തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഷൈന്‍ റോഡില്‍ കുഴഞ്ഞുവീണത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ......
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാനിംഗിൽ ഗുരുതര പിഴവ്. വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന് ഗർഭാശയ മുഴ എന്നാണ് സ്കാനിംഗ് റിപ്പോർട്ട്. ......
എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. മന്ത്രിക്ക് പരിക്ക് പറ്റിയിരുന്നു. ......
നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഭർത്താവിന്റെ മൊഴി. ......
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ കുറഞ്ഞ നിരക്കിൽ അടച്ചുതീർക്കാൻ വാഹന ഉടമകൾക്ക് അവസരം. ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക 'ഇ-ചെല്ലാൻ അദാലത്ത്' സംഘടിപ്പിക്കുന്നത്.
നിലവിൽ കെട്ടിക്കിടക്കുന്ന ചെല്ലാനുകൾ പകുതി തുക മാത്രം അടച്ച് തീർപ്പാക്കാനുള്ള സൗകര്യമാണ് ഈ അദാലത്തിലൂടെ ഒരുക്കിയിരിക്കുന്നത്.
അദാലത്തിന്റെ പ്രധാന വിവരങ്ങൾ:
കാലയളവ്: 2026 ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെ.
സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ.
സ്ഥലം: ആർ.ടി.ഒ എൻഫോഴ്സ്മെന്റ്, രണ്ടാം നില, ട്രാൻസ്പോർട്ട് ഭവൻ, കിഴക്കേകോട്ട, തിരുവനന്തപുരം.
പ്രധാന പ്രത്യേകതകൾ:
50% ഇളവ്: 2024 ഡിസംബർ 31 വരെയുള്ള ചെല്ലാനുകൾക്ക് 50 ശതമാനം ഇളവ് ലഭിക്കും.
എല്ലാ ചെല്ലാനുകൾക്കും ബാധകം: എം.വി.ഡി (MVD) ചെല്ലാനുകൾക്കും പോലീസ് ചെല്ലാനുകൾക്കും ഇളവ് ലഭ്യമാണ്.
കോടതി നടപടികൾ: കോടതിയിൽ എത്തിയതോ എത്താത്തതോ ആയ കേസുകൾ ഈ അദാലത്തിലൂടെ തീർപ്പാക്കാവുന്നതാണ്.
എങ്ങനെ പങ്കെടുക്കാം?
ഇളവ് ലഭിക്കുന്നതിനായി താഴെ പറയുന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്:
https://services.mvd.kerala.gov.in
രജിസ്ട്രേഷനായി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും, ചേസിസ് നമ്പറും മാത്രം നൽകിയാൽ മതിയാകും. ......
ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു.
മാർക്ക് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു സിബിഎസ്ഇ അറിയിച്ചു.
രണ്ടാംഘട്ട പരീക്ഷയ്ക്ക് റെഗുലർ വിദ്യാർഥികളില്‍നിന്ന് മൊത്തം 6,68,854 അപേക്ഷകളാണു ലഭിച്ചത്. ഇതില്‍ 5,25,655 ഉം മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ളതാണ്. ......
തിരുവനന്തപുരം ജഗതിയിലെ സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി യുവതികളും സ്ഥാപന ഉടമകളും അറസ്റ്റിൽ. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചർണാഭ (21), റിമ ഷെയ്ഖ് (21), തിരുവല്ലം സ്വദേശി നിഹു ഹുസൈൻ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണൻ (34) എന്നിവരാണ് അറസ്റ്റിലായത്. ......