കോഴിക്കോട് ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.......
കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു. 93 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗ്ളൂരുവിൽ വെച്ചായിരുന്നു അന്ത്യം.......
കോഴിക്കോട് : സ്വർണ്ണ പണയത്തിന് കുറഞ്ഞ പലിശ നിരക്കിൽ എത്ര തുക വേണമെങ്കിലും ലോൺ നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇവർ സ്വർണ്ണം കൈവശപ്പെടുത്തിയത്. കോഴിക്കോട് പേരാമ്പ്ര മിനി സിവിൽ സ്റ്റേഷന് സമീപം ഐസിഐസിഐ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന അർബൻ നിധി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ......
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പ്രധാന പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ.......
കോഴിക്കോട് : പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ഡയറി ഫാർമേഴ്സ് അസ്സോസിയേഷന്റ്റെ നേതുത്വത്തിൽ 17-06-2025 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ,ക്ഷീരവികസന ഓഫീസിന് മുൻപിൽ കർഷകരുടെ ധർണ്ണ സമരം നടത്തുന്നു.ഇതേ ആവശ്യങ്ങൾ ഉന്നയിച് കൊണ്ട് നിരവധി നിവേദനങ്ങൾ കൊടുക്കുകയും എറണാകുളത്തും,തിരുവന്തപുരത്തും സമരങ്ങൾ നടത്തുകയും ചെയ്തെങ്കിലും യാതൊരു ഫലവും ലഭിക്കാത്തതുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും ഉള്ള ക്ഷീരകർഷകരും സമരത്തിൽ പങ്കെടുക്കും എന്ന് കേരളാ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.
താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ സമരം ചെയ്യുന്നതിനുള്ള കാരണങ്ങൾ.
കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ കാ രണങ്ങൾ താഴെ പറയുന്നു.
1. ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.
2. ......
കോഴിക്കോട് : ലോക രക്ത ദാന ദിനത്തിൽ വെൽനെസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽഇന്ത്യയിൽ ആദ്യത്തെ സ്മാർട്ട് രക്തദാന ശൃംഖല എ ഐ അധിഷ്ഠിത വെൽബി ആപ്പിൽ പ്രവർത്തനം ആരംഭിച്ചു.രക്ത ബാങ്കുകളെയും സന്നദ്ധ സംഘടനകളെയും രക്തദാതാക്കളെയും പൊതു ജനങ്ങളെയും ആപ്പ് ബന്ധിപ്പിക്കുന്നു. യോഗ്യരായ ദാതാക്കൾക്ക് മാത്രം വിവരങ്ങൾ നൽകാൻ അൽഗോരിതം സഹായിക്കും. രക്തദാന ക്യാമ്പുകൾ നടക്കുമ്പോൾ രക്തം നൽകാനുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. ......
മലാപ്പറമ്പ് പെൺവാണിഭകേന്ദ്രം പൊലീസുകാരുടേത് തന്നെയെന്ന് കണ്ടെത്തൽ. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിൻറെ യഥാർഥ നടത്തിപ്പുകാരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
കോഴിക്കോട് പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയിൽ
ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ......
കോഴിക്കോട് - കലാരംഗത്ത് വിവിധ മേഖലകളിൽ 30 വർഷം പൂർത്തിയാക്കിയതിന് വിനോദ് കോവുരിനെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ആദരിച്ചു
കോഴിക്കോട് ഗാന്ധി റോഡിലെ മാമുകോയ നഗറിൽ നടന്ന ചടങ്ങിൽ വെച്ച് ചലച്ചിത്രനിർമാതാവ് എം . കെ . ......