കൊയിലാണ്ടി :ഖത്തറിൽ കെഎംസിസി സംഘടന രംഗത്ത് നേതൃ നിരയിൽ പ്രവർത്തിച്ചു പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുൻകാല കെഎംസിസി നേതാക്കളുടെ പുനഃസമാഗമം കെഎംസിസി ഓർമ്മചെപ്പ് നാളെ ചൊവ്വാഴ്ച കാലത്ത് 9.30 മുതൽ വൈകുന്നേരം 4.30 വരെ ദേശീയ പാതയിലെ മിനി സിവിൽ സ്റ്റേഷൻ സമീപത്തുള്ള തക്കാര റസിഡൻസിയിൽ വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഖത്തർ കെഎംസിസി മുൻ ജനറൽ സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള പരിപാടി ഉൽഘാടനം ചെയ്യും. ......
കുറ്റിപ്പുറം ഹണിട്രാപ്പ് കേസിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ യുവാവും യുവതിയുമാണ് അറസ്റ്റിലായത്.......
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാതായി. മാമിയുടെ ഡ്രൈവർ രജിത് കുമാറിനേയും ഭാര്യ തുഷാരയേയുമാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ......
വടകര :കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർണ്ണാടക സംഗീതോത്സവം എന്ന പരിപടിയുടെ ഭാഗമായി വടകരയിൽ ജനുവരി 11 ന് പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശനൻ കച്ചേരി അവതരിപ്പിക്കും. കെ രാഘവൻമാസ്റ്റർ ഫൌണ്ടേഷൻ, ജില്ലാകേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെ വൈകിട്ട് 5 ന് വടകര നഗരസഭാ പാർക്കിലാണ് സംഗീത വിരുന്നു. ......
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുടെ പക്കൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയുടെ കൂട്ടാളികളും അറസ്റ്റിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി ഇഷാന നേരത്തേ അറസ്റ്റിലായിരുന്നു. ......
ബസിനുള്ളിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയെ ആണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. ......
കോഴിക്കോട്: ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. ......
കോഴിക്കോട്: അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകി വരുന്ന ഉജ്ജ്വലബാല്യം പുരസ്കാര ലബ്ധിയുടെ നിറവിൽ, റെക്കോർഡ് അംഗീകാരങ്ങൾ നേടിയ കുഞ്ഞു കവയിത്രി. വേനപ്പാറ ലിറ്റിൽ ഫ്ളവർ യു.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മുക്കം നടുകിൽ വാഴക്കുളങ്ങര വീട്ടിൽ ആഗ്നയാമി (7)യാണ്
ആറു മുതൽ പതിനൊന്ന് വരെ പ്രായപരിധിയുള്ള പൊതുവിഭാഗ(സാഹിത്യം)ത്തിൽ ജില്ലയിൽ നിന്ന് ഈ നേട്ടം കരസ്ഥമാക്കിയത്.
യു.കെ.ജി ക്ലാസിൽ പഠിക്കവെ മുപ്പത് കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ ആഗ്നയാമി, ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന റെക്കോർഡ് അംഗീകാരങ്ങൾക്ക് ഉടമയായിരുന്നു. ......
കോഴിക്കോട്: ഡൽഹി ഐ.ഐ . ടിയിൽ കഴിഞ്ഞ ദിവസം നടന്ന മാത് സ് ഒളിമ്പിയാഡിൽ മലപ്പുറം വെട്ടിച്ചിറ സ്വദേശി സറീന കെ.ടിക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്.......
കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കാസർകോട് ചെറുവത്തൂർ വലിയപൊയിൽ ഷഹാന (20) യുടെ മരണത്തിലാണ് ഭർത്താവ് സജാദിനെതിരെ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ......