കോഴിക്കോട്: കഥാശ്വാസം ശബ്ദ പരമ്പരയുടെ 2026-ലെ കഥാപുരസ്കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാ സുതൻ മാങ്ങാട് അർഹനായി. 2020-ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് ബന്ന ചേന്ദമംഗല്ലൂർ ആരംഭിച്ച കഥാശ്വാസം ശബ്ദപരമ്പരയുടെ 600-ാം കഥയോടനുബന്ധിച്ച് ജൂലൈ 11-ന് കാളൂർ റോഡിലെ റിഥം ഹൗസ് പെർഫോമിങ് ആർട്സ് സ്റ്റുഡിയോയിൽ നടക്കുന്ന കഥാകൃത്ത്–ആസ്വാദക സംഗമത്തിൽ 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.നവകഥാകൃത്തുക്കളിൽ കെ. എ. ......
കോഴിക്കോട്: കൊടുവള്ളിയിൽ ദീർഘകാലമായി തുടരുന്ന സ്വത്ത് തർക്കം സഹോദരഹത്യയിൽ കലാശിച്ചു. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ......
കോഴിക്കോട്: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ദമ്പതികളിൽ നിന്ന് ഏകദേശം ഒരു കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശി അബ്ദുൽ റംഷീദിനെയാണ് വിശദമായ ചോദ്യം ചെയ്യലിനായി കോടതി അനുമതിയോടെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
വിവിധ വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ് ഇയാൾ ആളുകളെ വലയിലാക്കിയിരുന്നത്. ......
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നായ മുക്കം ലഹരിക്കേസിൽ ഫാഷൻ ഡിസൈനറായ ഒരു യുവതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഏപ്രിൽ 2ന് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ (36) 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ......
കോഴിക്കോട്: കോഴിക്കോട്ട് ലഹരിക്കേസിൽ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതിയാപ്പ സ്വദേശിനി കീർത്തന (21), നന്മണ്ട സ്വദേശി അനന്തു (26) എന്നിവരാണ് പിടിയിലായത്. ......
കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ.വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. ......
പേരാമ്പ്ര: ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പേരാമ്പ്രയിലെ സമൂസ നിർമാണ യൂണിറ്റ് അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ചിരുന്ന ആയിരത്തോളം സമൂസകളും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
കുരുടിമുക്കിലെ കോഫി ഇൻ സ്ഥാപനത്തിലായിരുന്നു പരിശോധന. ......
കോഴിക്കോട്: മാവൂർ റോഡ് അരയിടത്തുപാലത്തിന് മുകളിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവമ്പാടി സ്വദേശി അഹമ്മദ് അൽ സാബിത്ത് (20) ആണ് മരിച്ചത്.
സുഹൃത്ത് റബീലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാബിത്തിന്റെ വാഹനം എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ......
കോഴിക്കോട് നഗരപരിധിയിൽ നിന്ന് കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തിൽ കാണാതായ 16-കാരിയെ 36 ദിവസങ്ങൾക്ക് ശേഷം കണ്ണൂർ ജില്ലയിലെ കൊളവല്ലൂരിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് കെട്ടിടം വളഞ്ഞെങ്കിലും, ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് അഞ്ചംഗ സംഘം അവിടെ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ......
കോഴിക്കോട്: കേരളത്തിൽ വീണ്ടും പനിമരണം. കോഴിക്കോട് മാവൂരിലാണ് പനി ബാധിച്ച് സ്ത്രീ മരിച്ചത്. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്.......