തിരുവന്തപുരം : റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും വനിതാ യാത്രക്കാരിയെ അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഒരു മാസത്തിനകം റെയിൽവേ നഷ്ടപരിഹാരം നൽകണം. ഇതിനുശേഷം സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണം നടത്തി ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് തുക നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു. തുക നൽകിയ ശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണം.
തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ......
തിരുവനന്തപുരം: റോളർ സ്കേറ്റിങ് നടത്തിക്കൊണ്ട് അബാക്കസ് കണക്കുകൂട്ടലുകളും റൂബിക്സ് ക്യൂബ് സോൾവിങ്ങും പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലൻ സായൻ സന്ദീപ്. അസാധാരണമായ ഏകാഗ്രതയും കായികശേഷിയും പ്രകടിപ്പിച്ചാണ് ഈ പതിമൂന്നുകാരൻ അപൂർവ നേട്ടം കൈവരിച്ചത്. ......
തിരുവനന്തപുരം: ‘ഡബിൾ അയോർട്ടിക് ആർച്ച്’ എന്ന അപൂർവ വൈകല്യത്തോടെ ജനിച്ച തിരുവനന്തപുരം സ്വദേശിയായ നവജാതശിശുവിന് കിംസ്ഹെൽത്തിൽ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ജനിച്ചയുടൻ അനുഭവപ്പെട്ട കടുത്ത ശ്വാസതടസ്സത്തെത്തുടർന്നാണ് 1.6 കിലോഗ്രാം മാത്രം ഭാരമുള്ള കുട്ടിയെ വിദഗ്ധ ചികിത്സക്കായി കിംസ്ഹെൽത്തിലേക്ക് മാറ്റിയത്.
നിയോനേറ്റൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് നടത്തിയ സി.ടി സ്കാനിലാണ് ഈ അപൂർവ്വ രോഗാവസ്ഥ കണ്ടെത്തിയത്. ......
കേരള സർവകലാശാല സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയിൽ ദേശീയ ഗീതമായ വന്ദേമാതരം തുടക്കത്തിലും ഒടുക്കത്തിലുമായി പൂർണ്ണമായി ആലപിച്ചതിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഗവർണറും മന്ത്രിമാരും വൈസ് ചഞ്ചലറും അടക്കമുള്ളവർ വേദിയിലിരിക്കെ വന്ദേമാതരം പൂർണ്ണമായി പാടിയതിൽ പ്രതിഷേധിച്ച് മാർച്ചുമായി എത്തിയ പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ......
അരുവിക്കര∙ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മദ്യലഹരിയിൽ ജോലിയിൽ വീഴ്ച വരുത്തിയ മൂന്ന് സിവിൽ പൊലീസ് ഓഫിസർമാർക്ക് സസ്പെൻഷൻ. അരുവിക്കര സ്റ്റേഷനിലെ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചത്. ......
തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. ......
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷം സംഘർഷത്തിൽ കലാശിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെയാണ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ......