കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് നോർത്തിന്റെ 2026–27 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. ഇ യൂജിൻ ജോൺസൺ ( പ്രസിഡൻ്റ് ) അഫ്സൽ കോണിക്കൽ (സെക്രട്ടറി)ടി. സുനീഷ് (ട്രഷറർ) ഉൾപ്പെട്ട ഭരണ സമിതിയാണ് ചുമതലയേറ്റത്.അസ്മ ടവറിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ വി .മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. മുൻ റോട്ടറി നോർത്ത് പ്രസിഡന്റ് ടി .കെ അൻഫൽ അധ്യക്ഷത വഹിച്ചു. ......
കോഴിക്കോട്: ശക്തമായ മഴയും റെഡ് അലർട്ട് മുന്നറിയിപ്പും പരിഗണിച്ച് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമാണ്. ......
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. ലഹരി ഇടപാടുകളിൽ വിദ്യാർത്ഥികളെ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാക്കി. ......
കാസർകോട്: 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്നേഹ മെർലിനെ (25) മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജിൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ......
കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാല നിർമാണം ഇഴഞ്ഞുനീങ്ങുന്നതുമൂലം ജനങ്ങൾ നേരിടുന്ന ദുരിത യാത്രയ്ക്ക് അടിയന്തരമായി അറുതി വരുത്തണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (IRMU) ഫറോക്ക് മേഖലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഒൻപത് മാസം കൊണ്ട് പണി പൂർത്തിയാക്കി 2026 ജനുവരി ഒന്നിന് നാടിനു സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ച മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നതിനാൽ പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ......
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ വയനാട് സ്വദേശിയായ ഒരാളിലേക്ക് എത്തിയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇയാളാണ് എംഡിഎംഎയുടെ മുഖ്യ മൊത്തവിതരണക്കാരനെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
കേരളം വിട്ടതായി കരുതുന്ന പ്രതിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ......
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം. ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ......
കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെ ലഹരി വിതരണത്തിന്റെ പുതിയ രീതികൾ പുറത്തുവരുന്നു. അറിവ് പകരേണ്ട അധ്യാപകർ തന്നെ ലഹരി ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ......