കോഴിക്കോട് നഗരപരിധിയിൽ നിന്ന് കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തിൽ കാണാതായ 16-കാരിയെ 36 ദിവസങ്ങൾക്ക് ശേഷം കണ്ണൂർ ജില്ലയിലെ കൊളവല്ലൂരിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം വളഞ്ഞെങ്കിലും, ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് അഞ്ചംഗ സംഘം അവിടെ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ......
കോഴിക്കോട്: കേരളത്തിൽ വീണ്ടും പനിമരണം. കോഴിക്കോട് മാവൂരിലാണ് പനി ബാധിച്ച് സ്ത്രീ മരിച്ചത്. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്.......
കോഴിക്കോട്: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് ആരോപണം. കോഴിക്കോട് അഗസ്ത്യമുഴിയിൽ കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. ......
സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ്ലിയ
വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും അവർ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് തഹ്ലിയയുടെ പ്രതികരണം. ......
കോഴിക്കോട് : സ്ഥാപക ദിനത്തോടനുബന്ധിച്ച് വേറിട്ട ജനകീയ കാമ്പെയ്നിലൂടെ നവജാതശിശുക്കളെ തങ്ങളുടെ കുടുംബത്തിലേക്ക് വരവേറ്റ് കാലിക്കറ്റ് എഫ്.സി. ജൂൺ 15-ന് കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങളെയാണ് ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായി കാലിക്കറ്റ് എഫ്.സി (CFC) സ്വീകരിച്ചത്.
രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് എഫ്.സി, ക്ലബ്ബിൻറെ ഒദ്യോഗിക ഫാൻസ് ഗ്രൂപ്പുകളായ ലേഡി ബീക്കൺസ്, ബീക്കൺസ് ബ്രിഗേഡ് പ്രതിനിധികൾ നഗരത്തിലെ പ്രമുഖ ആശുപത്രികളായ ആസ്റ്റർ മിംസ്, ഇഖ്റ ഹോസ്പിറ്റൽ, സ്റ്റാർകെയർ ഹോസ്പിറ്റൽ, ഫാത്തിമ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ചു. ......
പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (58) അന്തരിച്ചു.
രോഗബാധിതനായി ചികിത്സയിലായിരുന്നു. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമായിരുന്നു.
ആകാശവാണിയിൽ ആർട്ടിസ്റ്റായും ഏതാനും ചലച്ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. ......
കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്. ......
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ 43കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ബുധനാഴ്ച അർധരാത്രിയോടെയാണ് രോഗിയെ സുരക്ഷാ ക്രമീകരണങ്ങൾക്കിടെ വാർഡിലേക്ക് പ്രവേശിപ്പിച്ചത്. ......
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 40 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.......
കോഴിക്കോട്: മഴക്കാലത്ത് പ്രകൃതി ദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്ക് റവന്യൂ വകുപ്പ് നല്കുന്ന നഷ്ടപരിഹാരം വ്യാപാരികള്‍ക്കും ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം. ......