അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ......
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. മറ്റ് ജില്ലകളിൽ സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു പ്രധാനമായും വിമർശനമെങ്കിൽ, കോട്ടയത്ത് ജില്ലാ നേതാക്കളുടെ പ്രവർത്തനശൈലിയാണ് കൂടുതൽ ചർച്ചയായത്. ......
ചങ്ങനാശേരി/ തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് മുസ്ലിം ലീഗിന് കീഴടങ്ങിയെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആരോപിച്ചു. ......
കോട്ടയം : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന് പ്രാർത്ഥാശംസകൾ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും മുന്നേറാൻ സർവ്വേശ്വരൻ അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ. ......
കോട്ടയം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.......
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കടുത്തുരുത്തി കുറുപ്പന്തറ കവലയിലായിരുന്നു സംഭവം. ......
തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും പാർട്ടിയുടെ വിജയമായല്ല, ജനങ്ങളുടെ വിജയമായാണ് കാണുന്നതെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപനും, മാധ്യമ വിഭാഗം തലവനുമായ യൂഹാനോൻ മാർ ദിയസ്ക്കോറോസ്.ജയിച്ചു വന്നത് യു.ഡി.എഫ് ആയതുകൊണ്ട് അവർക്ക് ക്രെഡിറ്റ് അവകാശപ്പെടാമെങ്കിലും, ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചാൽ അധികകാലം നിലനിൽക്കില്ലെന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
ജനം അവരുടെ ഊഴം വരുമ്പോൾ അത് കൃത്യമായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സഭയോ സംഘടനയോ സമുദായമോ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും, ആറന്മുളയിൽ ജനങ്ങൾ വിവേകത്തോടെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ 'ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്' എന്ന അവസ്ഥയോടാണ് അദ്ദേഹം ഉപമിച്ചത്. ......
പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി വലിയ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നാളെ രാവിലെ 8.30 ന് കോട്ടയം ഭദ്രാസനാധിപൻ ഡോ യുഹാനോൻ മാർ ദിയസ്കോറോസിൻ്റെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിമേൽ കുർബ്ബാന. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉത്ഘാടനം ചെയ്യും. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ഓർഡർ ഓഫ് സെൻ്റ് ജോർജ് അവാർഡ് ഡോ. ......