന്നുള്ള അമിതമായ രക്തസ്രാവവുമായാണ് യുവാവിനെ കിംസ്ഹെൽത്ത് എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ......
തിരുവനന്തപുരം: കേരളത്തിലെ യാത്രാമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് പ്രമുഖ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപിഡോ (Rapido). കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ഔദ്യോഗിക പ്രവർത്തനം ആരംഭിച്ച റാപിഡോ, വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് ‘പിങ്ക് മൊബിലിറ്റി’ പദ്ധതിക്കും ‘റാപിഡോ ശക്തി’ എന്ന പ്രത്യേക പരിപാടിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
സ്ത്രീകളെ പ്രൊഫഷണൽ റൈഡർമാരായി പരിശീലിപ്പിക്കുകയും അവർക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗതാഗത മേഖലയിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ് ഈ കൂട്ടായ്മ.
പരിശീലനം കെഎസ്ആർടിസിയുടെ സഹകരണത്തോടെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുമായി സഹകരിച്ചാണ് വനിതാ ഡ്രൈവർമാർക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്നത്. ......
തിരുവനന്തപുരം:കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ. എസ്. ......
തിരുവനന്തപുരം: സി.പി.ഐ വിട്ട് കോൺഗ്രസിലെത്തിയ പ്രമുഖ നേതാവ് മീനാങ്കൽ കുമാർ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. തിരുവനന്തപുരം ജില്ലയിലെ സീറ്റ് വിഭജന ചർച്ചകളിൽ പിന്നാക്ക പ്രാതിനിധ്യം കുറവാണെന്ന പരാതി ശക്തമായതോടെയാണ് മീനാങ്കൽ കുമാറിനെ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
ജില്ലാ പട്ടികയിലെ പ്രമുഖർ
തിരുവനന്തപുരം ജില്ലയിൽ സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ മുതിർന്ന നേതാക്കളെത്തന്നെ രംഗത്തിറക്കാനാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നീക്കം.
മീനാങ്കൽ കുമാർ:
സി.പി.ഐയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോൺഗ്രസിലെത്തിയ ഇദ്ദേഹത്തെ നെടുമങ്ങാട് അല്ലെങ്കിൽ അരുവിക്കര മണ്ഡലങ്ങളിൽ പരിഗണിച്ചേക്കും.
ഡി. ......