കോട്ടയം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ്. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. ......
കോട്ടയം: സംസ്ഥാനത്തെ പ്രധാന റോഡ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയുമെന്നും അതുവഴി പെട്രോൾ, ഡീസൽ വില കുറയുന്നതിന് സമാനമായ സാമ്പത്തിക നേട്ടം ജനങ്ങൾക്ക് ലഭിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഗണിതശാസ്ത്രവും സാമ്പത്തികശാസ്ത്രവും മനസിലാക്കുന്നവർക്ക് ഈ വാദത്തെ വിമർശിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ......
കോട്ടയം : സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസവും കേരളത്തിന്റെ പ്രതീക്ഷകൾക്ക് ഇന്ധനം പകരുന്നതുമാണ് ശ്രീ.വി.ഡി.സതീശൻ അവതരിപ്പിച്ച ബജറ്റെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. യുവജനങ്ങൾക്ക് നാട്ടിൽ മികച്ച വിദ്യാഭ്യാസത്തിനും, തൊഴിലിനും അവസരമൊരുക്കുമെന്ന പ്രഖ്യാപനം വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് ഭാവിയിൽ ഉത്തരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ......
കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.
ഇന്ന് 5.30 ന് പി. എൻ.പണിക്കർ അനുസ്മരണ സമ്മേളനം നടത്തും.
എംജി സർവകലാശാല് മുൻ വൈസ് ചാൻസലർ സി.ടി. ......
കോട്ടയം : സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഡ്രൈ ഡേ വിജയിപ്പിക്കുവാൻ പൊതുജനങ്ങളും വിശ്വാസികളും രംഗത്തിറങ്ങണമെന്ന് മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. മഴക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ, ഓരോ കുടുംബവും തങ്ങളുടെ പരിസരം ശുചിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുകയും ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് പരിശുദ്ധ ബാവാ ഓർമ്മിപ്പിച്ചു.
ആരോഗ്യസംരക്ഷണം വ്യക്തിപരമായ കാര്യം മാത്രമല്ല, സമൂഹത്തോടുള്ള കടമ കൂടിയാണ്. ......
കോട്ടയം: ഫാഷന്‍ പ്രേമികള്‍ക്കായി പ്രമുഖ ടാറ്റാ ഗ്രൂപ്പ് ബ്രാന്‍ഡായ 'സുഡിയോ' കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പുതിയ ഷോറൂം തുറന്നു. കാഞ്ഞിരപ്പള്ളി കെ.സി.ജെ എന്‍ക്ലേവിലാണ് പുത്തന്‍ ഫാഷന്‍ ശേഖരങ്ങളുമായി ഈ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ......
കോട്ടയം സ്വദേശി എൻ ഹരി റബർ ബോർഡ് ചെയർമാൻ.
18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്.
ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നല്കി വരികയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.
2026 ജൂണ്‍ 10 മുതല്‍ മൂന്ന് വർഷത്തേക്കാണ് നിയമനം.കേന്ദ്ര ഗവണ്മെൻ്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ബോർഡിൻറെ ആസ്ഥാനം കോട്ടയത്താണ്.
ബിജെപി മധ്യമേഖലാ പ്രസിഡൻ്റായ എൻ.ഹരി കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്.ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ......
കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മീനച്ചിലാറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വഞ്ചിയിലിരുന്ന് നീക്കം ചെയ്ത് രാജ്യത്തിന് മാതൃകയായ കെ.വി. രാജപ്പനോടുള്ള ആദരസൂചകമായി കുമരകത്ത് പുഴയോര ശുചീകരണം നടത്തി ഇഞ്ചിയോൺ കിയ. ......
കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം രംഗത്തെത്തി. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ മാത്രം മുന്നോട്ടുപോകുന്ന യുഡിഎഫ് ഭരണത്തിന് ഈ പുതിയ വിവാദം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ......
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്‍ക്ക് വാക്സിന് നല്‍കും.
മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും.
ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അതിഥിതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ ആറു മൊബൈല്‍ ടീമുകളുമുണ്ടാകും.
ജൂണ്‍28ന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് അടുത്ത മൂന്ന് ദിവസങ്ങളില്‍ വീടുകളിലെത്തി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ......