കോഴിക്കോട്: സർക്കാർ തലത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തണമെന്ന് സംവിധായകൻ
വി എം വിനു .
അത്തോളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം സൂര്യകിരീടം 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കോർപ്പറേഷനെങ്കിലും ഇക്കാര്യത്തിൽ മുൻ കൈ എടുക്കണം കാരണം ഇങ്ങനെ ഒരു അംഗീകാരം പുതു തലമുറയ്ക്ക് വലിയ പ്രചോദനമാണ് .
ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടിൽ നിന്നും തന്നെ പുതിയ ഗാനരചയിതാവ് മനു മഞ്ജിത്ത് കടന്ന് വന്നത് ചരിത്ര നിയോഗമായി കാണുന്നതായി വിനു കൂട്ടിച്ചേർത്തു.
അത്തോളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ പ്രഥമ സൂര്യ കിരീടം അവാർഡ്
വി എം വിനുവിൽ നിന്നും ഡോ.മനു മഞ്ജിത്ത് ഏറ്റുവാങ്ങി. ......
മുക്കം: മാതാവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടർ അപകടത്തിൽപെട്ട് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ ആണ് മരിച്ചത്. ......
കോഴിക്കോട്: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ......
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയ്സ് എജുക്കേഷണൽ അസോസിയഷന് ഖത്തർ തിരുരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി വകയായി പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം കൈമാറി. ചടങ്ങിൽ ഖത്തർ തിരുരങ്ങാടി മണ്ഡലം കെ എം സി സി കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റിയാസ് പഴയകത്ത്, സ്വാലിഹ് വാഫി, സെക്രട്ടറി അമീറലി കളത്തിങ്ങൽ ഗ്രെയ്സ് ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ, സി.എച്ച് ചെയർ റിസർച്ച് ഓഫീസർ അബ്ദുറഹ്മാൻ മങ്ങാട്, കോർഡിനേറ്റർ എ. ......
കോഴിക്കോട് :വിജിലൻസ് സംഘം പിടി കൂടിയ പഞ്ചായത്ത് സെക്രട്ടറിയെ രേഖകൾ തിരുത്തി ഡ്യൂട്ടിയിൽ ഇല്ലെന്നു കാണിച്ച് വിജിലൻസിൽ നിന്നും രക്ഷപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡണ്ടും ഇടതുപക്ഷ ഭരണസമിതി അംഗങ്ങളും ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കടലുണ്ടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.യു.ഡി.എഫ് കടലുണ്ടി പഞ്ചായത്ത് കമ്മറ്റി കൺവീനർ പനക്കൽ പ്രേമരാജൻ ഉദ്ഘാടനം ചെയ്തുമുസ്ലീം ലീഗ് കടലുണ്ടി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി എൻ.കെ. ബിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചുകടലുണ്ടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.വി. ......
വടകര: കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്.......
നന്മണ്ട ഏരിയ പ്രവാസി സംഘം ഖത്തറിന്റെ ആഭിമുഖ്യത്തിൽ നിർധനരായ നിത്യരോഗികൾക്ക് മരുന്നിനും ഭക്ഷണത്തിനും വേണ്ടി നടപ്പിലാക്കിയ സഹായവിതരണ പദ്ധതിയായ മേഴ്സി കിറ്റ് നാലാം ഘട്ടം നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണ വേണി മാണിക്കോത്ത് നാപ്സ് ഫോർമർ വൈസ് പ്രസിഡണ്ട് അരവിന്ദൻ കപ്പള്ളിയിൽ നിന്നും ഗുണഭോക്തൃ രേഖ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ മുന്ന് ഘട്ടങ്ങളിലായി മുപ്പത്തിയഞ്ച് കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. ......
കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ കല്പറ്റ സ്വദേശികളാണ് മരിച്ചത്.......
തേഞ്ഞിപ്പലം . എ ഐ കാലത്ത് ഭാഷാപഠനം സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് യൂണിവേര്സിറ്റിയില് ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില് പങ്കെടുത്ത വിദഗ്ധര് അഭിപ്രായപ്പെട്ടു. ......
കോഴിക്കോട്: താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിക്കാനാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ......