കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ വെള്ളത്തൊട്ടിയിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടികളുടെ മരണത്തിന് പിന്നിൽ കൊലപാതകമാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതായി മാതാവ് നിവേദ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന തോന്നലാണ് കൊലയ്ക്ക് കാരണമായതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു.
കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം വെള്ളത്തിൽ മുക്കിയശേഷം ഇളയ കുട്ടിയെയും വെള്ളത്തിൽ മുക്കിക്കൊന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ......
പാലക്കാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്പന്ദനം’ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വടകര എംപി ഷാഫി പറമ്പിൽ നിർവ്വഹിച്ചു.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന്റെ 40,000 സൗജന്യ ഇ.സി.ജി സ്ക്രീനിംഗ് പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റി നടപ്പിലാക്കുന്ന ‘സ്പന്ദന’ത്തിലൂടെ 2,500ഓളം സൗജന്യ ഇ.സി.ജി സ്ക്രീനിംഗും ഡോക്ടർ കൺസൾട്ടേഷനും ബി.പി, ബ്ലഡ് ഷുഗർ പരിശോധനകളും ഈ മൊബൈൽ യൂണിറ്റ് വഴി അഞ്ച് ജില്ലകളിലായി പൂർത്തിയാക്കും. പാലക്കാട്ടെ ആദ്യഘട്ട പരിശോധനകൾക്ക് ശേഷം മൊബൈൽ യൂണിറ്റ് അടുത്ത ജില്ലകളിലേക്ക് പര്യടനം തുടരും.
സാധാരണക്കാരിലേക്ക് ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ആസ്റ്റർ മെഡ്സിറ്റി ആരംഭിച്ച 'സ്പന്ദനം' പദ്ധതി ഏറെ അഭിനന്ദനീയവും അനുകരണീയവുമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ......
പാലക്കാട്: കൊടുവായൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.......
പാലക്കാട്: കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു.......
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചത് ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ......
പാലക്കാട്: അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. പുതൂർ ചാവടിയൂർ ഭാഗത്താണ് മൂന്ന് ചാക്കുകളിലായി മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. ......
പാലക്കാട്: വാളയാറിൽ വാണിജ്യ അളവിലുള്ള മെത്താംഫെറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിൽ. തൃശ്ശൂർ സ്വദേശി ജിതിനെയാണ് അറസ്റ്റ് ചെയ്തത്.......
പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ കോളേജ് വിദ്യാർഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. കോങ്ങാട് സ്വദേശിനിയും മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയുമായ ഗൗരി ജി. ......
പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി. ഒലവക്കോട് നടത്തിയ പരിശോധനയിൽ ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ......
പാലക്കാട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു.ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി , വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങളാണ് കൊല്ലങ്കോട്ടെത്തിയത്. ഹരിതാഭവും മലനിരകളും നിറഞ്ഞ കൊല്ലങ്കോടിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി മനോഹാരിത കളിക്കാർക്ക് ഒരുപോലെ മാനസികമായ ആശ്വാസവും വരും മത്സരങ്ങൾക്കായുള്ള പുതിയൊരു ഊർജ്ജവും പകർന്നുനൽകി.വിജയകരമായ ബോണ്ടിങ് സെഷന് ശേഷം, ആലപ്പി റിപ്പിൾസ് ടീം ഡോക്ടറായ ഡോ. ......