പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഗുരുതര ആരോപണം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. ......
പാലക്കാട് : പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ രചനയും സംവിധാനവും നിർവഹിച്ച
കാർഷിക നൻമയുടെ കഥപറയുന്ന "വേലോത്സവം " എന്ന സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ 6 ന്. ......
പാലക്കാട്: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ......
സംഭവം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകില്ല. താൻ പാലക്കാട് വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ.......
വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. ......
പാലക്കാട്: രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോൾ നുണ പറയാനും മത്സരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ വകുപ്പിൻറെ കോമൺ സോഫ്റ്റ്വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്ഡിപിഐമായി ഡീലുണ്ടെന്നമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ അഴിമതിയെന്ന നിലയിൽ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ......
ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച നേതാവിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പാലക്കാട് നഗരസഭ 24–ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ എം പ്രശേഭിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനാണ് എം പ്രശോഭിനെ പുറത്താക്കിയെന്ന് അറിയിച്ചത്.
യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ......
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ പാലക്കാട് ജില്ലയിലെ സർക്കാർ അതിഥി മന്ദിരങ്ങൾ കൂട്ടത്തോടെ പൂട്ടിച്ച ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നടപടി വിവാദമായി. കളക്ടറുടെ നടപടിയെ വിമർശിച്ച് സമൂഹമാദ്ധ്യമ പോസ്റ്റിട്ട വി 4 കൊച്ചി പ്രസിഡന്റെ നിപുൺ ചെറിയാന്റെ ഫോസ് ബുക്ക് പോസ്റ്റും പ്രൊഫൈലും പേജും കളക്ടറുടെ പരാതിയെ തുടർന്ന് മെറ്റ അധികൃതർ ബ്ലോക്ക് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പാലക്കാട് ജില്ലയിലെ കെ.എസ്.ഇ.ബി ഇൻസ്പെക്ഷൻ ബംഗ്ലാവ്, ഐ.ടിഐ ഗസ്റ്റ് ഹൗസ്, ശിക്ഷക് സദൻ, പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ എന്നിവയിൽ മുറികൾ വാടകയ്ക്ക് കൊടുക്കുന്നതിനും ആൾക്കാർക്ക് താമസിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയത്. ......
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വൻ പ്രതിസന്ധി. സിറ്റിംഗ് സീറ്റ് നിലനിർത്താൻ കരുത്തനായ രാഷ്ട്രീയ മുഖം വേണമെന്ന് ഷാഫി പറമ്പിൽ എം.പി നിലപാടെടുക്കുമ്പോൾ, മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റായി രമേഷ് പിഷാരടിയെ രംഗത്തിറക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. ......
പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും. മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ ഭൂമിയിലാണ് പാലക്കാടിന്റെ കായികമുഖച്ഛായ മാറ്റുന്ന സ്പോർട്സ് ഹബ് ഒരുങ്ങുന്നത്. അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിന് പിന്നിലുള്ള നിർദ്ദിഷ്ട സ്പോർട്സ് ഹബ് ഏരിയയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. ......