കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വീണ്ടും ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പെടെ നാലിടങ്ങളിലാണ് ഇഡിയുടെ നേതൃത്വത്തിൽ ഒരേസമയം പരിശോധന നടക്കുന്നത്. ......
വടകര: സാമൂഹിക-വിദ്യാഭ്യാസ രംഗത്തും പൊതുപ്രവർത്തന മേഖലയിലും സജീവ സാന്നിധ്യമായിരുന്ന ഡോ. വി.കെ. ജമാൽ അന്തരിച്ചു.......
കോഴിക്കോട്: മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പിതാവുമായി ഉണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. കോഴിക്കോട് വെള്ളിപറമ്പ് മാക്കിനിയാട്ട് വീട്ടിൽ ശശിധരൻ (64) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ......
കോഴിക്കോട് : ഇന്ത്യയുടെ ബഹുസ്വരത കാണുന്നതിന് കോഴിക്കോട് നഗരത്തിലൂടെ നടന്നാൽ മതിയെന്നും ശബ്ദമില്ലാത്തവൻ്റെ ശബ്ദമാകണം എഴുത്തും സാഹിത്യവുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന മറ്റക്കര സുകുമാരൻ നായരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് താളിയോല സാംസ്കാരിക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തും മറ്റക്കര സുകുമാരൻ നായർ സ്മാരകതാളിയോല പുരസ്കാരം മദ്യനിരോധന സമിതി പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് സമർപ്പിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ......
കോഴിക്കോട്: നടക്കാവിലെ ഹോട്ടലിൽ അറബ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് റാസൽഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം സംബന്ധിച്ച് നടക്കാവ് പൊലീസിന് വിവരം ലഭിച്ചത്. ......
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ബന്ദിയാക്കി നഗ്നഫോട്ടോ പകർത്തുകയും എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ രണ്ടുപേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ. ......
കോഴിക്കോട്: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്ത ഗൃഹനാഥനെ നാലര വർഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി. ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മൽ മമ്മദിനെയാണ് കൊയിലാണ്ടി പോക്സോ കോടതി വെറുതെ വിട്ടത്. ......
കോഴിക്കോട് : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ )കോഴിക്കോട് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ഐ. സി എ .ഐ ഗ്ലോബൽ ഓർബിറ്റ് ഏക ദിന സെമിനാർ സംഘടിപ്പിച്ചു.ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ നടന്ന സെമിനാർഐ ഐ എം കാലിക്കറ്റ് എക്സിക്യൂട്ടീവ് എഡുക്കേഷൻ ഡീൻ പ്രൊഫ. ......
കോഴിക്കോട്∙ ഓഫീസിലേക്ക് പോകുന്നതിനിടെ ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ......
കോഴിക്കോട് : 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കുള്ള ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സര്‍ക്കാര്‍ അനുമതിയില്ലാതെ ഓണ്‍ലൈനായി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നതായി ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഇത്തരം അനധികൃത വില്‍പ്പന നടത്തുന്ന ലൈസന്‍സ് പ്ലേറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ (സിഎംവിആര്‍) ചട്ടം 50 ഉം 2018 ലെ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് ഓര്‍ഡറും അനുസരിച്ചാണ് എച്ച്എസ്ആര്‍പി വിതരണം ചെയ്യേണ്ടതെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
ഇതനുസരിച്ച് 2019 ഏപ്രില്‍ ഒന്നിന് ശേഷമുള്ള പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് അതോറിറ്റിയോ വാഹന നിര്‍മ്മാതാക്കളോ അവരുടെ അംഗീകൃത ഡീലര്‍മാരോ വഴി എച്ച്എസ്ആര്‍പി നല്‍കാം. ......