കോട്ടയം : കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. രണ്ടര കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.
ഇന്ന് ഉച്ചയോടെയാണ് യുവാവിനെ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്.
ഒറീസ ഖോർദ ജില്ലയിൽ ബലിപട്ന താലൂക്കിൽ അമാൻകുഡ വില്ലേജിൽ സുനിൽ ബോയിയെ ആണ് എക്സൈസ് സംഘം പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇയാൾ. ഈ സമയത്താണ് എക്സൈസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടികൂടിയത്. ......
കോട്ടയം: അന്തരിച്ച എ.വി. റസ്സലിന്റെ പിൻഗാമിയായി ടി.ആർ. രഘുനാഥൻ സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാകും.......
കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. കോട്ടയം പൂഞ്ഞാറിലാണ് സംഭവം.......
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടക്കും.ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതു വിഭാഗമായും നേർ പകുതി പുരസ്കാരമുള്ള ക്യാമ്പസ് വിഭാഗമായും, രണ്ട് വിഭാഗങ്ങളായിട്ടാണ് പുരസ്കാരങ്ങൾ. കൂടാതെ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട് മുൻ നിരയിൽ വരുന്നആദ്യ പതിനെട്ട് ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകും.
മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ, മികച്ച സിനിമോട്ടോഗ്രഫി(ഛായാഗ്രഹണം) എന്നിവയ്ക്ക് പൊതുവിഭാഗത്തിൽ ഒരു ലക്ഷം രൂപ വീതവും കാംപസ് വിഭാഗത്തിൽ അൻപതിനായിരം രൂപ വീതവും പുരസ്കാരങ്ങൾ നൽകും. ......
കോട്ടയം: ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നഷ്ടമായത് 400 പെൺകുട്ടികളെയെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. അതിൽ നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടിയെന്നും പി സി ജോർജ്ജ് പറയുന്നു. ......
എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ഓക്സിജൻ കിട്ടാതെ മരിച്ചു. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്.......
കോട്ടയം ഏറ്റുമാനൂരിൽ യുവതിയും പെൺമക്കളും ട്രെയിന് മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ ആത്മഹത്യക്ക് കാരണം ഷൈനിയുടെ ഭർത്താവ് നോബിയുടെ മാനസിക പീഡനമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും മരിക്കുന്നതിന് തലേദിവസവും ഷൈനിയെ ഫോണിൽ വിളിച്ച് നോബി പ്രകോപനപരമായി സംസാരിച്ചിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഷൈനിയും മക്കളും ആത്മഹത്യചെയ്തത്. ......
കോട്ടയം ഏറ്റുമാനൂരിൽ പെൺകുട്ടികളുമായി ട്രെയിന് മുന്നിൽചാടി മരിച്ച ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്. വിവാഹ മോചനത്തിന് ഭർത്താവ് നോബി തയാറാകാത്തതിനാൽ ഷൈനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ......
കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിടിച്ച് മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്. ......