കോഴിക്കോട് :റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സതേൺ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ വിപിൻ കുമാറിന് നിവേദനം നൽകി.നവീകരണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്. ഇത് യാത്രക്കാരും പൊതുജനങ്ങളും വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടയാക്കുന്നു. മുൻപ് വാഗ്ദാനം ചെയ്തതുപോലെ 2027 ജൂലൈയ്ക്കകം പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണം.വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന്റെ നവീകരണവും പിറ്റ് ലൈൻ നിർമ്മാണവും വെസ്റ്റ് ഹില്ലിനെ “കോഴിക്കോട് നോർത്ത് റെയിൽവേ സ്റ്റേഷൻ” ആയി ഉയർത്തിക്കൊണ്ടുവരണമെന്നും ചേംബർ അഭ്യർത്ഥിച്ചു. കോഴിക്കോട് നിന്നും കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും അവയുടെ പരിപാലന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി അവിടെ ഒരു പിറ്റ് ലൈൻ (സർവീസ് സ്റ്റേഷൻ) നിർമ്മിക്കുക
കാസർഗോഡ് – തൃശൂർ ഇടയിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക. ......
വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് നഗരസഭ ഓഫിസിലെത്തിയ സ്ത്രീ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. ......
കോഴിക്കോട് : പാതിരാത്രിയിൽ വീട്ടിൽ മോഷണം നടത്താൻ എത്തിയ കള്ളൻ കിണറ്റിൽ വീണു.വ്യാഴാച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്.വീട്ടിലെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കള്ളൻ പിടിവിട്ട് കിണറ്റിൽ വീഴുകയായിരുന്നു.ഒടുവിൽ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു. കോഴിക്കോട് നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം.രാവിലെ ഏഴുമണിയോടെ ഗൃഹനാഥ മുറ്റം വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഗ്രിൽ നീങ്ങിയത് കണ്ട് സംശയം തോന്നിയാണ് പരിശോധിച്ചത്.അപ്പോൾ കിണറിൽ നിന്നും കയറാനാവാതെ ബംഗാളി സ്വദേശിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.കള്ളൻ വെള്ളത്തിൽ നീന്തി തലപൊക്കി കിടക്കുകയായിരുന്നെന്ന് ഗൃഹനാഥ പറഞ്ഞു. ......
കോഴിക്കോട് : ശംഖ്, പവിഴപ്പുറ്റ്, നീരാളി, ഹാമർ ഹെഡ്, കോറൽസ് തുടങ്ങി അറബിക്കടലിൻ്റെ അടിത്തട്ടിലെ കാഴ്ചകൾ ക്യാൻവാസിൽ പകർത്തിയ ലക്ഷദ്വീപ് ദമ്പതികളുടെ ചിത്രപ്രദർശനമായ ഏക് ദുനിയ ലഹരോം കെ നീച്ചേ' യാണ് ശ്രദ്ധേയമാകുന്നത്.
ആന്ത്രോത്ത് ദ്വീപുകാരായ നൂർ വർണാലയം , നസീറ വർണാലയവുമാണ് തങ്ങൾ കണ്ട അറബിക്കടലിലെ ആഴക്കടൽ വർണ വിസ്മയങ്ങളുടെ അൻപതോളം ചിത്രങ്ങളുമായി ദ്വീപിൽ നിന്നും കോഴിക്കോട് ആർട്ട് ഗ്യാലറിയിലെത്തിയത്. ഇന്ത്യാ റിസർവ് ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളാണ് മുഹമ്മദ്. ......
കോഴിക്കോട്: അറബിക് ലിട്രേച്ചർ റിസർച്ച് ഫൗണ്ടേഷൻ നൽകുന്ന ശൈഖ് ഇബ്നു ബാസ് ലൈഫ് ടേം അച്ചീവ്മെൻ്റ് അവാർഡ് സമർപ്പണവും അറബിക് ലിട്രേച്ചർ റിസർച്ച് ഫൗണ്ടേഷൻ പത്താം വാർഷികവും നാളെ .
കോഴിക്കോട് ചെറൂട്ടിറോഡിലെ എം. എസ് .എസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സെയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ടി. ......
കോഴിക്കോട് : എംഡിഎംഎയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് ചന്ത സ്വദേശി വണ്ടിത്തെടി വീട്ടിൽ ആഷിക്.......
കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതിയായ ഷഫീഖ് പിടികിട്ടാപുള്ളിയാണ് എന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. കാളികാവ് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലാണ് ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നത്.
ഇന്നലെ കോഴിക്കോട് ബൈപ്പാസിലെ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം മൂന്നര കോടി രൂപ വിലവരുന്ന ലഹരിമരുന്ന് എക്സൈസ് പിടികൂടിയത്. ......
എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം.......
കോഴിക്കോട് തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പോലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം .
പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പോലീസ് പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവെള്ളൂർ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. ......
കോഴിക്കോട്: യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി തൊട്ടിൽപാലം മാമ്പിലാട് മലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.......