പത്തനംതിട്ട: മോഷണശ്രമത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർക്കർ മരിച്ചു. പത്തനംതിട്ട കീഴ്വായ്പൂർ സ്വദേശി ലതാകുമാരി (61)ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിൽ മരിച്ചത്. ......
ശബരിമല മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി സ്വദേശി ഏറന്നൂർ മനയിലെ ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു.......
ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരേ ചെരിപ്പേറ്. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ചെരിപ്പേറുണ്ടായത്. ബിജെപി ഭാരവാഹിയായ സിനു എസ് പണിക്കരാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നേരേ ചെരിപ്പ് എറിഞ്ഞത്.
അതേസമയം, ഈ മാസം 30 വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കസ്റ്റഡിയിൽ വിട്ടത്. ......
പത്തനംതിട്ട: പത്തനംതിട്ടയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 61 -ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു.ജനറൽ കൺവീനർ ബോബി ഏബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. ......
ഭഗവാന് നേദിക്കും മുമ്പേ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് നൽകിയെന്ന ആരോപണം തള്ളി സിപിഎം. മേൽശാന്തി ഭഗവാന് സദ്യ നേദിച്ച് കഴിഞ്ഞാണ് മന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും സദ്യയുണ്ടതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു. ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും സിപിഎം ആരോപിക്കുന്നു. ......
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയിൽ ആചാരലംഘനമുണ്ടായെന്ന് തന്ത്രി. അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകിയിരിക്കുന്നത്. ......
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല.
ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി തള്ളി.
കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലിലാണ്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 യുവാക്കളും മൂന്ന് വനിതാ പ്രവര്‍ത്തകരുമാണ് ജയിലിലുള്ളത്. ......
ആറന്മുള (പത്തനംതിട്ട): ശബരിമലയില്‍ നടന്നത് തട്ടിപ്പും കളവുമാണ്. ഭക്തര്‍ നല്കിയ സ്വര്‍ണം കവര്‍ന്നെടുത്തിരിക്കുകയാണ്.......
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയും അറസ്റ്റിൽ. വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ......
ക്ഷീണം, പൊതുവായ ബലഹീനത, മലബന്ധം, ആവർത്തിച്ചുള്ള ഉദര അസ്വസ്ഥത തുടങ്ങിയവ അലട്ടിയിരുന്ന പത്തനംതിട്ട കടമ്പനാട് സ്വദേശിയായ 62 കാരിക്കാണ് സർജറി വേണ്ടിവന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ. ......