മലപ്പുറത്ത് യുവതിയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ ഭർത്താവ് നജ്ബുദ്ദീനാണ് (ബാബു) അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസ് വധശിക്ഷ വിധിച്ചത്. 2017 ജൂലൈ 23നാണ് ഇയാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ......
മലപ്പുറം / ആക്കോട്: കോടിയമ്മൽ പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ജീവൻ നഷ്ടപ്പെടുന്നതിന് മുൻപ് അധികാരികളുടെ കണ്ണ് തുറക്കാൻ വേണ്ട നടപടികൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് എന്ന് പ്രദേശവാസികൾ. ......
നിലമ്പൂരിൽ ഇക്കുറിയും സ്വതന്ത്രനെ തന്നെ പരീക്ഷിക്കാൻ സിപിഎം നീക്കം. ആര്യാടൻ മുഹമ്മദിലൂടെ യുഡിഎഫ് കുത്തക മണ്ഡലമായി കൊണ്ടുനടന്ന നിലമ്പൂരിനെ ഇടത് ചേരിയിലെത്തിച്ചത് പി വി അൻവർ എന്ന ഇടത് സ്വതന്ത്രനായിരുന്നു. ......
യുഡിഎഫിനും കോൺഗ്രസിനും പുതിയ വെല്ലുവിളി ഉയർത്തി പി വി അൻവർ. നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് തനിച്ച് മത്സരിക്കാൻ നീക്കം തുടങ്ങി.......
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ . യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര് എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ......
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും അടർത്തിയെടുത്ത് മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. ഇന്നു രാവിലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മഞ്ചേരി നഗരസഭ മുൻ വൈസ് ചെയർമാൻ ബീന ജോസഫിനെ സന്ദർശിച്ചതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. ......
മലപ്പുറം: കോൺഗ്രസ് തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. തന്റെ എതിർപ്പ് അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുകയും തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെടുക്കാൻ തയ്യാറാകാതെ വരികയും ചെയ്തതോടെയാണ് പി വി അൻവർ വാർത്താ സമ്മേളനം വിളിച്ച് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യു.ഡി.എഫ് പ്രവേശനം വൈകുന്നതിൽ അതൃപ്തനായ പി.വി. അൻവർ മുസ്ലിം ലീഗിന്റെ സഹായം തേടി.......
നിലമ്പൂരിൽ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയത്തിൽ നിർണായക സ്വാധീനം ചെലുത്തും. പ്രധാന മുന്നണികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനാൽ, ഈ ചെറിയ കക്ഷികൾ നേടുന്ന വോട്ടുകൾ ജയപരാജയങ്ങളെ നേരിട്ട് ബാധിക്കും.
ബി.ജെ.പിയുടെ വോട്ടുകൾ നിർണായകം
നിലമ്പൂരിൽ ബി.ജെ.പിക്ക് കാര്യമായ വോട്ട് വിഹിതമുണ്ട്. ......